»   » പേഴ്‌സണലാക്കിയതല്ല, ലാലു അലക്‌സിന്റെ മകന്റെ രജിസ്റ്റര്‍ മാരേജ് കഴിഞ്ഞു!

പേഴ്‌സണലാക്കിയതല്ല, ലാലു അലക്‌സിന്റെ മകന്റെ രജിസ്റ്റര്‍ മാരേജ് കഴിഞ്ഞു!

Posted By: ഗൗതം
Subscribe to Filmibeat Malayalam


നടന്‍ ലാലു അലക്‌സിന്റെ മകന്‍ ബെന്‍ വിവാഹിതനാകുന്നു. കോട്ടയം കിടങ്ങൂര്‍ കൈതവേലില്‍ വീട്ടില്‍ ജോസിന്റെയും മിനി സിറിലിന്റെയും മകള്‍ മീനും സിറിലാണ് വധു. ഫെബ്രുവരി ആറിന് പിറവം ഹോളി കിങ്‌സ് ക്‌നാനായ കത്തോലിക് പള്ളിയില്‍ വച്ചാണ് വിവാഹം.

ഫെബ്രുവരി 2ന് കുമരകം വള്ളാറപള്ളിയില്‍ വച്ചാണ് വിവാഹ നിശ്ചയം. ഇലക്ട്രോണിക്‌സ് എഞ്ചിനീയറിങ് പൂര്‍ത്തിയാക്കിയ ബെന്‍ ഇപ്പോള്‍ ദുബായില്‍ ജോലി നോക്കുകകയാണ്. ബ്രിട്ടനിലെ ബ്രിസ്‌റ്റോളില്‍ എഡുക്കേഷന്‍ ഫോര്‍ ഹെല്‍ത്ത് പ്രൊഫണല്‍സ് മാസ്റ്റേഴ്‌സ് പഠിച്ചുക്കൊണ്ടിരിക്കുകയാണ് മീനു.

മൂന്ന് മക്കളില്‍ മൂത്തവന്‍

ലാലു അലക്‌സിന്റെ മൂന്ന് മക്കളില്‍ മൂത്തയാളാണ് ബെന്‍. 2010ല്‍ പുറത്തിറങ്ങിയ ഓര്‍ക്കൂട്ട് ഒരു ഓര്‍മ്മക്കൂട്ട് എന്ന ചിത്രത്തില്‍ ബെന്‍ അഭിനയിച്ചിട്ടുണ്ട്. മനോജും വിനോദും ചേര്‍ന്ന് സംവിധാന ചെയ്ത ചിത്രത്തില്‍ റീമ കല്ലിങ്കലാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്.

വിവാഹചടങ്ങുകള്‍

ക്‌നാനായ തനിമയോടെയാണ് വിവാഹം. മലയാള സിനിമയില്‍ നിന്ന് പ്രമുഖരും ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് അറിയുന്നത്.

രജിസ്റ്റര്‍ മാരേജ്

വിവാഹത്തിന് മുമ്പായി രജിസ്റ്റര്‍ മാരേജ് നടത്തി. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ട്രോളുകള്‍.

വിവാഹം

ഫെബ്രുവരി ആറിന് പിറവം ഹോളി കിങ്‌സില്‍ വച്ചാണ് വിവാഹം.

English summary
Lalu Alex son with bride.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam