»   » മേഘ്‌നക്ക് എല്ലാഭാഷയും ഒരു പോലെ

മേഘ്‌നക്ക് എല്ലാഭാഷയും ഒരു പോലെ

Posted By:
Subscribe to Filmibeat Malayalam
Meghana Raj
സിനിമാ പാരമ്പര്യമുള്ള കുടുംബത്തിലാണ് മേഘ്‌നയുടെ ജനനം. അതു കൊണ്ട് തന്നെ സിനിമയില്‍ അഭിനയിക്കാന്‍ സ്വതസിദ്ധമായ കഴിവുള്ള താരമാണ് മേഘ്‌ന. കന്നടക്കാരിയായ മേഘ്‌ന ഏറ്റവും കൂടുതല്‍ പടങ്ങള്‍ ചെയ്തത് മലയാളത്തിലാണ്. കന്നടയിലും തമിഴിലും മലയാളത്തിലും ഒരു പോലെ തിളങ്ങി നില്‍ക്കുന്ന താരത്തിന് ഏത് ഭാഷയായാലും ഒരു പോലെയാണെന്ന അഭിപ്രായമാണ്.

മലയാളത്തിലെ സൂപ്പര്‍ഹിറ്റ് വിജയങ്ങള്‍ക്കു ശേഷം കന്നടയില്‍ തന്റെ സ്ഥാനം ഉറപ്പിക്കാന്‍ ശ്രമിക്കുകയാണ് മേഘ്‌ന. എസ് ആര്‍ പ്രഭാകരന്‍ സംവിധാനം ചെയ്ത സുന്ദര പാണ്ഡ്യന്‍ എന്ന തമിഴ് ചിത്രത്തിന്റെ കന്നട റീമേക്കായ രാജഹുളിയുടെ ഷൂട്ടിങ്ങിനായി മേഘ്‌ന ബാംഗ്ലൂരിലാണ്. ഭാഷയുടെ പേരില്‍ സിനിമയിലേക്ക് തിരഞ്ഞെടുക്കുന്നതിനോട് തനിക്ക് യോജിപ്പില്ലെന്നും തനിക്ക് ഏത് ഭാഷയും വഴങ്ങുമെന്നും കന്നടക്കാരിയായ മേഘ്‌നയുടെ ഭാഷ്യം.

തമിഴ്, കന്നട, മലയാളം എന്നിവ ഒരു പോലെ കംഫര്‍ടബിളാണെന്നും ആരെങ്കിലും എന്നോട് ഏത് ഭാഷയിലാണ് അഭിനയിക്കാന്‍ ഇഷ്ടമെന്ന് ചോദിച്ചാല്‍ എനിക്ക് മറുപടിയില്ല എന്നാണ് മേഘ്‌നയുടെ അഭിപ്രായം. മാതാപിതാക്കളില്‍ ആരെയാണ് കൂടുതല്‍ ഇഷ്ടം എന്ന് കുട്ടിയോട് ചോദിക്കുന്നതു പോലെയാണിതെന്നും മേഘ്‌ന പറയുന്നു.

വിനയന്റെ ഹൊറര്‍ ത്രില്ലറായ യക്ഷിയും ഞാനും എന്ന മലയാള സിനിമയില്‍ അഭിനയിക്കണം എന്നു വിചാരിച്ചതല്ല. പക്ഷേ അത് ദൈവനിശ്ചയം പോലെ സംഭവിച്ചതാണെന്നും അതിനു ശേഷം തന്നെ തേടി നിരവധി നല്ല റോളുകള്‍ വരികയാണെന്നും താരം പറഞ്ഞു. കഴിഞ്ഞ മൂന്ന് വര്‍ഷം ഞാന്‍ എന്റെ ജന്മസ്ഥലത്തേക്കാള്‍ കൂടുതല്‍ ചിലവഴിച്ചത് കൊച്ചിയിലായിരുന്നു.

വീട്ടുകാരുടെ ഒപ്പം കുറച്ചു നാള്‍ ചിലവഴിക്കാന്‍ കൂടിയാണ് താന്‍ ഈ കന്നട പടം ചെയ്യാനുള്ള കാരണമെന്നും സിനിമയിലെ തിരക്കുമൂലം പഴയകാല സുഹൃത്തുക്കളെ കാണാന്‍ പോലും പറ്റിയിരുന്നില്ല. ഈ ബ്രേക്ക് അതിനായും കൂടെ ഉപയോഗപ്പെടുത്താനാണ് തീരുമാനം എന്നും മേഘ്‌ന കൂട്ടി ചേര്‍ത്തു.

മലയാളത്തില്‍ താരത്തിന്റേതായി നിരവധി സിനിമകളാണ് റിലീസ് ചെയ്യാനിരിക്കുന്നത്. അപ് ആന്റ് ഡൗണ്‍, ടികെ രാജീവ് കുമാറിന്റെ റെഡ് വൈന്‍, ഗുഡ് ബാഡ് ആന്റ് അഗ്ലി എന്നിവയാണവ. ഇനിയും നല്ല പ്രോജക്ടുകളുടെ ഭാഗമാകണമെന്നാണ് താരത്തിന്റെ ആഗ്രഹം.

English summary
Can’t choose between Kannada and Malayalam: Meghana Raj

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam