For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ജയന് ഇങ്ങനൊരു മകന്‍ ഉള്ളതായി ആര്‍ക്കും അറിയില്ല; യാതൊരു തെളിവുമില്ലാതെയാണ് പറയുന്നത്, പരാതിയുമായി സഹോദരപുത്രി

  |

  മലയാള സിനിമയ്ക്ക് എന്നും പ്രിയപ്പെട്ട നടനായിരുന്നു ജയന്‍. വളരെ കുറഞ്ഞ കാലം കൊണ്ട് വെള്ളിത്തിരയില്‍ നിറസാന്നിധ്യമായി മാറിയ ജയന്‍ ആക്ഷന്‍ സിനിമകള്‍ക്കാണ് കൂടുതലും പ്രധാന്യം നല്‍കിയത്. ഇപ്പോഴും അദ്ദേഹത്തിന്റെ പ്രകടനത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ കാലങ്ങള്‍ കഴിഞ്ഞും വന്ന് കൊണ്ടേ ഇരിക്കുന്നു. താരത്തിന്റെ വേര്‍പാടുണ്ടായി വര്‍ഷങ്ങള്‍ക്ക് ശേഷം പലവിധ ആരോപണങ്ങളും ഉയര്‍ന്ന് വന്നിരുന്നു. അതിലൊന്ന് ജയന്റെ മകനാണെന്ന് ആരോപിച്ച് കൊണ്ട് രംഗത്ത് വന്നൊരു വ്യക്തിയാണ്.

  മുരളി എന്ന പേരിലുള്ള കൊല്ലം വള്ളിക്കീഴ് സ്വദേശിയായിരുന്നു ജയന്‍ തന്റൈ അച്ഛനാണെന്നുള്ള അവകാശവാദം ഉന്നയിച്ചത്. നിരന്തരം ഈ പേര് പറഞ്ഞ് വാര്‍ത്തകളില്‍ ഇടം നേടുകയും ചെയ്തു. എന്നാല്‍ അങ്ങനൊരു മകന്‍ ഇല്ലെന്നാണ് ജയന്റെ കുടുംബം ആരോപിക്കുന്നത്. നിലവില്‍ ഈ വിഷയത്തില്‍ മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കി കൊണ്ട് എത്തിയിരിക്കുകയാണ് ജയന്റെ സഹോദരപുത്രിയായ ലക്ഷ്മി ശ്രീദേവി നായര്‍. ജയന്റെ സഹോദരന്‍ സോമന്‍ നായരുടെ മകളും ആദിത്യന്‍ ജയന്റെ സഹോദരിയുമായ ലക്ഷ്മി ക്ലീനിക്കല്‍ സൈക്കോളജിസ്റ്റ് കൂടിയാണ്. മുഖ്യമന്ത്രിയ്ക്ക് നല്‍കിയ ലക്ഷ്മിയുടെ പരാതിയുടെ പൂര്‍ണരൂപം വായിക്കാം...

   jayan

  'സാര്‍, ഞാന്‍ കൊല്ലം ട്രാവന്‍കൂര്‍ മെഡിക്കല്‍ കോളേജില്‍ ജോലി ചെയ്യുന്ന ഒരു ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ആണ്. നാല്‍പതു വര്‍ഷങ്ങള്‍ക്ക് മുന്‍പേ അന്തരിച്ച സിനിമ നടന്‍ ജയന്റെ അനുജന്‍ സോമന്‍ നായരുടെ മകളാണ് ഞാന്‍. എന്റെ വല്യച്ചനായ കൃഷ്ണന്‍ നായര്‍ എന്ന ജയനെ, അപകീര്‍ത്തിപെടുത്ത കൊണ്ട് കൊല്ലം വള്ളിക്കീഴ് സ്വദേശിയായ മുരളി എന്ന പേരുള്ള വ്യക്തി യാതൊരു തെളിവും ഇല്ലാതെ മകന്‍ ആണെന്നും പറഞ്ഞ് ദൃശ്യ മാധ്യമങ്ങളിലും ജനങ്ങളുടെ മുന്‍പില്‍ നിരന്തരം വ്യാജപ്രചാരണം നടത്തി വരികയാണ്.

