»   » ഭയങ്കര കാമുകൻ തന്നെ, ദുല്‍ഖറും ലാല്‍ ജോസും

ഭയങ്കര കാമുകൻ തന്നെ, ദുല്‍ഖറും ലാല്‍ ജോസും

Posted By: അക്ഷയ്‌
Subscribe to Filmibeat Malayalam

ഭയങ്കരനായ കാമുകനാകുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. ഒപ്പം ലാല്‍ ജോസുമുണ്ട് കൂട്ടിന്. ലാല്‍ ജോസിന്റെ അടുത്ത സിനിമ തീരുമാനത്തിലെത്തി. ' ഒരു ഭയങ്കര കാമുകന്‍' എന്നാണ് സിനിമയ്ക്ക് പേരിട്ടിരിക്കുന്നത്. ലാല്‍ ജോസിന്റെ വിതരണ കമ്പനിയായ എല്‍ജെ ഫിലിംസ് തന്നെയാണ് സിനിമ വിതരണത്തിനെത്തിക്കുന്നത്.

ഭയങ്കര കാമുകനാകുന്നത് യൂവാക്കളുടെ ഹരമായ ദുല്‍ഖര്‍ സല്‍മാനാണ്. ഉണ്ണി ആര്‍ ആണ് ചിത്രത്തന് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലാണ് ലാല്‍ജോസ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

Lal Jose, Dulquar and unni R

ഷെബിന്‍ ബക്കര്‍ ഫിലിംസാണ് സിനിമ നിര്‍മ്മിക്കുന്നത്. അതേസമയം പ്രശസ്ത നോവലായ ജയാ മേനോന്റെ 'ഭ്രമകല്പനകള്‍' ലാല്‍ ജോസ് സിനിമയാക്കുന്നു എന്ന് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് പറഞ്ഞിരുന്നു. പ്രഥമ കലാഭവന്‍ മണി പുരസ്‌കാരം ജയാ മേനോന് സമ്മാനിച്ച് സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

English summary
Lal Jose's new film 'Oru Bayankara Kamukan'

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X