»   » സലിം കുമാറിന്റെ കറുത്ത ജൂതന്‍ ആഗസ്റ്റ് 18 തിയറ്ററുകളിലേക്ക്! പിന്തുണയുമായി ലാല്‍ ജോസ്!!!

സലിം കുമാറിന്റെ കറുത്ത ജൂതന്‍ ആഗസ്റ്റ് 18 തിയറ്ററുകളിലേക്ക്! പിന്തുണയുമായി ലാല്‍ ജോസ്!!!

By: Teresa John
Subscribe to Filmibeat Malayalam

സലിം കുമാര്‍ എഴുതി സംവിധാനം ചെയ്ത കറുത്ത ജൂതന്‍ തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുകയാണ്. സംവിധായകന്‍ ലാല്‍ ജോസിന്റെ കീഴിലുള്ള എല്‍ ജെ ഫിലിംസാണ് ചിത്രം തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിക്കുന്നത്. തന്റെ സിനിമ റിലീസിനെത്തുന്നതിനെ കുറിച്ച് സലിം കുമാര്‍ ഫേസ്ബുക്കിലുടെ കുറിപ്പെഴുതി പറഞ്ഞിരിക്കുകയാണ്.

ഓണത്തിന് മമ്മുട്ടിയ്ക്കും മോഹന്‍ലാലിനും പൃഥ്വിരാജ് വെല്ലുവിളിയായി മാറുമോ? പിന്നില്‍ വലിയ കാരണമുണ്ട്!

എല്ലാവരുടെയും ഹൃദയത്തെ തൊട്ട് ഉണര്‍ത്തുന്ന തരത്തിലാണ് സലിം കുമാര്‍ സിനിമയെ കുറിച്ച് പറഞ്ഞിരിക്കുന്നത്. സലിം കുമാറിന് കഴിഞ്ഞ വര്‍ഷത്തെ മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം നേടി കൊടുത്ത സിനിമയായിരുന്നു കറുത്ത ജൂതന്‍. ചരിത്രം കേരളത്തിലെ ജനതയോട് പറയാന്‍ മറന്ന് പോയ മൂന്ന് കഥകളാണ് ചിത്രത്തിലൂടെ പറയുന്നത്.

lal-jose

ആഗസ്റ്റ് 18 ന് തിയറ്ററുകളിലേക്കെത്തുന്ന ചിത്രം ജൂതനമാരുടെ കഥയാണ് പറയുന്നത്. ഇപ്പോള്‍ നിലവിലുള്ള മാള പോസ്റ്റ് ഓഫീസ് പണ്ടൊരു ജൂതന്റെ വീടായിരുന്നു എന്നറിഞ്ഞപ്പോള്‍ അത് അന്വേഷിക്കാനുള്ള കൗതുകമായിരുന്നു കറുത്ത ജൂതന്‍ എന്ന സിനിമ ജനിക്കാനുള്ള കാരണമെന്നാണ് സലിം കുമാര്‍ പറയുന്നത്.

മാതള നാരങ്ങ തിന്നാനുള്ളത് മാത്രമല്ല! അത് കൊണ്ട് നഗ്നത മറയ്ക്കാനാവുമെന്ന് തെളിയിച്ച് ഇഷ ഗുപ്ത!!

കറുത്ത ജൂതന്‍ ഒരു അവാര്‍ഡ് സിനിമയല്ലെന്നും സാധാരണക്കാരന് മനസിലാവുന്ന ഒരു ചിത്രമായിരിക്കുമെന്നും താരം പറയുന്നു. കുടുബം പശ്ചാതലത്തിലൊരിക്കിയിരിക്കുന്ന സിനിമയ്ക്ക് പൂര്‍ണ പിന്തുണ നല്‍കി കൊണ്ടാണ് സംവിധായകന്‍ ലാല്‍ ജോസ് രംഗത്തെത്തിയിരിക്കുന്നത്.

English summary
Lal Jose To Bring Salim Kumar's Second Directorial Venture To The Theatres!
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam