»   » ഹണീബീയ്ക്ക് രണ്ടാംഭാഗവുമായി ജൂനിയര്‍ ലാല്‍

ഹണീബീയ്ക്ക് രണ്ടാംഭാഗവുമായി ജൂനിയര്‍ ലാല്‍

Posted By:
Subscribe to Filmibeat Malayalam

യുവത്വത്തിന്റെ ഉത്സവം പോലെയാണ് നവാഗതസംവിധായകനായ ജീന്‍ പോള്‍ ലാലിന്റെ(ജൂനിയര്‍ ലാല്‍) ഹണീ ബീയെന്ന ചിത്രം പ്രദര്‍ശനത്തിനെത്തിയത്. ചിത്രത്തിന് മികച്ച പേര് നേടാന്‍ കഴിയുകയും ചെയ്തു. ആസിഫ്, ഭാവന, ലാല്‍, ശ്രീനാഥ് ഭാസി തുടങ്ങിയവര്‍ തകര്‍ത്തഭിനയിച്ച ചിത്രം ഏറെ രസകരമാണെന്നാണ് പൊതുവേ നിരൂപണങ്ങള്‍ വന്നത്.

ഇപ്പോഴിതാ ജൂനിയര്‍ ലാല്‍ ഹണിബീയ്ക്ക് രണ്ടാം ഭാഗം ഒരുക്കാന്‍ പോവുകയാണ്. ഫേസ്ബുക്കിലൂടെ ജീന്‍ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കന്നത്. എല്ലാവരും ഹണീബീയുടെ രണ്ടാംഭാഗത്തെക്കുറിച്ചാണ് ചോദിയ്ക്കുന്നത്. അതേ ചിത്രത്തിന് ഞാന്‍ രണ്ടാംഭാഗം തയ്യാറാക്കുന്നുണ്ട്- ഫേസ്ബുക്ക് സ്റ്റാറ്റസില്‍ ജീന്‍ പറയുന്നു.

ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന് പേരിട്ടിട്ടില്ലെങ്കിലും ആദ്യഭാഗത്തിലെ താരങ്ങളെല്ലാം രണ്ടാംഭാഗത്തിലുണ്ടാകുമെന്ന് സംവിധായകന്‍ ഉറപ്പ് പറയുന്നു. നടനും സംവിധായകനുമായ ലാലിന്റെ മകന്‍ ജീന്‍ പോള്‍ സംവിധായകനായി അരങ്ങേറ്റം കുറിയ്ക്കാന്‍ പോവുകയാണെന്ന വാര്‍ത്ത ഏറെ പ്രതീക്ഷകള്‍ ഉയര്‍ത്തിയിരുന്നു

. ഇതിനോട് നീതിപുലര്‍ത്തിക്കൊണ്ടുതന്നെയാണ് ഹണീബീയുമായി ജീന്‍ എത്തിയതും. സൗഹൃദത്തിന്റെയും യുവത്വത്തിന്റെയും പ്രസരിപ്പുമായി എത്തിയ ഹണീ ബീ പോലെതന്നെ രണ്ടാംഭാഗവും സൂപ്പര്‍ഹിറ്റാകുമെന്ന് പ്രതീക്ഷിയ്ക്കാം.

English summary
Young Director Lal Junior confirmed that he is going to direct sequel for his first film Honey Bee.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam