»   »  പ്രിയ ശിഷ്യന് മംഗളം നേര്‍ന്ന് ലാല്‍ജോസ്

പ്രിയ ശിഷ്യന് മംഗളം നേര്‍ന്ന് ലാല്‍ജോസ്

Posted By:
Subscribe to Filmibeat Malayalam

പ്രായപൂര്‍ത്തിയായ മകന്‍ വിവാഹിതനായി സ്വന്തം വീട്ടിലേക്ക് മാറിത്താമസിയ്ക്കുമ്പോഴുണ്ടാകുമ്പോള്‍ അച്ഛന്റെ മനസ്സിലുണ്ടാകുന്ന വികാരങ്ങളെന്തെന്നറിയുകയാണ് സംവിധായകന്‍ ലാല്‍ജോസ്. വര്‍ഷങ്ങളോളം തന്റെ നിഴിലു പോലെ കൂടെയുണ്ടായിരുന്ന പ്രിയ ശിഷ്യന്‍ അനൂപ് കണ്ണന്‍ സ്വതന്ത്ര സംവിധായകനായി അരങ്ങേറുമ്പോള്‍ ഈ വികാരമാണ് മനസ്സില്‍ നിറയുന്നതെന്ന് മലയാളിയുടെ പ്രിയ സംവിധായകന്‍ പറയുന്നു.

Laljose

തന്റെ ഫേസ്ബുക്ക് പേജില്‍ പ്രിയശിഷ്യന് എല്ലാവിധ മംഗളങ്ങളും നേര്‍ന്നുകൊണ്ടുള്ള ലാല്‍ജോസിന്റെ കത്ത് ശ്രദ്ധയേമാവുകയാണ്. അനൂപ് കണ്ണന്റെ തുടക്കത്തെ തന്റെ ചലച്ചിത്രജീവിതത്തിലെ മനോഹരമായൊരു ഏടുമായി കൂട്ടിയിണക്കുകയാണ് സംവിധായകന്‍. അനൂപ് കണ്ണന്റെ ജവാന്‍ ഓഫ് വെള്ളിമല ഇറങ്ങാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിയുള്ളപ്പോഴാണ് ലാല്‍ജോസ് ഫേസ്ബുക്കില്‍ കുറിപ്പുകള്‍ പോസ്റ്റ് ചെയ്തത്.

13 വര്‍ഷത്തിന് മുമ്പ് ഒരാഴ്ച ഇടവിട്ട് മലയാളത്തില്‍ ഒരു ഗുരുവിന്റെയും ശിഷ്യന്റെയും സിനിമകള്‍ റിലീസ് ചെയ്തു....അനൂപിന് ആശംസകളര്‍പ്പിച്ചുള്ള ലാല്‍ജോസിന്റെ കുറിപ്പ് തുടങ്ങുന്നതിങ്ങനെ. കമല്‍ സാറിന്റെ കൈക്കുടന്ന നിലാവും എന്റെ മറവത്തൂര്‍ കനവും. ഇന്ന് ഒരു വ്യാഴവട്ടത്തിന് ശേഷം ചരിത്രം മറ്റൊരു രീതിയില്‍ ആവര്‍ത്തിയ്ക്കുന്നു. എന്റെ അയാളും ഞാനും തമ്മില്‍, എന്ന സിനിമയും അനൂപ് കണ്ണന്റെ ജവാന്‍ ഓഫ് വെള്ളിമലയും ഒരേ ദിവസം ഒക്ടോബര്‍ 19ന് തിയറ്ററുകളിലെത്തുന്നു. കമല്‍ സാറിന്റെ സ്ഥാനത്ത് ഞാനും എന്റെ സ്ഥാനത്ത് അനൂപും.

ഇനിയും വര്‍ഷങ്ങളേറെക്കഴിഞ്ഞ് എന്റെ സ്ഥാനത്ത് അനൂപും അനൂപിന്റെ സ്ഥാനത്ത് മറ്റൊരു ചെറുപ്പക്കാരനുമുണ്ടാകട്ടേയെന്ന്് ലാലു കത്തിലൂടെ പ്രതീക്ഷ പ്രതീക്ഷ പ്രകടിപ്പിയ്ക്കുന്നുണ്ട്.

അനൂപിനും അനൂപിന്റെ സിനിമയ്ക്കും നല്ലതു വരട്ടെയെന്നും കുറിച്ചാണ് ലാല്‍ജോസ് കത്ത് അവസാനിപ്പിയ്ക്കുന്നത്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam