»   » പിസി ജോര്‍ജിന് പ്രശ്‌നം ഭാഷയിലോ, രാഷ്ട്രീയത്തിലോ?

പിസി ജോര്‍ജിന് പ്രശ്‌നം ഭാഷയിലോ, രാഷ്ട്രീയത്തിലോ?

Posted By:
Subscribe to Filmibeat Malayalam
PC George
കോട്ടയം: പിസി ജോര്‍ജെന്ന സര്‍ക്കാര്‍ ചീഫ് വിപ്പിന് ശരിക്കും പ്രശ്‌നം പാര്‍ട്ടിയോ ഭാഷയോ? കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ജോര്‍ജ് നടത്തുന്ന പ്രസ്താവനകള്‍ കേള്‍ക്കുമ്പോള്‍ ആര്‍ക്കും തോന്നാവുന്ന സംശയം.ജോര്‍ജിന് കൂറ് പ്രതിപക്ഷത്തോടാണോ ഭരണപക്ഷത്തോടാണോ എന്നതാണ് മറ്റൊരു സംശയങ്ങള്‍. രണ്ടിനും ജോര്‍ജിന്റെ പ്രസ്താവനകളില്‍ നിന്ന് ഉത്തരം കണ്ടെത്താന്‍ ശ്രമിക്കാം.

ഒന്ന്, ജോര്‍ജിന്റെ പാര്‍ട്ടി- പാര്‍ട്ടിയിലിപ്പോള്‍ ജോര്‍ജിന്റെ കടുത്ത ശത്രു ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ്. പക്ഷേ, ഒരു മനുഷ്യന്റെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട ആഭ്യന്തരമന്ത്രി അത് ചെയ്യാത്തതിലാണത്രെ ജോര്‍ജിന് എതിര്‍പ്പ്. ഇത്തരത്തില്‍ വടിവാളും കുറുവടിയുമായി തന്നെ കൊല്ലാന്‍ വന്നവരെ സംരക്ഷിക്കുന്ന ആഭ്യന്തരമന്ത്രിക്കെതിരെ അഭിപ്രായവ്യത്യാസമുണ്ട്. തന്നെ ആക്രമിക്കാന്‍ വന്നവര്‍ക്കെതിരെ തിരുവഞ്ചൂര്‍ നടപടിയെടുക്കുന്നവരെ അദ്ദേഹത്തിനെതിരെയുള്ള ശീതയുദ്ധം ജോര്‍ജ് തുടര്‍ന്നുകൊണ്ടേയിരിക്കും.

രണ്ട്, ജോര്‍ജിന്റെ ഭാഷ- ധാര്‍മിക രോഷത്തിന്റെ പേരില്‍ സംസാരിക്കുമ്പോള്‍ ചില വാക്കുകള്‍ തന്റെ വായില്‍നിന്ന് കടുപ്പത്തില്‍ വന്നു പോകുന്നത് താനൊരു ഗ്രാമീണനായതുകൊണ്ടാണ്. ഇനി അക്കാര്യം ശ്രദ്ധിക്കാം എന്ന് പറഞ്ഞ ജോര്‍ജ് മനസ്സുകൊണ്ട് തനിക്കെല്ലാവരോടും ബഹുമാനമാണെന്നും കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. തന്റെ മനസാക്ഷിയുടെ നിര്‍മലത മനസ്സിലാക്കണമെന്നും ആരോടും ശത്രുതയില്ലെന്നും ജോര്‍ജ പറയുന്നു.

മൂന്ന് ഭരണപക്ഷത്തോട്- ജോര്‍ജ് ഭരണപക്ഷത്തിന്റെ പ്രതിനിധിയാണ്. പക്ഷേ തെറ്റ് കണ്ടാല്‍ ചൂണ്ടിക്കാണിക്കും. യോഗ്യതയുള്ളവരല്ല മന്ത്രിസഭയിലിരിക്കുന്നത് എന്ന തന്റെ അഭിപ്രായത്തില്‍ നിന്ന് ഒട്ടു വ്യതിചലിക്കുന്നില്ലെന്ന് മാത്രമല്ല, ബോധമുള്ളവര്‍ക്ക് അത് മനസ്സിലാകുമെന്നും പറയുന്നു. ഇന്ത്യയില്‍ നടക്കുന്നത് ജുഡീഷ്യല്‍ ആക്ടീവിസമാണ്. സര്‍ക്കാര്‍ തീരുമാനമെടുക്കുന്നതിന് മുമ്പേ കോടതികള്‍ എങ്ങനെ തീരുമാനമെടുക്കും- ഗാഡ്ഗില്‍ റിപ്പോര്‍ട്ട് സംബന്ധിച്ച പരമാര്‍ശത്തിലാണ് ജോര്‍ജിന്റെ ചോദ്യം.

നാല്-പ്രതിപക്ഷത്തോട്- അഭിപ്രായം പറയാനുള്ള തന്റെ വ്യക്തിസ്വാതന്ത്രം പൂര്‍ണമായും ഉപയോഗിക്കുന്ന രാഷ്ട്രീയക്കാരനാണ് ജോര്‍ജ്. പിണറായിയുടെ ഗ്രാമത്തില്‍ പോയി അദ്ദേഹം തെറ്റുകാരനാണെന്ന് പറഞ്ഞ ജോര്‍ജ് ഒരു മന്ത്രിയെന്ന നിലയില്‍ പിണറയിയുടെ ഭരണത്തെ പ്രശംസിക്കുകയും ചെയ്യുന്നു. സഖാവ് വിഎസ് ജീവിച്ചിരിക്കുന്നതില്‍ ഏറ്റവും നല്ല കമ്യൂണിസ്റ്റുകാരനാണെന്ന അഭിപ്രയാത്തിനും മാറ്റമൊന്നുമില്ല. ഇതെല്ലാം ജോര്‍ജിന്റെ വീക്ഷണമാണ്. എങ്ങനെ ഇത് മറ്റൊരാള്‍ക്ക് തെറ്റാണെന്ന് പറയാന്‍ കഴിയും?

English summary
Language or Party- what is the real problem of government chief wipe PC George

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam