പുതിയ ഫേസ്ബുക്ക് പേജ്, ചില ഉദ്ദേശ്യങ്ങളുണ്ടന്ന് ലാലു അലക്‌സ്
ലാലു അലക്‌സ് പുതിയ വെബ് പേജ് തുടങ്ങി. അതിന് ചില ഉദ്ദേശ്യങ്ങളുമുണ്ട്. എന്തിനാണന്നല്ലേ? ജീവിതത്തിലുണ്ടായ ഉയര്‍ച്ചയിലും താഴ്ചയിലും തന്നെ പിന്തുണച്ച പ്രിയപ്പെട്ടവര്‍ക്ക് വേണ്ടിയാണ് താന്‍ ഈ ഫേസ് ബുക്ക് പേജ് തുടങ്ങിയതെന്നാണ് താരം പറയുന്നത്.
അതോടൊപ്പം പ്രിയപ്പെട്ട ആരാധകരുമായി തനിക്ക് കൂടുതല്‍ അടുക്കാനും പുതിയ അക്കൗണ്ടിലൂടെ സാധിക്കും. തന്റെ പുതിയ സിനിമകളെ കുറിച്ചും മറ്റും പ്രേഷകരെ അറിയിക്കാനുമാണ് ഫേസ്ബുക്ക് പേജിന് പിന്നിലെന്നും ലാലു അലക്‌സ് പറഞ്ഞു.

ഖയീസ് മിലന്‍ സംവിധാനം ചെയ്യുന്ന ആകാശവാണി എന്ന ചിത്രത്തിലാണ ലാലു അലക്‌സ് ഇപ്പോള്‍ അഭിനയിച്ചുക്കൊണ്ടിരിക്കുന്നത്. വിജയ് ബാബവും കാവ്യ മാധവനുമാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിരിക്കുന്നത്.
1978ല്‍ പുറത്തിറങ്ങിയ ഈ ഗാനം മറക്കുമോ എന്ന ചിത്രത്തിലൂടെയാണ് ലാലു അലക്‌സിന്റെ സിനിമയിലേക്കുള്ള അരങ്ങേറ്റം. ഈ ചിത്രത്തില്‍ സഹനടനായിട്ടാണ് ലാലു അലക്‌സ് എത്തിയത്. പിന്നീട് നിരവധി സിനിമകള്‍ മലയാള സിനിമയ്ക്ക് സമ്മാനിച്ചിട്ടുണ്ട്.


Click it and Unblock the Notifications











