»   » പോസ്റ്റര്‍ ഇറങ്ങിയത് മുതല്‍ കാത്തിരുന്നു, ഒടുവില്‍ കബാലി റിലീസായപ്പോള്‍ ജിഷ്ണു മാത്രമില്ല!!

പോസ്റ്റര്‍ ഇറങ്ങിയത് മുതല്‍ കാത്തിരുന്നു, ഒടുവില്‍ കബാലി റിലീസായപ്പോള്‍ ജിഷ്ണു മാത്രമില്ല!!

Posted By: Rohini
Subscribe to Filmibeat Malayalam

അസുഖത്തിന്റെ വേദന തിന്ന് ആശുപത്രിയില്‍ കിടക്കുമ്പോഴും ജിഷ്ണു രാഘവന്‍ ഫേസ്ബുക്കില്‍ പുഞ്ചിരിച്ചുകൊണ്ടെത്തിയിരുന്നു. സംസാരിക്കാന്‍ വയ്യായിരുന്നുവെങ്കിലും എല്ലാ കാര്യത്തെ കുറിച്ചുമുള്ള തന്റെ അഭിപ്രായവും മറ്റും ജിഷ്ണു എന്നും ഫേസ്ബുക്കിലൂടെ പങ്കുവച്ചു പോന്നു.

അടിച്ചു പൊളിച്ച ജിഷ്ണുവിന്റെ കൗമാരം, കണ്ടിരിക്കാന്‍ സാധ്യതയില്ലാത്ത ചില ചിത്രങ്ങളിതാ

സെപ്റ്റംബര്‍ പതിനേഴിന് ജിഷ്ണു ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത് രജനികാന്തിന്റെ കബാലി എന്ന ചിത്രത്തെ കുറിച്ചാണ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്ത ദിവസം. താനൊരു കടുത്ത രജനി ആരാധകനാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു പോസ്റ്റ്. കബാലി ലോകം മുഴുവന്‍ ആഘോഷിക്കുമ്പോള്‍ ജിഷ്ണു മാത്രം നമുക്കൊപ്പമില്ല.

പോസ്റ്റര്‍ ഇറങ്ങിയത് മുതല്‍ കാത്തിരുന്നു, ഒടുവില്‍ കബാലി റിലീസായപ്പോള്‍ ജിഷ്ണു മാത്രമില്ല!!

ലോകം മുഴുവന്‍ രജനികാന്ത് നായകനായി എത്തിയ കബാലി എന്ന ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ്. അന്തരിച്ച നടന്‍ ജിഷ്ണുവിനും സിനിമ കാണാന്‍ ഏറെ ആഗ്രഹമുണ്ടായിരുന്നു.

പോസ്റ്റര്‍ ഇറങ്ങിയത് മുതല്‍ കാത്തിരുന്നു, ഒടുവില്‍ കബാലി റിലീസായപ്പോള്‍ ജിഷ്ണു മാത്രമില്ല!!

കബാലിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്ത ദിവസമാണ് ജിഷ്ണു താനൊരു വലിയ രജനികാന്ത് ആരാധകനാണെന്ന് പറഞ്ഞുകൊണ്ട് പോസ്റ്റിട്ടത്. രജനികാന്തിന്റെ ഓരോ ചലനത്തിലും ഒളിച്ചിരിയ്ക്കുന്ന പ്രത്യേകതകളെ കുറിച്ച് പറഞ്ഞുകൊണ്ടൊക്കെയായിരുന്നു പോസ്റ്റ്

പോസ്റ്റര്‍ ഇറങ്ങിയത് മുതല്‍ കാത്തിരുന്നു, ഒടുവില്‍ കബാലി റിലീസായപ്പോള്‍ ജിഷ്ണു മാത്രമില്ല!!

ഇതാണ് സെപ്റ്റബര്‍ ഏഴിന് ജിഷ്ണു തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തത്. പത്ത് മാസം മുമ്പ്.

പോസ്റ്റര്‍ ഇറങ്ങിയത് മുതല്‍ കാത്തിരുന്നു, ഒടുവില്‍ കബാലി റിലീസായപ്പോള്‍ ജിഷ്ണു മാത്രമില്ല!!

ജിഷ്ണുവും ജിഷ്ണുവിന്റെ ഓര്‍മകളും ഇപ്പോഴും ആരാധകര്‍ക്കൊപ്പമുണ്ട്. നല്ലൊരു നടന്‍ എന്നതിനപ്പുറം, ജീവിതത്തെ ഒരുപാട് സ്‌നേഹിച്ച ചെറുപ്പക്കാരന്‍. ചിലപ്പോള്‍ കബാലിയുടെ ആദ്യ ഷോ കാണാന്‍ പ്രേക്ഷകര്‍ക്കൊപ്പം ജിഷ്ണുവും ഉണ്ടായിരുന്നിരിക്കാം...

English summary
Late actor Jishnu's facebook post about Kabali

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam