»   » മകളുടെ വിവാഹ നിശ്ചയ ചടങ്ങില്‍ പഞ്ചാബി നൃത്തവുമായി ലാല്‍.. വീഡിയോ വൈറല്‍!

മകളുടെ വിവാഹ നിശ്ചയ ചടങ്ങില്‍ പഞ്ചാബി നൃത്തവുമായി ലാല്‍.. വീഡിയോ വൈറല്‍!

Posted By:
Subscribe to Filmibeat Malayalam

സിനിമയുടെ സമസ്ത മേഖലകളിലും ചുവടുവെച്ച ലാല്‍ മകളുടെ വിവാഹ നിശ്ചയ വേദിയിലും തകര്‍ത്താടി. പഞ്ചാബി സ്റ്റൈലിലുള്ള വസ്ത്രവും പഞ്ചാബി ഹൗസിലെ പാട്ടുമായി ലാല്‍ ശരിക്കും ആഘോഷിച്ചു. ജീന്‍ പോള്‍ ലാല്‍, ബാലു വര്‍ഗീസ് എന്നിവരും നൃത്തത്തില്‍ പങ്കുചേര്‍ന്നിരുന്നു. ആസിഫ് അലി, ആശ ശരത്ത്, ഭാവന, ഹരിശ്രീ അശോകന്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തിരുന്നു.

പ്രണവ് തന്നെയാണ് ആ നിര്‍ദേശം മുന്നോട്ട് വെച്ചത്.. അച്ഛനെ കടത്തിവെട്ടും ഇക്കാര്യത്തില്‍!

ജനുവരിയിലാണ് മോണിക്കയും അലനും തമ്മിലുള്ള വിവാഹം. കൊച്ചിയിലെ പ്രമുഖ ഹോട്ടലില്‍ വെച്ചായിരുന്നു ചടങ്ങുകള്‍ നടത്തിയത്. താരങ്ങളടക്കം നിരവധി പേരാണ് ചടങ്ങില്‍ പങ്കെടുക്കാനെത്തിയത്. വിവാഹ നിശ്ചയ ചടങ്ങിനിടയിലെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. ബാലു വര്‍ഗീസും സംഘവും നൃത്തം ചെയ്യുന്നതിനിടയിലാണ് ഹരിശ്രീ അശോകന്‍റെ സര്‍പ്രൈസ് എന്‍ട്രി. പഞ്ചാബി ഹൗസിലെ ഗാനത്തിനൊപ്പം ചുവടുവെക്കണമെന്നായിരുന്നു അദ്ദേഹം ആവശ്യപ്പെട്ടത്.

Lal

ഉദിച്ച ചന്ദിരന്‍റെ എന്ന് തുടങ്ങുന്ന ഗാനത്തിനൊപ്പമാണ് ബാലു വര്‍ഗീസും ലാലും ജീന്‍ പോളും ചുവടു വെച്ചത്. അച്ഛന്‍രെയും മകന്‍റെയും നൃത്തം തന്നെയായിരുന്നു പ്രധാന ആകര്‍ഷണം. പഞ്ചാബി സ്റ്റൈലിലായിരുന്നു ഇവരുടെ വസ്ത്രധാരണവും. സദസ്സില്‍ നിന്നും തുടങ്ങിയ നൃത്തം വേദിയിലേക്ക് എത്തിയപ്പോള്‍ മോണിക്കയും ഇവരോടൊപ്പം ചേര്‍ന്നു. മകളുടെ വിവാഹ നിശ്ചയ ചടങ്ഹിനിടയിലെ ലാലിന്‍റെ നൃത്തം സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

English summary
Lal's dance during his daughters engagement function.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X