»   » സ്വന്തം കാറില്‍ യൂറോപ്പ് ചുറ്റാന്‍ ലാല്‍ ജോസ്

സ്വന്തം കാറില്‍ യൂറോപ്പ് ചുറ്റാന്‍ ലാല്‍ ജോസ്

Posted By:
Subscribe to Filmibeat Malayalam

യാത്രകള്‍ ഇഷ്ടപ്പെടാത്തവര്‍ ചുരുക്കമാണ്, പ്രത്യേകിച്ചും സ്വന്തം വാഹനത്തില്‍ ഉലകം ചുറ്റുകയെന്നത്. ഇരുചക്രവാഹനങ്ങളില്‍ ലോകം ചുറ്റിയവരുടെയും കടലില്‍ ഒറ്റയ്ക്ക് തോണിതുഴഞ്ഞവരുടെയുമെല്ലാം കഥകള്‍ അതിശയിപ്പിക്കുന്നതാണ്. ഓരോ യാത്രവിവരണങ്ങളില്‍ ആകൃഷ്ടരായി പുത്തന്‍ യാത്രകള്‍ പ്ലാന്‍ ചെയ്യുന്നവര്‍ നിരവധിയാണ്. സിനിമാക്കാരെ സംബന്ധിച്ച് യാത്രകള്‍ ജോലിയുടെ ഭാഗമാണ്. സംവിധായകരാണെങ്കില്‍ ഒരു പുതിയ ചിത്രമെടുക്കുമ്പോള്‍ ലൊക്കേഷന്‍ കണ്ടെത്താന്‍ വേണ്ടിയും മറ്റുമായി ഒട്ടേറെ യാത്രകള്‍ നടത്തേണ്ടിവരും. അതുകൊണ്ടുതന്നെ യാത്രയിഷ്ടമില്ലാത്ത സംവിധായകര്‍ കുറവാണ്.

ലാല്‍ ജോസും യാത്രകള്‍ ഏറെ ഇഷ്ടപ്പെടുന്നയാളാണ്. ഇത്രയും കാലം സിനിമയുടെ ലൊക്കേഷന്‍ കണ്ടെത്താന്‍ വേണ്ടിയും മറ്റുമായിരുന്നു കൂടുതലായും യാത്ര നടത്തിയിരുന്നതെങ്കില്‍ ഇപ്പോള്‍ യാത്രചെയ്യാന്‍ വേണ്ടി ലാല്‍ ജോസ് ഒരു യാത്രപോവുകയാണ്. ഒരു യൂറോപ്യന്‍ ടൂറാണ് ലാല്‍ ജോസ് പ്ലാന്‍ ചെയ്തിരിക്കുന്നത്, അതും രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം സ്വന്തം കാറില്‍. ഇന്ത്യയില്‍ നിന്നും യൂറോപ്പിലെത്തി അവിടെ ചുറ്റിക്കറങ്ങി കാഴ്ചകള്‍ കണ്ട് മടങ്ങിയെത്തുക ഇതാണ് ലാല്‍ ജോസിന്റെയും സുഹൃത്തുക്കളുടെയും പദ്ധതി.

Lal Jose

20,00 കിലോമീറ്റര്‍ യാത്രയാണ് ഇവരുടെ ലക്ഷ്യം. വെറുതേ യൂറോപ്പ് ചുറ്റിപ്പോരുകയല്ല ഇവരുടെ ലക്ഷ്യം. ലോകസമാധാനം, ഇന്ത്യന്‍ സിനിമയുടെ നൂറ് വര്‍ഷങ്ങള്‍, കേരള ടൂറിസം ഈ വിഷയങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങളും സന്ദേശങ്ങളും ആളുകള്‍ക്ക് നല്‍കുകയെന്നതുകൂടിയാണ് ഇവരുടെ യാത്രയുടെ ലക്ഷ്യം.

2014 ജൂണ്‍ 15നാണ് ഇവര്‍ യാത്ര തുടങ്ങുക. കന്യാകുമാരിയില്‍ നിന്നും തുടങ്ങി നേപ്പാളിലെത്തി, അവിടെ നിന്നും മാനസസരോവര്‍, ചൈന, താജ്കിസ്താന്‍ എന്നിവിടങ്ങിളിലൂടെ ഓള്‍ഡ് സോവ്യേറ്റ് യൂണിയന്‍ വഴി യൂറോപ്പില്‍ എത്താനാണ് ഇവര്‍ ലക്ഷ്യമിടുന്നത്. സുഹൃത്തുക്കളായ ബൈജു, സുരേഷ് ജോസഫ് എന്നിവരാണ് ലാല്‍ ജോസിനൊപ്പം യാത്രയ്‌ക്കൊരുങ്ങുന്നത്.

ദിലീപ് നായകനാകുന്ന ഏഴു സുന്ദര രാത്രികള്‍ ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന വിക്രമാദിത്യന്‍ എന്നീ ചിത്രങ്ങളുടെ ജോലികളെല്ലാം പൂര്‍ത്തിയായിക്കഴിഞ്ഞാവും ഇവര്‍ യാത്ര തുടങ്ങുക.

English summary
Director Lal Jose is planning for an European tour. Now, that is not a big thing, the news is that he is planning for the same, travelling by his car

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam