»   » മാധവിക്കുട്ടിയുടെ ജീവിതം സിനിമയാകുന്നു!!! സംവിധാനം കമല്‍ അല്ല!!! നടി മഞ്ജുവും അല്ല!!!

മാധവിക്കുട്ടിയുടെ ജീവിതം സിനിമയാകുന്നു!!! സംവിധാനം കമല്‍ അല്ല!!! നടി മഞ്ജുവും അല്ല!!!

Posted By: Karthi
Subscribe to Filmibeat Malayalam

മലയാളത്തിന്റെ നീര്‍മാതളം മാധവിക്കുട്ടി മലയാള സിനിമയിലെ പ്രധാന ചര്‍ച്ചാ വിഷയമായിരിക്കുകയാണ്. സംവിധായകന്‍ കമല്‍ സംവിധാനം ചെയ്യുന്ന ആമിയാണ് മാധവിക്കുട്ടിയുടെ ജീവിതകഥയെ ആസ്പദമാക്കി പുറത്തിറങ്ങുന്ന സിനിമയായി ആദ്യം പ്രഖ്യാപിച്ചത്. തൊട്ടുപിന്നാലെ കേട്ടത് ജോയ് മാത്യു ഷീലയെ നായിയാക്കി ഒരുക്കുന്ന നാടകത്തേക്കുറിച്ചായിരുന്നു. അതിന് പിന്നാലെയാണ് മാധവിക്കുട്ടിയുടെ കഥ സിനിമയാക്കുകയാണെന്ന് അറിയിച്ച് സാമൂഹ്യ പ്രവര്‍ത്തകയും എഴുത്തുകാരിയും സംവിധായികയുമായ ലീന മണിമേഖല രംഗത്തെത്തിയരിക്കുന്നത്.

ആമി കമല്‍ പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ മാധവിക്കുട്ടിയുടെ ജീവിതം സിനിമയാക്കുക എന്ന ആശയവുമായി താന്‍ ഏറെ ദൂരം മുന്നോട്ട് പോയതാണെന്ന് ലീന മണിമേഖല പറയുന്നു. ലിവ് ക്വീന്‍ ഓഫ് മലബാര്‍ എന്ന പുസ്തകത്തെ ആസ്പദമാക്കി മൂന്ന് വര്‍ഷം മുമ്പ് തിരക്കഥ തയാറാക്കിയിരുന്നു. ചിത്രീകരണം ആരംഭിക്കുന്നതിന് മുമ്പേ കമലിന്റെ ആമി വിവാദത്തിലായതിന് പിന്നീലെയാണ് ലീനയുടെ പ്രഖ്യാപനം. തന്റെ ഫേസ്ബുക്ക് പേജിലാണ് അവരിക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

മാധവിക്കുട്ടിയേക്കുറിച്ചൊരു സിനിമ ചെയ്യുന്നതിനായി പദ്ധതിയിട്ടപ്പോള്‍ കമല്‍ ആദ്യം സമീപിച്ചത് ലീന മണിമേഖലയെ ആയിരുന്നു. ലീനയെ കാണാന്‍ മാധവിക്കുട്ടിയേപ്പോലുണ്ട്. മാധവിക്കുട്ടിയേക്കുറിച്ചൊരു സിനിമയ്ക്ക് വേണ്ടി നമുക്ക് ഒരുമിച്ച് പ്രവര്‍ത്തിക്കാമെന്ന് കമല്‍ പറഞ്ഞതായും ലീന പറയുന്നു.

കമല്‍ ഒന്നിച്ച് സിനിമയ്ക്കായി പ്രവര്‍ത്തിക്കുന്ന കാര്യം പറഞ്ഞപ്പോള്‍ തന്നെ ഈ വിഷയത്തില്‍ ഇംഗ്ലീഷിലൊരു സിനിമ ചെയ്യുന്നതിനുള്ള തയാറെടുപ്പിലാണ് താനെന്ന് അറിയിച്ചു. ലവ് ക്വീന്‍ ഓഫ് മലബാര്‍ എന്ന പുസ്തകം വായിച്ച ശേഷം തന്റെ പരിഭാഷക സുഹൃത്തായ രവിയുമായി ചേര്‍ന്ന് ഒരു തിരക്കഥ ഇതിനകം തയാറാക്കിയിരുന്നു. ആ തിരക്കഥ കമലിന് അയച്ചുകൊടുത്തെന്നും അവര്‍ പറഞ്ഞു.

