»   » ഒത്തിരി പ്രത്യേകതകളുമായി ഏഴ് സുന്ദര രാത്രികള്‍

ഒത്തിരി പ്രത്യേകതകളുമായി ഏഴ് സുന്ദര രാത്രികള്‍

Posted By:
Subscribe to Filmibeat Malayalam

വിവാഹത്തിന് മുമ്പുള്ള ഏഴ് സുന്ദര രാത്രികളെ കുറിച്ച് പറയുന്ന ചിത്രമാണ് ലാല്‍ ജോസിന്റെ ഏഴ് സുന്ദര രാത്രികള്‍. ലാല്‍ ജോസ്- ദിലീപ് കൂട്ടുകെട്ടില്‍ പിറക്കുന്ന ഏഴാമത്തെ ചിത്രത്തിന് ഏഴ് സുന്ദര രാത്രികള്‍ എന്നു തന്നെ പേര് വന്നത് തികച്ചും യാദൃശ്ചികം.

ക്ലാസ്‌മേറ്റ് എന്ന എക്കാലത്തെയും മലയാളത്തിന്റെ സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം ജെയിംസ് ആല്‍ബേര്‍ട്ട് തിരക്കഥയില്‍ വീണ്ടും ലാല്‍ ജോസ് ഒരുക്കുന്ന ചിത്രമെന്നതാണ് മറ്റൊരു പ്രത്യേകത. ക്ലാസ്‌മേറ്റ്‌സ് എന്ന ചിത്രം കഴിഞ്ഞിട്ടും ഏഴ് വര്‍ഷം.

ദിലീപ് ഒരു പരസ്യകമ്പനിയുടെ സംവിധായകനായി എത്തുമ്പോള്‍ നായികയായ റിമ ഗസല്‍ ഗായികയായ വീട്ടമ്മയാണ്. ചിത്രത്തില്‍ പര്‍വതി നമ്പ്യാരാണ് മറ്റൊരു നടി. ദിലീപിനൊപ്പം ഹരിശ്രീ അശോകന്‍, ടിനിടോം, ശ്രീജിത്ത് രവി തുടങ്ങിയവരും ചേരുമ്പോള്‍ ഏഴുസുന്ദര രാത്രികളും ചിരിച്ചുമരിക്കാം എന്ന് സാരം.

ഏഴ് സുന്ദര രാത്രികള്‍ക്ക് പ്രത്യേകതകളേറെ

പേര് കേള്‍ക്കുമ്പോള്‍ ഒരു പഴയ സിനിമാ പാട്ടാണ് ഒര്‍മ വരുന്നതെങ്കിലും, ചിത്രം വിവാഹത്തിന് മുമ്പുള്ള ഏഴ് സുന്ദര രാത്രികള കുറിച്ചാണ് പറയുന്നത്.

ഏഴ് സുന്ദര രാത്രികള്‍ക്ക് പ്രത്യേകതകളേറെ

ഏഴ് സുന്ദര രാത്രികള്‍ എന്ന തന്റെ സിനിമയില്‍ പ്രണയമുണ്ട്, ആക്ഷനുണ്ട്, ത്രില്ലറുണ്ട്, തമാശയുണ്ട്, മനോഹരമായ ഗാനങ്ങളുണ്ട്. ഞാനും ദിലീപും ചെയ്ത ചിത്രങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തമാണ്- ലാല്‍ ജോസ്

ഏഴ് സുന്ദര രാത്രികള്‍ക്ക് പ്രത്യേകതകളേറെ

ലാല്‍ ജോസുമായുള്ള ദിലീപിന്റെ ഏഴാമത്തെ ചിത്രം. ഒരു പരസ്യ സംവിധായകന്റെ വേഷത്തിലാണ് ദിലീപ് ചിത്രത്തിലെത്തുന്നത്.

ഏഴ് സുന്ദര രാത്രികള്‍ക്ക് പ്രത്യേകതകളേറെ

ദിലീപിന്റെ നായിക. ഒറു വീട്ടമ്മയുടെ റോളാണ് റിമയ്ക്ക്. ഗസല്‍ ഗായികയുമാണ്.

ഏഴ് സുന്ദര രാത്രികള്‍ക്ക് പ്രത്യേകതകളേറെ

ക്ലാസ് മേറ്റ്‌സ എന്ന മലയാളത്തിലെ എക്കാലത്തെയും സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം ജെയിംസ് ആല്‍ബേര്‍ട്ടിന്റെ തിരക്കഥയിലൊരുങ്ങുന്ന ലാല്‍ ജോസ് ചിത്ര. അതും കഴിഞ്ഞിട്ട് ഏഴ് വര്‍ഷം.

ഏഴ് സുന്ദര രാത്രികള്‍ക്ക് പ്രത്യേകതകളേറെ

ഒരു കല്യാണത്തിന്റെ ഏഴ് ദിവസം മുമ്പുള്ള രാത്രികളാണ് കഥയ്ക്കടിസ്ഥാനം. പൂര്‍ണമായും നാഗരികതയുടെ പശ്ചാത്തലത്തിലാണ് സിനിമ. പ്രേക്ഷകര്‍ക്ക് ചിരിച്ചുകൊണ്ട് ടെന്‍ഷനടിക്കാം.

ഏഴ് സുന്ദര രാത്രികള്‍ക്ക് പ്രത്യേകതകളേറെ

ദിലീപിനൊപ്പം ഹരിശ്രീ അശോകന്‍, ടിനി ടോം എന്നിവരും ചേരമ്പോള്‍ ചിത്രം ഒരു ചിരിവിരുന്നായിരിക്കും എന്നകാര്യത്തില്‍ സംശയമില്ല.

ഏഴ് സുന്ദര രാത്രികള്‍ക്ക് പ്രത്യേകതകളേറെ

ക്ലാസ്‌മേറ്റ്‌സ പോലെ തന്നെ വളരെ കോംപ്ലക്‌സായ ഒറു കഥയാണ് ഏഴുസുന്ദരരാത്രികള്‍. അല്പം പാളിപോയാല്‍ അവസാനം വരെ കണ്‍ഫ്യൂഷന്‍ ഉണ്ടാക്കുന്ന സ്‌ക്രിപ്റ്റ-ലാല്‍ ജോസ്

ഏഴ് സുന്ദര രാത്രികള്‍ക്ക് പ്രത്യേകതകളേറെ

റിമയെ കൂടാതെ പാര്‍വതി നമ്പ്യാരാണ് മറ്റൊരു നടി. റിമയുടെ സുഹൃത്തായി പ്രവീണയുമെത്തുന്നു

ഏഴ് സുന്ദര രാത്രികള്‍ക്ക് പ്രത്യേകതകളേറെ

ഏഴ് സുന്ദര രാത്രികളുടെ സൗന്ദര്യമറിയാന്‍ ഡിസംബര്‍ 18 വരെ കാത്തിരിക്കണം

English summary
Lal Jose and Dileep for the 7th time together in Ezhu Sundhara Rathrikal.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam