»   » മഞ്ജു വാര്യരോടൊപ്പം അഭിനയിക്കുന്നതിനിടയില്‍ കൈയ്യൊക്കെ വിറച്ചു.. ആകെ പതറിപ്പോയി!

മഞ്ജു വാര്യരോടൊപ്പം അഭിനയിക്കുന്നതിനിടയില്‍ കൈയ്യൊക്കെ വിറച്ചു.. ആകെ പതറിപ്പോയി!

Posted By: Nihara
Subscribe to Filmibeat Malayalam

മലയാളത്തിലെ ലേഡി സൂപ്പര്‍ സ്റ്റാര്‍ വിശേഷണത്തിന് അര്‍ഹയായ മഞ്ജു വാര്യര്‍ തിരിച്ചു വരവില്‍ ഒന്നിനൊന്ന് വ്യത്യസ്തമായ ചിത്രങ്ങളുമായി മുന്നേറുകയാണ്. നീണ്ട ഇടവേളയ്ക്ക് ശേഷം സിനിമയില്‍ തിരിച്ചെത്തിയ താരത്തിന് മികച്ച സ്വീകരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്. മുന്‍പുണ്ടായിരുന്ന അതേ സ്‌നേഹം ഇപ്പോഴും ഉണ്ടെന്ന് തെളിയിക്കുകയായിരുന്നു ആരാധകര്‍.

ലൂസിഫറിന്‍റെ കാര്യം പറഞ്ഞ് പൃഥ്വിക്ക് നേരെ വാളോങ്ങണ്ട.. എല്ലാം അതിന്‍റേതായ വഴിക്ക് നീങ്ങുന്നു!

കോഴിക്കോട് വെച്ചാണ് ധ്യാന്‍ ആ ഗൂഢാലോചന നടത്തിയത്.. അജുവും ശ്രീനാഥ് ഭാസിയും ഒപ്പമുണ്ട്!

പ്രണവിനോടൊപ്പം അഭിനയിക്കുന്നതിന് ദുല്‍ഖര്‍ സല്‍മാന്‍ മുന്നോട്ട് വെച്ച നിബന്ധന!

വര്‍ഷങ്ങള്‍ക്ക് മുന്‍പ് താരത്തോടൊപ്പം അഭിനയിച്ച അനുഭവത്തെക്കുറിച്ച് ഓര്‍ത്തെടുക്കുകയാണ് ലാല്‍. പ്രശസ്ത മാഗസിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് താരം ഇക്കാര്യം പങ്കുവെച്ചത്. കൂടെ അഭിനയിക്കുന്ന താരത്തിനു മുന്നില്‍ മികച്ച പ്രകടനം പുറത്തെടുക്കുന്ന നടനാണ് ലാല്‍.

അഭിനേതാക്കളുടെ പ്രകടനം

താരങ്ങളുടെ പ്രകടനങ്ങള്‍ക്ക് മുന്നില്‍ പ്രേക്ഷകര്‍ മാത്രമല്ല സഹതാരങ്ങളും സംവിധായകരുമെല്ലാം അമ്പരന്നു പോയ നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. കട്ട് പറയാന്‍ മറന്നുപോയ തരത്തിലുള്ള അനുഭവങ്ങളെക്കുറിച്ച് സംവിധായകര്‍ തന്നെ വെളിപ്പെടുത്താറുണ്ട്.

പ്രേക്ഷകരുടെ പ്രിയപ്പെട്ട അഭിനേത്രി

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട അഭിനേത്രിയാണ് മഞ്ജു വാര്യര്‍. സല്ലാപത്തിലൂടെ സിനിമയിലേക്കെത്തിയ മഞ്ജുവിനെ വളരെ പെട്ടെന്നാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. ശാലീനതയുള്ള പെണ്‍കുട്ടിയുടെ അഭിനയവും വളരെ മനോഹരമായിരുന്നു.

പെണ്‍കരുത്തിന്റെ പ്രതീകം

നായികാപ്രാധാന്യമുള്ള ചിത്രങ്ങളുടെ ഭാഗമാവാന്‍ മഞ്ജു വാര്യര്‍ക്ക് കഴിഞ്ഞിരുന്നു. പത്രം, കന്മദം, കണ്ണെഴുതി പൊട്ടും തൊട്ട് തുടങ്ങിയ ചിത്രങ്ങളില്‍ ശ്കതമായ സ്ത്രീ കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. വര്‍ഷങ്ങള്‍ നീണ്ട ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചെത്തിയപ്പോഴുംമികച്ച കഥാപാത്രമായിരുന്നു താരത്തിന് ലഭിച്ചത്.

മഞ്ജു വാര്യരുടെ അഭിനയത്തിനു മുന്നില്‍ അമ്പരന്നു

മഞ്ജു വാര്യരുടെ അഭിനയത്തിനു മുന്നില്‍ അമ്പരന്ന് നിന്നു പോയ അനുഭവത്തെക്കുറിച്ച് തുറന്നു പറയുകയാണ് നടന്‍ ലാല്‍. കളിയാട്ടം, കന്മദം തുടങ്ങിയ ചിത്രങ്ങളില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു.

കൈ വിറച്ചു, വല്ലാതായി

മഞ്ജു വാര്യരോടൊപ്പം അഭിനയിക്കുന്നതില്‍ കൈയൊക്കെ വിറച്ച് താന്‍ ആകെ വല്ലാതായിപ്പോയിരുന്നുവെന്ന് ലാല്‍ പറയുന്നു. ലോഹിതദാസ് സംവിധാനം ചെയ്ത കന്മദത്തിന്റെ ചിത്രീകരണത്തിനിടയിലായിരുന്നു ഇങ്ങനെ സംഭവിച്ചത്.

അനായാസമായ അഭിനയം നോക്കി നിന്നു പോയി

പൊതുവേ ആരുടെ മുന്നിലും പതറാത്ത ലാല്‍ മഞ്ജു വാര്യരുടെ അഭിനയത്തിനു മുന്നില്‍ പതറിപ്പോയി. താരത്തിന്റെ അനായാസമായ അഭിനയ പ്രകടനം കണ്ടപ്പോള്‍ ആകെ വല്ലാതായിപ്പോയിരുന്നുവെന്നും അദ്ദേഹം പറയുന്നു.

Manju Warrier Slapped Kunchacko Boban? | FilmiBeat Malayalam

മികച്ച കഥാപാത്രങ്ങളുമായി മുന്നേറുന്നു

ഒന്നിനൊന്ന് വ്യത്യസ്തമായ കഥാപാത്രമാണ് മഞ്ജു വാര്യരെ തേടിയെത്തുന്നത്. കന്മദത്തിലെ ഭാനുമതിയെ അവിസ്മരിപ്പിക്കുന്ന തരത്തിലുള്ള കഥാപാത്രത്തെയാണ് താരം ഉദാഹരണം സുജാതയില്‍ അവതരിപ്പിച്ചത്.

English summary
Lal talking about his acting experience with Manju Warrier.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam