»   » 'ഗോദ'ക്കും ബേസില്‍ ജോസഫിനും കിട്ടാവുന്നതില്‍ മികച്ച പ്രതികരണവുമായി ലാല്‍ ജോസ്!!!

'ഗോദ'ക്കും ബേസില്‍ ജോസഫിനും കിട്ടാവുന്നതില്‍ മികച്ച പ്രതികരണവുമായി ലാല്‍ ജോസ്!!!

Posted By:
Subscribe to Filmibeat Malayalam

ഗുസ്തിക്ക് പ്രധാന്യം നല്‍കി മലയാളത്തില്‍ ബേസില്‍ ജോസ് സംവിധാനം ചെയ്ത ചിത്രമാണ് ഗോദ. ചിത്രം മേയ് 19 ന് റിലീസ് ചെയ്തത്. മികച്ച അഭിപ്രായം നേടി ചിത്രം തിയേറ്ററുകളില്‍ മുന്നേറ്റം തുടരുകയാണ്.

കാവ്യയുടെ മിന്നുന്ന പ്രകടനം, ദിലീപ് ഷോ കാണാന്‍ ഭാഗ്യനായികയും കുടുംബവും, ചിത്രങ്ങള്‍ കാണൂ!!

ടെവിനോ നായകനായി എത്തിയ സിനിമയില്‍ പഞ്ചാബില്‍ നിന്നുമെത്തിയ പുതുമുഖ നടി വാമിഖ ഗബ്ബിയാണ് നായികയായി അഭിനയിച്ചിരിക്കുന്നത്. സിനിമയെക്കുറിച്ച് അഭിപ്രായം രേഖപ്പെടുത്തി സംവിധായകന്‍ ലാല്‍ ജോസ് രംഗത്തെത്തിയിരിക്കുകയാണ്.

ഗോദ

കുഞ്ഞിരാമായണം എന്ന ചിത്രത്തിന് ശേഷം നവാഗതനായ സംവിധായകന്‍ ബേസില്‍ ജോസ് സംവിധാനം ചെയ്ത ചിത്രമാണ് ഗോദ. ചിത്രം മേയ് 19 നാണ് തിയേറ്ററുകളില്‍ റിലീസ് ചെയ്തിരിക്കുന്നത്. ടെവിനോ തോമസ് നായകനായി എത്തുന്ന ചിത്രത്തില്‍ പുതുമുഖ നടി വാമീഖ ഗബ്ബിയാണ് നായികയായി എത്തിയിരിക്കുന്നത്.

ഗുസ്തിക്ക് പ്രധാന്യം നല്‍കി നിര്‍മ്മാണം

ബോളിവുഡില്‍ നിന്നും സുല്‍ത്താനും ദംഗലും ഇറങ്ങിയതിന് ശേഷമാണ് മലയാളത്തില്‍ നിന്നും ഗോദ നിര്‍മ്മിച്ചിരിക്കുന്നത്. ആക്ഷനും കോമഡിയും ഒന്നിപ്പിച്ചാണ് ഗോദ നിര്‍മ്മിച്ചിരിക്കുന്നത്.

ലാല്‍ ജോസിന്റെ അഭിപ്രായം

ഇന്നലെയാണ് സംവിധായകന്‍ ലാല്‍ ജോസ് ഗോദ കണ്ടത്. സിനിമ കണ്ടതിന് ശേഷം ചിത്രത്തെക്കുറിച്ച് സംവിധായകന്‍ തന്റെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജിലാണ് അഭിപ്രായം രേഖപ്പെടുത്തിയിരിക്കുകയാണ്.

കുഞ്ഞിരാമായണവും ഗോദയും താന്‍ കണ്ടു

ബോസില്‍ ജോസഫ് സംവിധാനം ചെയ്ത കുഞ്ഞിരാമായണവും കണ്ടിരുന്നു. അതില്‍ നിന്നും ഗോദയുടെ നിര്‍മാണത്തിലും ശൈലിയിലും വന്‍ പുരേഗതി വന്നിരിക്കുകയാണെന്നാണ് ലാല്‍ ജോസ് പറയുന്നത്.

ബേസില്‍ പുതിയ സംവിധായകന്മാരില്‍ മിടുക്കനാണ്

പുതിയ സിനിമ സംവിധായകരുടെ കൂട്ടത്തില്‍ മികച്ച സംവിധായകനായി വളരുകയാണ് ബേസില്‍ ജോസഫ് എന്നാണ് ലാല്‍ ജോസ് പറയുന്നത്. തന്റെ കഴിവ് അഭിനേതാക്കളിലുടെ ബേസില്‍ കാണിച്ചു തരികയായിരുന്നെന്നും സംവിധായകന്‍ പറയുന്നു.

താരങ്ങളുടെ അഭിനയം

ചിത്രത്തില്‍ നായകനായി എത്തിയ ടെവിനോ തോമസും രഞ്ജി പണിക്കരും അതുപോലെ തന്നെ പുതുമുഖ നടിയാണെങ്കിലും വാമിഖയുടെ അഭിനയവും വളരെയധികം മികച്ച രീതിയില്‍ പ്രകടമാക്കാന്‍ കഴിഞ്ഞെന്നും ലാല്‍ ജോസ് പറയുന്നു.

ബേസില്‍ ജോസഫിന്റെ രണ്ടാമത്തെ ചിത്രം

നവാഗതനായ സംവിധായകന്‍ ബേസില്‍ ജോസഫിന്റെ രണ്ടാമത്തെ ചിത്രമായിരുന്നു 'ഗോദ'. വിനീത് ശ്രീനിവാസന്‍, അജു വര്‍ഗീസ്, ബിജുമേനോന്‍, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായ ചിത്രം 'കുഞ്ഞിരാമായണ'മായിരുന്നു ബേസില്‍ ജോസഫ് സംവിധാനം ചെയ്ത ചിത്രം.

English summary
Lal Jose Has Words Of Praises For The Tovino Thomas Starrer!
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam