»   » കൊച്ചിന്‍ ഹനീഫയുടെ കുടുംബം വാടകവീട്ടില്‍

കൊച്ചിന്‍ ഹനീഫയുടെ കുടുംബം വാടകവീട്ടില്‍

Posted By:
Subscribe to Filmibeat Malayalam
Cochin Haneefa
മലയാളികളുടെ പ്രിയനടനായിരുന്ന അന്തരിച്ച കൊച്ചിന്‍ ഹനീഫയുടെ ഭാര്യയും മക്കളും വാടകവീട്ടില്‍. മക്കളുടെ വിദ്യാഭ്യാസച്ചെലവ് കണ്ടെത്താനും വീട്ടു വാടക നല്‍കാനുമായി ഭാര്യ ഫാസില കഷ്ടപ്പെടുകയായണെന്ന് റിപ്പോര്‍ട്ടുകള്‍. ഹനീഫയുടെ തറവാട്ടുവീട്ടില്‍ നിന്നും കുടുംബാംഗങ്ങളുമായുള്ള പ്രശ്‌നത്തെത്തുടര്‍ന്നാണത്രേ ഫാസിലയ്ക്കും മക്കള്‍ക്കും ഇറങ്ങേണ്ടിവന്നത്. മാത്രമല്ല ഭര്‍ത്താവിന്റെ സമ്പാദ്യത്തില്‍നിന്ന് ഒന്നും ഫസീലയ്ക്ക് ലഭിച്ചിട്ടില്ലെന്നും പറയപ്പെടുന്നു.

ഹനീഫ മരിച്ച സമയത്ത് അദ്ദേഹത്തിന്റെ കുടുംബത്തെ സഹായിക്കുമെന്ന് പറഞ്ഞ സൂപ്പര്‍താരങ്ങളും മറ്റുള്ളവരുമൊന്നും പിന്നീട് ഈവഴിയ്ക്ക് വന്നിട്ടില്ലെന്നാണ് കേള്‍ക്കുന്നത്. ഫാസില ഇരട്ടക്കുട്ടികളായ സഫയ്ക്കും മര്‍വയ്ക്കുമൊപ്പം വൈറ്റില കടവന്ത്രഭാഗത്തുള്ള വാടക ഫഌറ്റിലാണേ്രത താമസിക്കുന്നത്.

ഹനീഫയുടെ പേരിലുണ്ടായിരുന്ന ബാങ്ക് നിക്ഷേപം പോലും ഫാസിലയ്ക്ക് ലഭിച്ചിട്ടില്ലെന്നാണ് സൂചന. കുടുംബത്തിന് വേണ്ടി ജീവിതത്തിന്റെ നല്ലകാലമത്രയും ചെലവിട്ട ഹനീഫ് ഏറെ വൈകിയായിരുന്നു വിവാഹം കഴിച്ചത്. സിനിമയില്‍ നിന്നും ലഭിയ്ക്കുന്നത് സിനിമയില്‍ത്തന്നെ നിക്ഷേപിച്ച ഹനീഫ ഫാസിലയ്ക്കും മക്കള്‍ക്കും മാത്രമായി ഏറെകാര്യങ്ങളൊന്നും കരുതിവച്ചിട്ടുമില്ലത്രേ.

എന്തായാലും ഫാസിലയും കുഞ്ഞുങ്ങളും ജീവിയ്ക്കാന്‍ ബുദ്ധിമുട്ടുകയാണെന്ന റിപ്പോര്‍ട്ടുകള്‍ സത്യമാണെങ്കില്‍ താരസംഘടനയായ അമ്മയും, മറ്റ് ഒട്ടേറെ സിനിമാ സംഘടനകളുമുള്ള മലയാളം ചലച്ചിത്രമേഖലയ്ക്ക് ഇത് നാണക്കേടുതന്നെയാണെന്നകാര്യത്തില്‍ സംശയമില്ല.

English summary
Late actor, director Kochin Haneefa's wife and kids are living in a rented flat at Kadavanthra. Reports says that his wife is struggling to meet the life expenses

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam