For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വാപ്പയും മോനും ഒരുമിച്ച് അഭിനയിക്കുന്നു; ഒപ്പം എൺപതുകളിലെ നായികമാരും, വാർത്തയിലെ സത്യമിങ്ങനെ!

  |

  സിനിമാ മേഖലയിലുള്ള അച്ഛനമ്മമാരുടെ പാത പിന്തുടർന്ന് പിൽക്കാലത്ത് മക്കളും സിനിമയുടെ ഭാ​ഗമാകുന്നത് സ്ഥിരം കാഴ്ചയാണ്. അഭിനയം, സംവിധാനം, പിന്നണി ​ഗാനാലാപനം തുടങ്ങിയ വിവിധ മേഖലകളിൽ മാതാപിതാക്കളെ പോലെ ഇപ്പോൾ മക്കളും തിളങ്ങുകയാണ്. അത്തരത്തിൽ അച്ഛന്റെ പിന്നാലെ സിനിമയിലേക്ക് എത്തിയ പാൻ ഇന്ത്യൻ സ്റ്റാറായി തിളങ്ങിനിൽക്കുന്ന നടനാണ് ദുൽഖർ സൽമാൻ. മലയാളവും കടന്ന് തമിഴ്, തെലുങ്ക്, ബോളിവുഡ് സിനിമകളിൽ വരെ ദുൽഖർ സൽമാൻ അഭിനയിച്ച് കഴിഞ്ഞു. 2012ൽ ആണ് ആരാധകരും സിനിമാ മോഹികളും കാത്തിരുന്ന താരപുത്രന്റെ സിനിമാ പ്രവേശനം നടന്നത്. സെക്കന്റ് ഷോ ആയിരുന്നു ആദ്യ സിനിമ. സിനിമ വലിയ വിജയമൊന്നുമായിരുന്നില്ല. 'മമ്മൂക്കയുടെ ചെക്കന് അഭിനയം അറിയാൻ പാടില്ല' എന്ന് സെക്കന്റ് ഷോ കണ്ട് വിധി എഴുതിയവർ നിരവധിയാണ്.

  'കുറഞ്ഞ പ്രതിഫലത്തിൽ ഐറ്റം ഡാൻസ് ചെയ്യുന്ന നടി', അന്വേഷണം എത്തിനിൽക്കുന്നത് അവതാരകയിൽ!

  പിന്നീട് ഉസ്താദ് ​ഹോട്ടൽ എന്ന സിനിമയിലാണ് ദുൽഖർ അഭിനയിച്ചത്. 2012ൽ തന്നെയായിരുന്നു ഉസ്താദ് ഹോട്ടലും തിയേറ്റുകളിലേക്ക് എത്തിയത്. അ‍ഞ്ജലി മേനോൻ സംവിധാനം ചെയ്ത സിനിമ വിജയമായിരുന്നു ഒപ്പം ദുൽഖറും പിന്നീട് ദുൽഖർ സൽമാൻ എന്ന നടന്റെ പടിപടിയായുള്ള വളർച്ചയാണ് മലയാളികൾ കണ്ടത്. ഇന്ന് വലിയൊരു സംഘം ആളുകൾ ദുൽഖറിലെ നടനെ ആരാധിക്കുന്നുണ്ട്... അദ്ദേഹത്തന്റെ സിനിമകളേയും അഭിനയത്തേയും സ്നേഹിക്കുന്നുണ്ട്.

  Also Read: 'ചുംബന രം​ഗങ്ങളിലും' മറ്റും അഭിനയിക്കുന്നത് ഭർത്താവിന്റെ അനുവാദം ലഭിച്ച ശേഷമെന്ന് നടി

  സിനിമയിലെത്തിയിട്ട് ഒമ്പത് വർഷമായെങ്കിലും മമ്മൂട്ടിക്കൊപ്പം ദുൽഖർ അഭിനയിച്ചിട്ടില്ല. ഓരോ സിനിമ പ്രേമിയും കാത്തിരിക്കുന്ന ഒരു നിമിഷം കൂടിയാണ് ദുൽഖറും മമ്മൂട്ടിയും ഒരുമിച്ച് അഭിനയിക്കുന്ന സിനിമ വരികയെന്നത്. ആ ആ​ഗ്രഹത്തിന് വെളിച്ചം പകരുന്ന ഒരു ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ വ്യാപകമായി പ്രചരിക്കുന്നത്. ദുൽഖർ സൽമാനും മമ്മൂട്ടിയും ഒരുമിച്ച് അഭിനയിക്കുന്ന സിനിമയെടുക്കാനുള്ള പ്രവർത്തനങ്ങൾ അണിയറയിൽ പുരോ​ഗിക്കുന്നു എന്നായിരുന്നു സോഷ്യൽമീഡിയ പോസ്റ്റിലുണ്ടായിരുന്നത്. റിപ്പോർട്ടുകൾ പ്രത്യക്ഷപ്പെട്ടതോടെ വാപ്പയേയും മകനേയും ഒരുമിച്ച് സ്ക്രീനിൽ കാണാനുള്ള ആവേശത്തിലാണ് ആരാധകർ. മമ്മൂട്ടി ഫാൻസ് ഇൻ്റർനാഷണൽ എന്ന സോഷ്യൽ മീഡിയ ഗ്രൂപ്പിലാണ് ഇത്തരത്തിലുള്ള റിപ്പോർട്ട് പ്രചരിക്കുന്നത്. ലാൽ സലാം എന്ന ഫേസ്ബുക്ക് യൂസറാണ് ഇക്കാര്യം ഷെയർ ചെയ്തിരിക്കുന്നത്.