തന്റെ തിരക്കഥ വായിച്ച കമല്‍ വളരെ തീവ്ര സ്വഭാവമുള്ള തിരക്കഥയാണെന്ന് അഭിപ്രായപ്പെടുകയും ചെയ്തു. മലയാള പ്രക്ഷകര്‍ക്ക് യോജിച്ച രീതിയില്‍ ചെയ്യണമെന്നും പറഞ്ഞു. സ്‌ക്രിപ്റ്റ് തനിക്ക് തിരികെ അയച്ചുതന്ന കമല്‍ മലയാള ഭാഷ അഭ്യസിക്കണമെന്ന് തന്നോട് പറഞ്ഞതായും ലീന തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

കുറച്ച് മാസങ്ങള്‍ കഴിഞ്ഞ് സിനിമ ബിഗ് ബജറ്റ് പ്രോജക്ടായെന്നും വിദ്യാബാലന്‍ നായികയായി എത്തുന്നുവെന്നും കമല്‍ വിളിച്ചറിയിച്ചു. എന്നാല്‍ തന്റെ ഇഷ്ടപ്രകാരം ഇംഗ്ലീഷ് സ്‌ക്രിപ്റ്റ് യാതൊരു ഒത്തുതീര്‍പ്പുുമില്ലാതെ തന്റെ ഇഷ്ടപ്രകാരം ഒരുമിച്ച് ചെയ്യാമെന്ന് കമല്‍ പറഞ്ഞതായും ലീന പറയുന്നു. കമല്‍ പറഞ്ഞതെല്ലാം താന്‍ ക്ഷമയോടെ കേട്ടിരുന്നുവെന്നും ലീന പറയുന്നു.

പിന്നീട് ഐഎഫ്എഫ്‌കെയില്‍ വച്ചാണ് കമലിനെ കാണുന്നത്. അപ്പോഴാണ് അറിയുന്നത് ചിത്രത്തില്‍ നിന്നും വിദ്യ ബാലന്‍ പിന്മാറിയെന്ന്. ഒരു സംവിധായകന്റെ ബുദ്ധിമുട്ടുകള്‍ അറിയാവുന്ന ആളെന്ന നിലയില്‍ അത്തരമൊരു വിഷമ ഘട്ടത്തലില്‍ നിന്ന് അദ്ദേഹം മോചിതനാകട്ടെ എന്ന് കരുതി. താന്‍ ഇക്കാര്യത്തില്‍ കൂടുതലൊന്നും അദ്ദേഹവുമായി സംസാരിച്ചില്ലെന്നും ലീന പറുന്നു.

സംഘപരിവാര്‍ വേദികളില്‍ നൃത്തം ചെയ്ത മഞ്ജുവാര്യരാണ് ചിത്രത്തില്‍ നായികയാകുന്നതെന്ന് അടുത്തിടെ അറിഞ്ഞു. എന്നാല്‍ പലതരത്തിലുള്ള സമ്മര്‍ദങ്ങള്‍ കാരണം മഞ്ജു അഭിനയിക്കുന്ന കാര്യത്തിലും തീരുമാനമായിട്ടില്ലെന്നാണ് ഇപ്പോള്‍ അറിയുന്നതെന്നും പറഞ്ഞ അവര്‍, കമല്‍ പേരുകേട്ട ഒരു സംവിധായകനാണെന്നും കൂട്ടിച്ചേര്‍ത്തു.

അദ്ദേഹത്തിന്റെ പിന്മാറ്റത്തിന് പിന്നില്‍ പല കാരണങ്ങളുമുണ്ടാകാം. ഓരു കവയത്രിയുടെ സ്വത്വത്തിന് മാര്‍ക്കറ്റില്‍ വിലിയില്ലെന്നും അറിയാം. പക്ഷെ തനിക്ക് സ്വന്തമായി നിലപാടുകളുണ്ട്. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് താന്‍ മുന്‍ തീരുമാനിച്ചതുപോലെ മാധവിക്കുട്ടിയുുടെ ജീവിതം ഒരു സ്വതന്ത്ര സിനിമയായി ചെയ്യാന്‍ താന്‍ തീരുമാനിച്ചുകഴിഞ്ഞെന്നും ലീന മണിമേഖല പറഞ്ഞു.

തന്റെ പുതിയ ചിത്രത്തിന്റെ കാര്യ പ്രഖ്യാപിച്ചുകൊണ്ടുള്ള ലീന മണിമേഖലയുടെ പേസ്റ്റ് കാണാം.

English summary
Lela Manimekalai is going to make a movie on Madhavikkutty. The movie will be in English and she had fiinished the script.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam