»   » ജൂനിയര്‍ ലാല്‍ പറയുന്നു, ഹായ് അയാം ടോണി

ജൂനിയര്‍ ലാല്‍ പറയുന്നു, ഹായ് അയാം ടോണി

Posted By:
Subscribe to Filmibeat Malayalam

ഹണി ബി എന്ന ചിത്രത്തിനു ശേഷം ജൂനിയര്‍ ലാല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഹായ് അയാം ടോണി എന്നു പേരിട്ടു. ആസിഫ് അലി നായകനാകുന്ന ചിത്രത്തില്‍ നസ്‌റിയ നസീം ആണ് നായിക.

ശ്രീനിവാസന്‍, ബിജു മേനോന്‍, ലെന, ലാല്‍ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എറണാകുളം, ബാംഗ്ലൂര്‍ എന്നിവിടങ്ങളിലാണ് ചിത്രീകരണം. ഏപ്രിലില്‍ ചിത്രീകരണം തുടങ്ങും. ലാല്‍ ജൂനിയര്‍ ഡോ. സജില്‍ ജാഫറിനൊപ്പം ചേര്‍ന്നു നിര്‍മിക്കുന്ന ചിത്രത്തിന് കഥയും തിരക്കഥയും ഒരുക്കുന്നത് ലാല്‍ ജൂനിയര്‍ തന്നെ.

Jean Paul Lal

സംവിധായനും നടനുമായ ലാലിന്റെ മകനായ ജൂനിയര്‍ ലാലിന്റെ ആദ്യചിത്രമായ ഹണി ബീ യുടെ രണ്ടാം ഭാഗം ഹണീ ബി ടു എന്ന പേരില്‍ ഒരുക്കുമെന്നായിരുന്നു ആദ്യം പറഞ്ഞത്. ആദ്യചിത്രത്തിലെ താരങ്ങള്‍ തന്നെയായിരിക്കും ഇതിലും അഭിനയിക്കുന്നത് എന്നു പറഞ്ഞിരുന്നു. എന്നാല്‍ ചിത്രത്തിലെ അശ്ലീല സംഭാഷണം അധികമായത് വന്‍ പ്രതിഷേധത്തിനിടയാക്കിയിരുന്നു. അതുകൊണ്ടാണ് ഹണീ ബിയുടെ രണ്ടാംഭാഗം ഒരുക്കുന്നതില്‍ നിന്ന് സംവിധായകന്‍ പിന്‍വാങ്ങിയത്. ആസിഫിനൊപ്പം ഭാവനയായിരുന്നു നായിക. ബാബുരാജ്, ഭാസി എന്നിവരായിരുന്നു കൂടെ അഭിനയിച്ചിരുന്നത്.

ഹണീ ബിയുടെ കഥയും തിരക്കഥയും ജൂനിയര്‍ ലാല്‍ തന്നെയായിരുന്നു ഒരുക്കിയിരുന്നത്. ബിജുമേനോനും ആസിഫും മുഖ്യവേഷത്തില്‍ എത്തുന്ന രണ്ടാമത്തെ ചിത്രമാണിത്. പകിടയില്‍ ആണ് രണ്ടുപേരും തുല്യവേഷം ചെയ്തിരുന്നത്.

English summary
After his successful debut as a director, Jean Paul Lal aka Lal Jr is said to be working on a project titled Hi I am Tony.
Please Wait while comments are loading...

Malayalam Photos

Go to : More Photos