»   » മേഘ്‌ന അമ്മ വേഷത്തിന്റെ ത്രില്ലിലാണ്

മേഘ്‌ന അമ്മ വേഷത്തിന്റെ ത്രില്ലിലാണ്

Posted By:
Subscribe to Filmibeat Malayalam
Meghna Raj
കാലം പോയ പോക്കു നോക്കണേ. സാധാരണ നമ്മള്‍ കണ്ടുപരിചയിച്ച മലയാള സിനിമയുടെ സെറ്റപ്പില്‍ മുപ്പത്തഞ്ചു പിന്നിട്ട നടിയോട് ഒരു മൂന്നു വയസ്സുകാരന്റെ അമ്മയുടെ വേഷമാണെന്ന് പറഞ്ഞാല്‍ സോറി സാര്‍, ഇപ്പോള്‍ എനിക്കത്തരം അമ്മ വേഷങ്ങള്‍ ചെയ്യാന്‍വയ്യ. ഇന്ന ആളുടെ പടത്തില്‍ നാലാം ക്ലാസ്സുകാരിയുടെ അമ്മ വേഷം അതും നല്ല കഥാപാത്രം, ഞാനൊഴിവാക്കിയതാ. ഒന്നു മാറ്റി പിടിച്ചാല്‍ സഹകരിക്കാം-ഇതായിരുന്നു നിലവിലുള്ള അവസ്ഥ.

യക്ഷിയിലൂടെ വിനയന്‍ കൊണ്ടുവന്ന അനൂപ്‌മേനോനിലൂടെ വളര്‍ന്നു തുടങ്ങിയ മേഘ്‌നരാജ് പറയുന്നത്
തനിക്ക് മാഡ് ഡാഡ് എന്ന ചിത്രത്തില്‍ 16 വയസ്സുകാരിയുടെ അമ്മവേഷം ലഭിച്ചതിന്റെ ത്രില്ലിലാണെന്നാണ്. അഭിനേത്രി എന്ന നിലയില്‍ മേഘ്‌നയില്‍ ഒരു ഇമേജ് സൃഷ്ടിച്ചത് മലയാളസിനിമയാണെന്ന വിശ്വാസമാണ് അവരെ വ്യത്യസ്തമായ വേഷങ്ങളിലൂടെ മലയാളസിനിമയില്‍ നിലനില്ക്കാന്‍ പ്രേരിപ്പിക്കുന്നത്. അതിന്റെഭാഗമാണ് ഈ അമ്മവേഷവും.

നമുക്ക് പാര്‍ക്കാന്‍ എന്ന ചിത്രത്തില്‍ രണ്ടുകുട്ടികളുടെ അമ്മയായാണ് മേഘ്‌ന എത്തുന്നത്. ഷഷ്ടി പൂര്‍ത്തി പിന്നിട്ട് നായകതാരങ്ങള്‍ പൂനം ബജ്വയുടേയും ഭാവനയുടേയുമൊക്കെ നായകന്‍മാരാകുന്ന നാട്ടില്‍ അഭിനേത്രികള്‍ ഇങ്ങനെ ഒരു ഇമേജ് സൃഷ്ടിച്ചാല്‍ അത് ഒരു നല്ല പാഠമാകും.

രാഷ്ട്രീയത്തില്‍ പ്രായമാകുന്നതാണ് ക്വാളിഫിക്കേഷന്‍ എങ്കില്‍ മലയാള സിനിമയിലും ഇപ്പോഴതു തന്നെയാണ് അഭികാമ്യം. അതു പക്ഷേ പുരുഷകേന്ദ്രീകൃതമാണെന്ന് മാത്രം. പിരിഞ്ഞു പോകലില്ലെന്ന് മാത്രമല്ല തിരിച്ചുപോക്ക് യൗവനത്തിലേക്ക് മാത്രം. ഇമേജുകളുടെ പിടിയില്‍ നിന്ന് മോചിതരായി പെട്ടെന്ന് തന്നെ തിരിച്ചറിവു നേടുന്നതില്‍ നമ്മുടെ നായികമാരാണ് മുന്‍പന്തിയിലെന്നത് നല്ല സൂചനയാണ്. അതിനി മേഘ്‌നരാജോ, പത്മപ്രിയയോ, റിമകല്ലിങ്ങലോ, രമ്യനമ്പീശനോ ആരായാലും വേണ്ടില്ല തയ്യാറാവുന്നു എന്നത് സിനിമയ്ക്കും അവര്‍ക്കും ഗുണം തന്നെ.

English summary
Actress Meghana Raj, who plays actor-director Lal's wife in her next, 'Maad Dad', is all praise for her co-star.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam