»   » റീനു മമ്മൂട്ടിയുടെ പുതിയ നായിക

റീനു മമ്മൂട്ടിയുടെ പുതിയ നായിക

Posted By:
Subscribe to Filmibeat Malayalam
Reenu Mathews
കാവ്യ മാധവന്‍, സംവൃത സുനില്‍, മീര നന്ദന്‍, അര്‍ച്ചന കവി, ആന്‍ അഗസ്റ്റിന്‍ സംവിധായകന്‍ ലാല്‍ജോസിന്റെ കണ്ടെത്തലുകളാണ് ഇവരെല്ലാം. ഈ നിരയിലേക്ക് ഒരാളെ കൂടി ചേര്‍ക്കുകയാണ് സംവിധായകന്‍.

മമ്മൂട്ടി നായകനാവുന്ന ഇമ്മാനുവലിലൂടെ റിനു മാത്യൂസ് എന്ന സുന്ദരിയെയാണ് ലാല്‍ജോസ് അവതരിപ്പിയ്ക്കുന്നത്. മമ്മൂട്ടിയുടെ ഭാര്യാവഷേത്തിലാണ് റീനുവിന്റെ അരങ്ങേറ്റം. അരങ്ങേറ്റത്തില്‍ തന്നെ മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിക്കുന്നതില്‍ ടെന്‍ഷനും സന്തോഷവും ഉണ്ടെന്ന് റീനു പറയന്നു.

ഒരു ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിന്റെ ക്യാബിന്‍ ക്രൂവായ റീനുവിന് ക്യാമറയോട് അത്ര അപരിചിതത്വമൊന്നുമില്ല. മിഡില്‍ ഈസ്റ്റിലേക്ക് താമസം മുമ്പെ മോഡലായി റീനു പേരെടുത്തിരുന്നു. ഡിസംബര്‍ മിസ്റ്റ്, കാണാപ്പുറങ്ങള്‍ എന്നീ ടെലിഫിലിമുകളിലും അഭിനയിച്ചു.

സിനിമയില്‍ നിന്നും ഒരുപാട് ഓഫറുകള്‍ വന്നിരുന്നെങ്കിലും തിരക്കുകാരണം അതൊന്നും കമ്മിറ്റ് ചെയ്യാനായില്ല. എന്നാല്‍ ഇമ്മാനുവല്‍ പോലൊരു സിനിമ തള്ളിക്കളയാന്‍ പറ്റുമായിരുന്നില്ല. ആദ്യസിനിമയില്‍ തന്നെ അമ്മയും ഭാര്യയുമായൊക്കെ അഭിനയിക്കുന്നതില്‍ പ്രശ്‌നമില്ലെന്നും റീനു പറയുന്നു.

പുതിയ സിനിമകളില്‍ അഭിനയിക്കാന്‍ തിരക്കൊന്നുമില്ല, ഇമ്മാനുവല്‍ പുറത്തുവരുന്നത് എങ്ങനെയെന്ന് കാത്തിരിയ്ക്കുകയാണ് ഞാന്‍. നല്ല തിരക്കഥകള്‍ വരികയാണെങ്കില്‍ തീര്‍ച്ചയായും അഭിനയിക്കുമെന്നും നടി വ്യക്തമാക്കുന്നു.

English summary
Reenu Mathews will make her mollywood debut with Lal Jose's Emmanuel, where she will play Mammootty's wife.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam