»   » പുലിമുരുഗന്റെ നിര്‍മ്മാതാവിനെ കബളിപ്പിച്ച് കോടികള്‍ തട്ടിയ അഭിഭാഷകന്‍ പിടിയില്‍ !

പുലിമുരുഗന്റെ നിര്‍മ്മാതാവിനെ കബളിപ്പിച്ച് കോടികള്‍ തട്ടിയ അഭിഭാഷകന്‍ പിടിയില്‍ !

By: PRATHEEKSHA
Subscribe to Filmibeat Malayalam

മോഹന്‍ലാല്‍ ചിത്രം പുലിമുരുഗന്റെ നിര്‍മ്മാതാവും വ്യവസായിയുമായ ടോമിച്ചനില്‍ നിന്നും കോടികള്‍ തട്ടിയെടുത്ത് മുങ്ങിയ അഭിഭാഷകന്‍ ഒടുവില്‍ പോലീസ് പിടിയില്‍. അഡ്വക്കേറ്റ് സര്‍വ്വനാഥനാണ് അറസ്റ്റിലായത്. കെട്ടിടം പണിതു നല്‍കാമെന്ന വ്യവസ്ഥയില്‍ ടോമിച്ചനില്‍ നിന്ന് ഇയാള്‍ മൂന്നു കോടിയോളം രൂപ വാങ്ങിയെന്നതാണ് പരാതി.

രണ്ടു വര്‍ഷം മുന്‍പ് നിര്‍മ്മാതാവ് ഇതു സംബന്ധിച്ചു പരാതി നല്‍കിയിരുന്നെങ്കിലും യാതൊരു നടപടിയും ഉണ്ടാവാതിരുന്നതിനാല്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കൊരട്ടി സ്വദേശിയായ സര്‍വ്വനാഥന്‍ മറ്റു പലരില്‍ നിന്നുമായി പത്തുകോടിയോളം രൂപ അനധികൃതമായി കൈപ്പറ്റിയിട്ടുണ്ടെന്നും അന്വേഷണത്തില്‍ തെളിഞ്ഞു.

tomichan-03

ചെങ്ങമനാട്ടെ ഭൂമിയില്‍ രാജസ്ഥാന്‍ മാതൃകയിലുളള കൊട്ടാര സമാനമായ കെട്ടിടം നിര്‍മ്മിക്കാമെന്നു പറഞ്ഞാണ് സര്‍വ്വനാഥന്‍ ഇത്രയും തുക കൈപറ്റിയത്. ഇതിനായി  തൊഴിലാളികളെയും നിര്‍മ്മാണ ഉത്പ്പന്നങ്ങളും രാജസ്ഥാനില്‍ നിന്ന് കൊണ്ടുവരാമെന്നും ഏറ്റിരുന്നത്രേ. കെട്ടിടത്തിന്റെ ജോലി തുടങ്ങുകയോ പണം തിരിച്ചുനല്‍കുകയോ ചെയ്യാത്തതിനാല്‍ നിര്‍മ്മാതാവ് പരാതി നല്‍കുകയായിരുന്നു. അഭിഭാഷകനു പുറമേ കേസില്‍ മൂന്നു പ്രതികളെ കൂടി പിടികൂടാനുണ്ട്.

English summary
lawer arrestr for cheating producer tomichan mulakupadam
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam