»   » മമ്മൂട്ടി-പൃഥ്വിരാജ് സിനിമകളുമായി ലാല്‍ജോസ്

മമ്മൂട്ടി-പൃഥ്വിരാജ് സിനിമകളുമായി ലാല്‍ജോസ്

Posted By:
Subscribe to Filmibeat Malayalam
Laljose
പ്രേക്ഷകര്‍ ഏറെക്കാലമായി കാത്തിരിയ്ക്കുന്ന ലാല്‍ജോസ്-മമ്മൂട്ടി ചിത്രം സംഭവിയ്ക്കുന്നു. കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ലെങ്കിലും ഒരു നവാഗതന്റെ തിരക്കഥയിലായിരിക്കും ലാല്‍ജോസ് മമ്മൂട്ടി ചിത്രം അണിയിച്ചൊരുക്കുകയെന്ന് വ്യക്തമായിട്ടുണ്ട്.

ഇത് നാലാം തവണയാണ് ലാല്‍ജോസ് പ്രൊജക്ടിലേക്ക് മമ്മൂട്ടിയെത്തുന്നത്. മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ ഒരു മറവത്തൂര്‍ കനവിലൂടെയായിരുന്നു ലാല്‍ജോസ് അരങ്ങേറ്റം കുറിച്ചത്. ചിത്രം മെഗാഹിറ്റായതോടെ ലാല്‍ജോസിന്റെ തലവരയും തെളിഞ്ഞു. എന്നാല്‍ ലാലുവിന്റെ രണ്ടാമത്തെ മമ്മൂട്ടി ചിത്രമായ പട്ടാളം വന്‍പരാജയമാണ് ഏറ്റുവാങ്ങിയത്. വന്‍ ബജറ്റിലൊരുക്കിയ ഈ കോമഡി ചിത്രം ബോക്‌സ് ഓഫീസില്‍ വന്‍നഷ്ടം വരുത്തിവച്ചു. പിന്നീട് കേരള കഫേയില്‍ പത്ത് സിനിമകളിലൊന്നായ പുറംകാഴ്ചകളില്‍ ഇവരൊന്നിച്ചിരുന്നു.

ഈ വര്‍ഷമാദ്യം തിയറ്ററുകളിലെത്തിയ സ്പാനിഷ് മസാലയുടെ പരാജയം ലാല്‍ജോസിനെ ട്രാക്ക് മാറ്റാന്‍ പ്രേരിപ്പിച്ചിരിയ്ക്കുകയാണ്. വന്‍ ബജറ്റില്‍ ഒരുക്കിയ സ്പാനിഷ് മസാല തകര്‍ന്നടിഞ്ഞതോടെ തത്കാലത്തേക്ക് ചെറിയ ബജറ്റില്‍ സിനിമകളൊരുക്കാനാണ് സംവിധായകന്റെ തീരുമാനം.

മമ്മൂട്ടിയ്ക്ക് പുറമെ ഈ വര്‍ഷം സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് ചിത്രവും ചെറിയ ബജറ്റില്‍ തീര്‍ക്കാനാണ് ലാല്‍ജോസ് തീരുമാനിച്ചിരിയ്ക്കുന്നത്. ഷൂട്ടിങ് തുടരുന്ന ഡയമണ്ട് നെക് ലേസ് ഉള്‍പ്പെടെ ഇനിയുള്ള തന്റെ ചിത്രങ്ങള്‍ പലതും സ്വന്തം കമ്പനിയായ എല്‍ജെ ഫിലിംസിന്റെ ബാനറിലാണ് ലാല്‍ജോസ് നിര്‍മിയ്ക്കുന്നത്.

English summary
This year Laljose will also direct a few more films including the Mammootty film in the scripts of a newcomer and another featuring Prithviraj in the lead,

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam