twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ആട് തോമയായി അഭിനയിക്കരുതെന്ന് മോഹന്‍ലാലിനോട് സുഹൃത്തുക്കള്‍ പറഞ്ഞിരുന്നു! ഒടുവില്‍ സംഭവിച്ചതിങ്ങനെ..

    |

    മലയാളത്തിലെ ഹിറ്റ് സിനിമയാണ് സ്ഫടികം. മോഹന്‍ലാലിനെ നായകനാക്കി ഭദ്രന്‍ സംവിധാനം ചെയ്ത സ്ഫടികം മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും സൂപ്പര്‍ ഹിറ്റായ മൂവിയായിരുന്നു. മുണ്ട് പറിച്ചടിക്കുന്ന, മുട്ടനാടിന്റെ ചോര കുടിക്കുന്ന ആട് തോമയെ പ്രേക്ഷകര്‍ ഒരുപാടങ്ങ് സ്‌നേഹിച്ചിരുന്നു. സ്ഫടികത്തില്‍ അഭിനയിക്കാന്‍ മോഹന്‍ലാലിന് അവസരം വന്ന സമയത്ത് അടുത്ത സുഹൃത്തുക്കളെല്ലാം എതിര്‍പ്പുമായി വന്നിരുന്നു.

     ഹിമയുടെ ചുംബനരംഗവും പ്രകോപനവും മാനസിക പ്രയാസമുണ്ടാക്കി! സാബുവിനെ കുറിച്ച് ഭാര്യ പറയുന്നതിങ്ങനെ.. ഹിമയുടെ ചുംബനരംഗവും പ്രകോപനവും മാനസിക പ്രയാസമുണ്ടാക്കി! സാബുവിനെ കുറിച്ച് ഭാര്യ പറയുന്നതിങ്ങനെ..

    ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച ആട് തോമ അച്ഛനായ ചാക്കോ മാഷിന്റെ ഉടുപ്പിന്റെ കൈ വെട്ടുന്നതും മുട്ടനാടിന്റെ ചങ്കിലെ ചോര കുടിക്കുന്നതും മുണ്ടൂരി അടിക്കുന്നതുമെല്ലാം ആരാധകര്‍ക്ക് ഇഷ്ടപ്പെടില്ലെന്ന് കരുതിയായിരുന്നു സുഹൃത്തുക്കള്‍ എതിര്‍പ്പുമായി വന്നത്. എന്നാല്‍ എല്ലാവരുടെയും എതിര്‍പ്പിനെ അവഗണിച്ച് സിനിമ ഏറ്റെടുത്ത മോഹന്‍ലാല്‍ അതൊരു സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റാക്കി മാറ്റുകയായിരുന്നു.

    spadikam

    സിനിമയുടെ ആദ്യ നിര്‍മാതാവായിരുന്ന സെവന്‍ ആര്‍ട്്‌സ് വിജയന്‍ ചിത്രത്തില്‍ നിന്നും പിന്മാറിയിരുന്നെങ്കിലും ഭദ്രനെ കൈവിടാന്‍ മോഹന്‍ലാല്‍ ഒരുക്കമല്ലായിരുന്നു. 1995 ല്‍ റിലീസിനെത്തിയ സ്ഫടികവും ആട് തോമയും ഇന്നും പ്രേക്ഷകരുടെ ഹൃദയത്തിലുണ്ട്. എത്ര കോടികള്‍ തരാമെന്ന് പറഞ്ഞാലും സ്ഫടികത്തിന് ഒരു രണ്ടാം ഭാഗം വരില്ലെന്ന് ഭദ്രന്‍ പറഞ്ഞിരുന്നു.

    ബോയിംഗ് ബോയിംഗ് മുതല്‍ ചങ്ക്‌സ് വരെ! മലയാളത്തിലെ ഹിറ്റ് അഡള്‍ട്ട് കോമഡി ചിത്രങ്ങള്‍ ഇവയാണ്! ബോയിംഗ് ബോയിംഗ് മുതല്‍ ചങ്ക്‌സ് വരെ! മലയാളത്തിലെ ഹിറ്റ് അഡള്‍ട്ട് കോമഡി ചിത്രങ്ങള്‍ ഇവയാണ്!

    എന്നാല്‍ പുതുമുഖ സംവിധായകനായ ബിജു ജെ. കട്ടക്കല്‍ സ്ഫടികത്തിന്റെ രണ്ടാം ഭാഗവുമായി വരികെയാണ്. ബിജു ജെ. കട്ടക്കല്‍ പ്രൊഡക്ഷന്‍സ് ഹോളിവുഡ് കമ്പനിയായ മൊമെന്റം പിക്ചേഴ്സുമായി ചേര്‍ന്നിട്ടാണ് സ്ഫടികം 2 നിര്‍മ്മിക്കുന്നത്. സിനിമയ്‌ക്കെതിരെ സംവിധായകന്‍ ഭദ്രന്‍ രംഗത്തെത്തിയിരുന്നു.

    English summary
    Latest article about Mohanlal's Spadikam
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X