For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മുക്കാല്‍ മണിക്കൂര്‍ ആ കാറിനുള്ളില്‍, വെറതേ വിടാന്‍ കരഞ്ഞ് പറഞ്ഞു!!! ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍!

  By Karthi
  |

  മലയാളത്തിലെ യുവനായിക ആക്രമിക്കപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ സിനിമ മേഖല മുഴുവന്‍ സ്ത്രീകള്‍ക്കെതിരായ ആക്രമണങ്ങള്‍ക്കെതിരെ തിരിഞ്ഞിരിക്കുകയാണ്. നടിക്ക് പിന്തുണ അറിയിച്ച് സിനിമാ മേഖലയിലെ പല പ്രമുഖരും രംഗത്തെത്തി. സിനിമയില്‍ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളും ഒഴിവാക്കണമെന്ന തീരുമാനത്തിലേക്ക് വരെ ചര്‍ച്ചകള്‍ എത്തി. സംവിധായകര്‍ക്കിടയില്‍ നിന്ന് തന്നെയാണ് ഇവ ഉണ്ടായത്.

  12 വര്‍ഷം മുമ്പ് സിനിമയിലെ ഒരു യുവ സംവിധായകനില്‍ നിന്നും തനിക്ക് നേരിട്ട് പീഡനശ്രമത്തേക്കുറിച്ച് തുറന്ന പറയുകയാണ് എഴുത്തുകാരിയും സംവിധായികയും സാമൂഹികപ്രവര്‍ത്തകയുമായ ലീന മണിമേഖല. ഇന്ന് അവകാശങ്ങളേക്കുറിച്ച് സംസാരിക്കുന്ന തനിക്ക് അന്ന് നേരിട്ട അക്രമത്തേക്കുറിച്ച് വളരെ അടുത്തവരോട് പോലും പറയാന്‍ പേടിയായിരുന്നെന്ന് ലീന പറയുന്നു. യുവനടിക്ക് വേണ്ടി ശബ്ദമുയര്‍ത്തുന്ന സിനിമാ പ്രവര്‍ത്തകര്‍ സ്വയം പരിശോധിക്കണമെന്നും ലീന വ്യക്തമാക്കുന്നു. തന്റെ ഫേസ്ബുക്ക് പേജിലാണ് ലീന കുറിപ്പ് പോസ്റ്റ് ചെയ്തത്.

  2005 ടെലിവിഷന്‍ ചാനലില്‍ പ്രോഗ്രാം പ്രൊഡ്യുസറായും അവതാരികയായും ജോലി ചെയ്യുന്ന സമയത്തുണ്ടായ ഒരു മോശം മോശം അനുഭവത്തേക്കുറിച്ചാണ് ഫേസ്ബുക്ക് പോസ്റ്റില്‍ ലീന മണിമേഖല പറഞ്ഞത്. ഒരു പ്രശസ്ത സംവിധായകനില്ട നിന്നും പീഡന ശ്രമം ഉണ്ടായതായി അവര്‍ പറഞ്ഞു. ചാനലിലെ ഒരു പ്രോഗ്രാമിന് വേണ്ടിസംവിധായകനെ ഇന്റര്‍വ്യു ചെയ്യാന്‍ പോയപ്പോഴായിരുന്നു സംഭവം.

  അഭിമുഖം കഴിഞ്ഞപ്പോഴേക്കും സമയം രാത്രി 9.30 കഴിഞ്ഞിരുന്നു. താമസ സ്ഥലത്തേക്ക് പോകാന്‍ ഓട്ടോ വിളിക്കാന്‍ നില്‍ക്കുമ്പോഴാണ് സംവിധായകന്റെ കാര്‍ തനിക്കരുകില്‍ എത്തിയത്. തന്റെ വീടിന് സമീപത്തേക്കാണ് പോകുന്നത്, അവിടെ ഇറക്കാം എന്ന് പറഞ്ഞു. താന്‍ അയാളെ വിശസ്വിച്ച് കാറില്‍ കയറിയെന്നും ലീന പറയുന്നു.

  കുറച്ച് ദൂരം മുന്നോട്ട് പോകുന്നത് വരെ വളരെ നല്ല രീതിയിലായരുന്നു അയാളുടെ സംസാരം. എന്നാല്‍ പെട്ട് അയാളുടെ ശബ്ദത്തില്‍ വ്യത്യാസം വന്നു. അയാള്‍ കാറിന്റെ സെന്റര്‍ ലോക്കിംഗ് സിറ്റം പ്രവര്‍ത്തിപ്പിച്ചതിന്റെ ശബ്ദം താന്‍ കേട്ടുവെന്ന് ലീന പറയുന്നു. അവരുടെ മടിയിലിരുന്ന മൊബൈല്‍ ഫോണ്‍ എടുത്ത് ഓഫ് ചെയ്ത് കാറിന്റെ മൂലയിലേക്ക് അയാള്‍ വലിച്ചെറിഞ്ഞു.

  അയാളുടെ പെട്ടന്നുള്ള ഭാവമാറ്റത്തില്‍ താന്‍ പരിഭ്രമിച്ച് പോയെന്ന് ലീന പറഞ്ഞു. അയാള്‍ക്കൊപ്പം അപ്പാര്‍ട്ട്‌മെന്റിലേക്ക് ചെല്ലാന്‍ അയാള്‍ ഭീഷണി മുഴക്കി. എന്ത് ചെയ്യണമെന്ന് അറിയില്ലായിരുന്നു.