  ഇരുവരെയും പ്രധാന കഥാപാത്രങ്ങളാക്കി വൈശാഖാണ് ചിത്രം സംവിധാനം ചെയ്യുന്നതെന്നും സിനിമ നിർമിക്കുന്നതെന്നും റിപ്പോർട്ടുകളിൽ പറയുന്നു. ഉണ്ണി ആറാണ് ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. കൂടാതെ സിനിമയുടെ മറ്റൊരു പ്രത്യേകതയായി പറയുന്നത് എൺപത് തൊണ്ണൂറ് കാലഘട്ടങ്ങളിൽ തെന്നിന്ത്യയിൽ സൂപ്പർസ്റ്റാറുകളുടെ നായികമാരായി തിളങ്ങിയ സുമലതയും സുഹാസിനിയും വീണ്ടും മലയാള സിനിമയുടെ ഭാ​ഗമാകുന്നുവെന്നും ശോഭനയും ചിത്രത്തിൽ അഭിനയിക്കും എന്നതുമാണ്. ഔദ്യോ​ഗികമായി ഈ സിനിമയെ കുറിച്ച് പ്രഖ്യാപനങ്ങളൊന്നും വന്നിട്ടില്ലാത്ത സ്ഥിതിയ്ക്ക് വാർത്ത വിശ്വസിക്കാനും സാധ്യമല്ല. ദുൽഖർ സിനിമയിലേക്ക് എത്തിയപ്പോൾ മുതൽ മമ്മൂട്ടിയോട് പലരും ചോദിക്കുന്നതും ഇപ്പോഴും ചോദിച്ചുകൊണ്ടിരിക്കുന്നതുമായ ഒന്നാണ് എന്നാണ് ദുൽഖറിനൊപ്പം സിനിമ ചെയ്യുന്നത് കാണാൻ സാധിക്കുക എന്നത്. കൃത്യമായി ഒരു ഉത്തരം മമ്മൂട്ടി ഇതുവരെ നൽകിയിട്ടില്ല. സംഭവിക്കുമ്പോൾ സംഭവിക്കട്ടെയെന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്.

  Recommended Video

  Dulquer Salmaan Exclusive Interview | FilmiBeat Malayalam

  ദുൽഖർ സിനിമകൾക്ക് പ്രമോഷൻ പോലും നൽകാറില്ലാത്ത വ്യക്തിയാണ് മമ്മൂട്ടി. ആദ്യമായി ദുൽഖറിന്റെ ഒരു സിനിമയുടെ പോസ്റ്റർ ഷെയർ ചെയ്തത് കുറുപ്പിന്റെ റിലീസിന് മുന്നോടിയായാണ്. ദുൽഖറിന്റെ മകളുടെ ചിത്രങ്ങൾ മമ്മൂട്ടി പങ്കുവെക്കാറുണ്ടെങ്കിലും മകന്റെ സിനിമാ പ്രവർത്തങ്ങൾക്കും സിനിമയിലെ വളർച്ചയ്ക്കും വേണ്ടി തന്റെ സ്റ്റാർഡമോ പേരോ ഒന്നും മമ്മൂട്ടി ഇതുവരെ ഉപയോ​ഗിച്ചിട്ടില്ല. താനും അത്തരത്തിൽ ഒരു ആവശ്യം പറഞ്ഞ് വാപ്പിച്ചിയെ സമീപിച്ചിട്ടില്ലെന്നാണ് ദുൽഖറും പലപ്പോഴും പറഞ്ഞിട്ടുള്ളത്. മുമ്പും പലതവണ മമ്മൂട്ടിയും മകൻ ദുൽഖർ സൽമാനും ഒന്നിക്കുന്ന സിനിമ വരുന്നുവെന്ന താരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. നാഗേശ്വരറാവു, നാഗാര്‍ജ്ജുന, നാഗചൈതന്യ എന്നിവർ പ്രധാന വേഷത്തിലെത്തിയ തെലുങ്ക് ചിത്രം മനത്തിന്റെ മലയാളം റീമേക്കിലാണ് ഇരുവരും ഒന്നിക്കുന്നതെന്നായിരുന്നു അന്ന് വാർത്തകളും റിപ്പോർട്ടുകളും. എന്നാൽ അത് വെറും ​​ഗോസിപ്പ് മാത്രമായി അവസാനിച്ചു.

  English summary
  Latest Buzz: Is Mammootty And Dulquer Salmaan Roped In For Vysakh Movie?
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X