  ദീപികയെ വശീകരിക്കാന്‍ വേണ്ടി പോയതാണ്; ഷാരുഖ് ഖാന്റെ സിനിമയുടെ ലൊക്കേഷനില്‍ നടന്ന സംഭവകഥ പറഞ്ഞ് രണ്‍വീര്‍ സിംഗ്

  1980 നവംബര്‍ 16 നു ഷൂട്ടിങ് വേളയില്‍ ഹെലികോപ്പ്ടര്‍ അപകടത്തില്‍ എന്റെ വല്യച്ഛനായ ജയന്‍ മരണപെട്ടു. ഇന്നും ജനഹൃദയങ്ങളില്‍ ജീവിക്കുന്ന അദ്ദേഹത്തെ പുതു തലമുറയുടെ മുന്‍പില്‍ അദ്ദേഹത്തിന്റെ പേര് കളങ്കപ്പെടുത്തി കൊണ്ടിരിക്കുകയാണ് ഈ വ്യക്തി. ഞാന്‍ തിരക്കിയപ്പോള്‍, എന്റെ ബന്ധുക്കള്‍ക്ക് ആര്‍ക്കും നാളിത് വരെ ഇങ്ങനെ ഒരു മകന്‍ അദ്ദേഹത്തിനുള്ളതായി ഒരു അറിവുമില്ല. നാട്ടുകാരും ഇത് തന്നെയാണ് പറയുന്നത്.

   jayan

  എന്റെ അച്ഛന്റെ അമ്മ ഭാരതി 1982 ല്‍ ആണ് മരണപ്പെടുന്നത്. എന്റെ പിതാവ് മരണപ്പെടുന്നത് 1999 ലും. ഇവരെല്ലാം ജീവിച്ചിരുന്ന സമയത്ത് ഈ വ്യക്തി ഇങ്ങനെ ഒരു അവകാശ വാദവുമായി വന്നിട്ടും ഇല്ല. അതിനു ശേഷമാണ്, ഇത്തരമൊരു വ്യാജ പ്രചാരണം അയാള്‍ നടത്തിവരുന്നത്. 2001 ല്‍ എന്റെ അമ്മ ശ്രീദേവി ഈ വ്യാജ വാര്‍ത്തയ്ക്ക് എതിരെ മുരളിയുടെ പേരില്‍ കേസ് കൊടുത്തിട്ടുള്ളതും കോടതി ഇയാളെ വിലക്കിയിട്ടുള്ളതും ആണ്. ഇപ്പോള്‍ അമ്മയും മരണപ്പെട്ടു.

  കാമുകിയ്ക്ക് മുന്നില്‍ അന്ന് രണ്‍ബീറിനെ സല്‍മാന്‍ കളിയാക്കിയോ? ആലിയ ഭട്ടിനോട് സംസാരിച്ച വീഡിയോ വീണ്ടും വൈറൽ

  Recommended Video

  'Kurup': in the movie theater with mammootty intervention

  ഈ വ്യക്തി വീണ്ടും കുറച്ച് നാളുകളായി ഈ കാര്യം ഉന്നയിച്ചു കൊണ്ട് സോഷ്യല്‍ മീഡിയ വഴി രംഗത്ത് വന്നിരിക്കുകയാണ്. മരിച്ചുപോയ ആ കലാകാരന്റെ സത്പേര് കളങ്കപ്പെടുത്തുന്ന നടപടി അവസാനിപ്പിച്ച് കൊണ്ട് എനിക്കും എന്റെ കുടുംബത്തിനും വന്നിട്ടുള്ള മാനഹാനിക്ക് പരിഹാരം കാണാനും അങ്ങയുടെ ഭാഗത്ത് നിന്ന് നടപടി ഉണ്ടാകണം എന്ന് അഭ്യര്‍ത്ഥിക്കുന്നു. എന്നുമാണ് ലക്ഷ്മി ശ്രീദേവി നായരുടെ പരാതിയില്‍ പറയുന്നത്. മുന്‍പും ജയന്റെ പേരില്‍ സമാനമായ ആരോപണവുമായി വന്നവര്‍ക്ക് ലക്ഷ്മി മറുപടി പറഞ്ഞിരുന്നു. വീണ്ടും ഇതേ വിഷയത്തിലാണ് താരസഹോദരി പ്രതികരിച്ചിരിക്കുന്നത്.

  Read more about: jayan ജയന്‍
  English summary
  Late Actor jayan's Nephew Against jayan's son Murali, Here's Why
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X