  കാര്‍ നിറുത്തി തന്നെ ഇറക്കി വിടാന്‍ അയാളോട് പറഞ്ഞു. പക്ഷെ ചെവിക്കൊണ്ടില്ല. കേണപേക്ഷിച്ചു നോക്കി. ഒടുവില്‍ കാറിന്റെ ഡോറും ഗ്ലാസും ചവിട്ടിപ്പൊളിക്കുമെന്ന് ഉച്ചത്തില്‍ അലറി. താമസസ്ഥലത്തേക്ക് 20 മിനിറ്റ് യാത്ര വേണ്ടിടത്ത് 45 മിനിറ്റ് അയാള്‍ തന്നേയുംകൊണ്ട് കാറില്‍ കറങ്ങിയെന്ന് അവര്‍ പറഞ്ഞു.

  തന്റെ കൈയില്‍ സ്ഥരിമായി കരുതാറുള്ള കത്തിയാണ് തനിക്ക് രക്ഷയായതെന്ന് അവരുടെ കുറിപ്പില്‍ പറയുന്നു. എന്‍ജിനിയറിംഗ് കാലഘട്ടം മുതലേ ബാഗില്‍ ഒരു കത്തി കരുതുന്ന ശീലമുണ്ടായിരുന്നു. ആ കത്തി താന്‍ ഉപയോഗിക്കുമെന്ന ഘട്ടം വന്നപ്പോഴാണ് അയാള്‍ തന്നെ താമസ സ്ഥലത്തിന് സമീപത്തുള്ള റോഡില്‍ ഇറക്കി വിട്ടതെന്നും അവര്‍ പറഞ്ഞു.

  ഇന്ന് അവകാശങ്ങളേക്കുറിച്ച് ഏറെ സംസാരിക്കുന്നുണ്ടെങ്കിലും അന്നീകാര്യം പുറത്ത് പറയാന്‍ പേടിയായിരുന്നു. മീഡിയ ജോലി താല്പര്യമില്ലാത്ത വീട്ടുകാര്‍ ജോലിക്കിനി വിട്ടില്ലങ്കിലോ എന്ന ഭയം. ഒപ്പം സിനിമാ ഖേലയില്‍ പിടിപാടുള്ള നടന്‍ പ്രതികാരം ചെയ്യുമോ എന്ന ബാലിശമായ ഭയവുമായിരുന്ന അന്ന ഇക്കാര്യം പുറത്ത് പറയാതിരിക്കാന്‍ കാരണമെന്ന് ലീന ഓര്‍ക്കുന്നു.

  ഈ സംഭവത്തേക്കുറിച്ച് ഓര്‍മിക്കുമ്പോളല്‍ ഇപ്പോഴും ഒരു നടുക്കമാണെന്ന് അവര്‍ പറയുന്നു. ആ കയ്‌പ്പേറിയ അനുഭവത്തെ തന്റെ ഉള്ളില്‍ തന്നെ കുഴിച്ച് മൂടുകയായിരുന്നു. ഇന്ന് മലയാള സിനിമയിലെ യുവ നായികയ്ക്ക് സംഭവിച്ച് ദുരനുഭവത്തില്‍ സിനിമാ മേഖല മുഴുവന്‍ ഒന്നിച്ച് നില്‍ക്കുമ്പോള്‍ താനിത് ഓര്‍മിച്ച് പോകുകയാണെന്നും അവര്‍ പറഞ്ഞു.

  സിനിമ രംഗത്തെ നായകന്മാരും സംവിധായകരും യുവ നടിക്ക് സംഭവിച്ച അക്രമത്തിനെതിരെ ശബ്ദമുയര്‍ത്തുന്നത് നല്ല കാര്യം തന്നെ. അതേസമയം സ്വന്തം ചെയ്തികളേയും തങ്ങളുെ സിനിമകളിലെ സ്ത്രീ വിദ്വേഷത്തേയും ഇവര്‍ സ്വയം പരിശോധിക്കണമെന്നും ലീന പറയുന്നു. ചൂണ്ടുവിരല്‍ അനവന് നേരെ തിരക്കണം.

  തന്റെ മേല്‍ പതിച്ചേക്കാവുന്ന നൂറായിരം ചോദ്യങ്ങളേയും വിപരീത ദൃഷ്ടികളേയും തൃണവല്‍ക്കരിച്ചുകൊണ്ട് സംഭവിച്ച കാര്യങ്ങള്‍ തുറന്ന് പറഞ്ഞ് നിയമ സഹായം തേടിയിരിക്കുന്ന ആ നടയുടെ തോളോട് തോള്‍ ചേര്‍ന്ന് നില്‍ക്കാന്‍ താനുമുണ്ടെന്ന് പറഞ്ഞാണ് ലീനയുടെ പോസ്റ്റ് അവസാനിക്കുന്നത്. തനിക്ക് ദുരനുഭവം നേരിട്ടപ്പോള്‍ ഇല്ലാത പോയ ധൈര്യത്തിനുള്ള പിന്തുണയാണിത്.

  ലീന മണിമേഖലയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം.

  English summary
  Lela Manimekalai tells she were harassed by a director 12 years before. She was working in a television channel as programme producer. But she didn't had the courage to tell that with her closed one too.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X