»   » നടി പോയത് ലൊക്കേഷനിലേക്കല്ലെന്ന് ലാല്‍, സംഭവത്തില്‍ ഗൂഢാലോചനയുണ്ട്, സത്യം ഉടന്‍ പുറത്തുവരും

നടി പോയത് ലൊക്കേഷനിലേക്കല്ലെന്ന് ലാല്‍, സംഭവത്തില്‍ ഗൂഢാലോചനയുണ്ട്, സത്യം ഉടന്‍ പുറത്തുവരും

Posted By: Nihara
Subscribe to Filmibeat Malayalam

ലൊക്കേഷനിലേക്കുള്ള യാത്രയ്ക്കിടെയാണ് യുവ അഭിനേത്രി ആക്രമിക്കപ്പെട്ടത്. സമൂഹ മനസാക്ഷിയെത്തന്നെ ഞെട്ടിച്ച കേസിലെ പ്രതിയെ വ്യാഴാഴ്ചയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

നടി ലൊക്കേഷനിലേക്ക് പോകാനല്ല സഹപ്രവര്‍ത്തകയും അടുത്ത കൂട്ടുകാരിയുമായ രമ്യാ നമ്പീശന്റെ വീട്ടിലേക്ക് പോകണമെന്നാവശ്യപ്പെട്ടാണ് വണ്ടി എത്തിക്കാന്‍ പറഞ്ഞതെന്ന് നടനും സംവിധായകനുമായ ലാല്‍ വ്യക്തമാക്കി.

വണ്ടി തൃശ്ശൂരില്‍ എത്തിക്കാന്‍ ആവശ്യപ്പെട്ടു

ഞങ്ങളോടുള്ള അടുപ്പത്തിന്റെ പേരിലാണ് അവള്‍ വിളിച്ച് വണ്ടി തൃശ്ശൂരില്‍ എത്തിക്കാമോയെന്ന് ചോദിച്ചത്. രമ്യാ നമ്പീശന്റെ വീട്ടിലേക്ക് പോകുന്നതിന് വേണ്ടിയാണ് വണ്ടി ആവശ്യപ്പെട്ടത്.

സിനിമാ ഷൂട്ടിങ്ങ് പൂര്‍ത്തിയായിരുന്നു

മകന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് നേരത്തെ തന്നെ പൂര്‍ത്തിയാക്കിയിരുന്നു. തൃശ്ശൂരില്‍ നിന്നും രമ്യാ നമ്പീശന്റെ വീട്ടിലേക്ക് പുറപ്പെട്ട അവളെ ഇടയ്ക്ക് വിളിച്ചിരുന്നു.

നേരത്തെ അറിയാം

ചിത്രത്തിന്റെ ഷൂട്ടിങ്ങ് ഗോവയിലും ഉണ്ടായിരുന്നു. ഈ കാര്‍ മാത്രമാണ് ഗോവയിലേക്ക് പോയത്. അതിന്റെ ഡ്രൈവര്‍ സുനിയായിരുന്നു. എല്ലാക്കാര്യത്തിനും ഓടി നടക്കുളയാളായതു കൊണ്ടാണ് സുനിയെ വിട്ടത്. നടിക്കും സുനിയെ അറിയാമായിരുന്നു.

സംഭവത്തില്‍ ഗൂഢാലോചന ഉണ്ട്

നടിയെ ആക്രമിച്ച സംഭവത്തില്‍ ഗൂഢാലോചന ഉണ്ട്. എല്ലാ പ്രതികളും പിടിയിലായ സ്ഥിതിക്ക് സത്യം ഉടന്‍ പുറത്തുവരുമെന്നും ലാല്‍ പറഞ്ഞു.

English summary
Actor Lal reveals more details about actress attack.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam