twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കഥ പറയാനല്ല ഫിലോസഫി പറയാനാണ് ലിജോ ജോസ് പെല്ലിശ്ശേരി ശ്രമിച്ചിരിക്കുന്നത്! പ്രശംസയുമായി ലാല്‍ ജോസ്

    By Midhun Raj
    |

    ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജല്ലിക്കട്ട് മികച്ച പ്രേക്ഷക പ്രതികരണം നേടി തിയ്യേറ്ററുകളില്‍ മുന്നേറുകയാണ്. ടൊറന്റോ ഇന്റനാഷണല്‍ ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിച്ച ശേഷമാണ് സിനിമ റിലീസ് ചെയ്തിരുന്നത്. ഇടുക്കിയിലെ ഒരു ഹൈറേഞ്ച് ഗ്രാമത്തില്‍ നിന്നും പോത്ത് കയറ് പൊട്ടിച്ചോടുന്നതും ഒരു ഗ്രാമം വിറങ്ങലിച്ച് നില്‍ക്കുന്നതുമാണ് ജല്ലിക്കെട്ട് കാണിക്കുന്നത്. അങ്കമാലി ഡയറീസ്, ഈമയൗ തുടങ്ങിയ ശ്രദ്ധേയ സിനിമകള്‍ക്ക് ശേഷമാണ് ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തിയിരുന്നത്.

    lal jose, lijo jose pellisheri

    സിനിമ വിജയകരമായി മുന്നേറുന്നതിനിടെ ചിത്രത്തെ പ്രശംസിച്ച് സംവിധായകന്‍ ലാല്‍ ജോസ് രംഗത്തെത്തിയിരുന്നു. കഥ പറയാനല്ല ഫിലോസഫി പറയാനാണ് ലിജോ ശ്രമിച്ചിരിക്കുന്നതെന്നാണ് ലാല്‍ജോസ് ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. മലയാളം ഇതുവരെ പരീക്ഷിച്ചിട്ടില്ലാത്ത ഒരു പുതിയ ജോണര്‍ സിനിമയാണ് ജല്ലിക്കട്ടെന്നും സംവിധായകന്‍ പറയുന്നു.

    ലാല്‍ജോസിന്റെ ഫേസ്ബുക്ക് പോസ്റ്റ്

    കാര്യസാദ്ധ്യത്തിനും കൊതി തീര്‍ക്കാനും രസത്തിനും ഒക്കെ കൊല ശീലമാക്കിയ ജീവിയാണ് മനുഷ്യന്‍. ഈ ക്രൂരതയെ മറച്ച് വച്ചിരിക്കുന്ന പാടയാണ് നന്മ, കരുണ, സഹാനുഭൂതി തുടങ്ങിയവ. ഈ നേര്‍ത്ത പാടയെ ഒരു പോത്തിന്റെ കൂര്‍ത്ത കൊമ്പുകള്‍ കൊണ്ട് കീറി മനുഷ്യന്റെ അകത്തേക്ക് തുളച്ചു കേറുകയാണ് ജെല്ലിക്കെട്ട് എന്ന സിനിമ അനുഭവം. കഥ പറയാനല്ല ഫിലോസഫി പറയാനാണ് ലിജോ ജോസ് പെല്ലിശ്ശേരി ശ്രമിച്ചിരിക്കുന്നത്. ലിജോ, ഫിലിം മേക്കിംഗിന്റെയാ മാന്ത്രികവടി നിന്റെ കയ്യിലുണ്ടെന്ന് എനിക്ക് നേരത്തെ ബോധ്യം വന്നതാണ്.

    ഗോവ ചലച്ചിത്ര മേളയില്‍ ജല്ലിക്കട്ട് ഉള്‍പ്പടെ അഞ്ച് മലയാളം സിനിമകള്‍,ജൂറി ചെയര്‍മാനായി പ്രിയദര്‍ശന്‍ഗോവ ചലച്ചിത്ര മേളയില്‍ ജല്ലിക്കട്ട് ഉള്‍പ്പടെ അഞ്ച് മലയാളം സിനിമകള്‍,ജൂറി ചെയര്‍മാനായി പ്രിയദര്‍ശന്‍

    ഇത്തവണത്തെ വീശലില്‍ വാര്‍ന്ന് വീണത് മലയാളം ഇതു വരെ പരീക്ഷിച്ചിട്ടില്ലാത്ത ഒരു പുതിയ ജോണര്‍ സിനിമയാണ്. കണ്‍ഗ്രാറ്റ്‌സ് ബ്രോ. ഗിരീഷ് ഗംഗാധരന്റെ ക്യാമറ, രംഗനാഥ് രവിയുടെ സൗണ്ട് ഡിസൈനിംഗ് ഒക്കെ എടുത്ത് പറയേണ്ടത് തന്നെ. ഒന്നരമണിക്കൂര്‍ നീളുന്ന ഒരു സൈക്കഡലിക് തീയേറ്റര്‍ അനുഭവമാക്കി ഈ സിനിമയെ മാറ്റാനായി എത്രയെത്ര രാപ്പകലുകളുടെ മനുഷ്യാധ്വാനം!

    എന്റെ മറ്റൊരു സന്തോഷം ഞാന്‍ ഇന്‍ഡസ്ട്രിയിലേക്ക് കൂട്ടികൊണ്ടുവന്ന സഹോദര തുല്യനായ സുഹൃത്ത് തോമസ് പണിക്കരാണ് ഇതിന്റെ നിര്‍മ്മാതാവ് എന്നതാണ്. പണിക്കരുടെ പെട്ടി നിറയണേയെന്ന എന്റെ പ്രാര്‍ത്ഥനയെ ഞാന്‍ രഹസ്യമാക്കി വക്കുന്നില്ല. ജല്ലിക്കെട്ടിന് മുന്നിലും പിന്നിലും അരികിലും എല്ലാം ചങ്കുറപ്പോടെ നിന്ന എല്ലാ സുഹൃത്തുക്കള്‍ക്കും അഭിനന്ദനങ്ങള്‍, ലാല്‍ജോസ് ഫേസ്ബുക്കില്‍ കുറിച്ചു.

    English summary
    Lal Jose Posted About Lijo Jose Pellisheri And Jallikkettu
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X