»   » ഹണീബിയുമായി ജൂനിയര്‍ ലാല്‍ വരുന്നു

ഹണീബിയുമായി ജൂനിയര്‍ ലാല്‍ വരുന്നു

Posted By:
Subscribe to Filmibeat Malayalam
Jean Paul
നടന്‍, തിരക്കഥാകൃത്ത്, സംവിധായകന്‍, നിര്‍മ്മാതാവ് എന്നീ നിലകളില്‍ മലയാള സിനിമയിലെ തന്ത്രപ്രധാനിയായ ലാലിന്റെ മകന്‍ ജീന്‍ പോള്‍ സംവിധാനരംഗത്തേക്കു കടന്നുവരികയാണ്. ഹണീബി എന്ന ചിത്രവുമായി. കേരളത്തില്‍ പ്രചുരപ്രചാരം നേടിയ ഒരുമദ്യത്തിന്റെ പേരാണ് ജൂനിയര്‍ ലാല്‍ ചിത്രത്തിനു നല്‍കിയിരിക്കുന്നത്.

ലഹരി നല്കുന്ന ഉത്തേജനം ഈ പ്രണയചിത്രവും നല്കുമെന്നാണ് സംവിധായകന്റെ കമന്റ്. നര്‍മ്മത്തിനും സംഗീതത്തിനും പ്രാധാന്യം നല്കികൊണ്ട് അണിയിച്ചൊരുക്കുന്ന ചിത്രം പുതിയ തലമുറയും കൊച്ചിയും മട്ടാഞ്ചേരിയുമൊക്കെ ഊട്ടിയുറപ്പിക്കുന്ന ഒന്നാണ്.

അമേരിക്കയില്‍ നിന്ന് ഫിലിം മേക്കിംഗ് കോഴ്‌സ് പൂര്‍ത്തിയാക്കി എത്തിയ ജീന്‍പോള്‍, ലാല്‍ ചിത്രങ്ങളില്‍ ക്രിയേറ്റീവ് കോണ്‍ട്രിബ്യൂട്ടറായി പ്രവര്‍ത്തിച്ചതിന്റെ അനുഭവപരിഞ്ജാനത്തിലാണ് ഹണീബിയുടെ രചനയും സംവിധാനവും ഒരുക്കുന്നത്. വിവാഹ പരിപാടികള്‍ക്കും ഇവന്റ്‌സ് പ്രോഗ്രാമിനുമൊക്കെ ഡാന്‍സ് പ്രോഗ്രാം അവതരിപ്പിക്കുന്ന അഞ്ചംഗ ടീമിന്റെ കഥയാണ് ഹണീബീ.

ആസിഫ് അലിയുടെ സെബാസ്റ്റ്യന്‍, ബാബു രാജിന്റെ ഫെര്‍ണാണ്ടോ, ശ്രീനാഥ് ഭാസിയുടെ അബു, ബാലുവിന്റെ ആബ്രോസ്, ഭാവനയുടെ എയ്ഞ്ചല്‍ എന്നിവരാണ് ഈ ടീമിന്റെ സാരഥികള്‍.

ഫോര്‍ട്ട്‌കൊച്ചിയിലെ വലിയ സംഭവമാണെന്ന് പറഞ്ഞു നടക്കുന്ന പുണ്യാളന്‍മാരുടെ പെങ്ങളും കണ്ണിലുണ്ണിയുമാണ് എയ്ഞ്ചല്‍ ഡാന്‍സ് ഗ്രൂപ്പിലെ പാട്ടുകാരി. അവള്‍ക്കും സെബാസ്റ്റ്യനും പരസ്പരം ഇഷ്ടമാണ് ഒന്നിച്ചു ജീവിക്കാനാഗ്രഹിക്കുന്ന ഇവര്‍ക്കുമുമ്പില്‍ ചിലതടസ്സങ്ങളുണ്ട്. ഇതിനിടയില്‍ എസ്. ഐ ജോര്‍ജ്ജിന്റെ വിവാഹാലോചന കൊണ്ടുവരുന്നു പുണ്യാളന്‍മാര്‍ എയ്ഞ്ചലിനുവേണ്ടി. തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളിലൂടെയാണ് ഹണീബിയുടെ പ്രമേയം വളരുന്നത്.

മകന്റെ ചിത്രത്തില്‍ ലാലും അഭിനയിക്കുന്നുണ്ട്. കൂടാതെ സിദ്ദിക്, സുരേഷ്‌കൃഷ്ണ, ഹസീം, രാജീവ് പിള്ള, അര്‍ച്ചന കവി, പ്രവീണ തുടങ്ങിയവരും പ്രധാനകഥാപാത്രങ്ങളാവുന്നു. സന്തോഷ് വര്‍മ്മയുടെ വരികള്‍ക്ക് ദീപക്‌ദേവ് ഈണം നല്‍കുന്നു.

അസോസിയേറ്റ് ക്യാമറമാനായി പ്രവര്‍ത്തിച്ചുവരുന്ന ആല്‍ബി സ്വതന്ത്രഛായാഗ്രഹനാവുകയാണ് ചിത്രത്തിലൂടെ. എസ്. ജെ. എം
എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ സിബി തോട്ടുംപുറം, ജോബി മുണ്ടമറ്റം എന്നിവര്‍ ചേര്‍ന്ന് ചിത്രം നിര്‍മ്മിക്കുന്നു.

English summary
Jean Paul Lal's 'Honey Bee' will be start rolling from February 15th. The script is penned also by Junior Lal.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam