»   » ലെഫ്റ്റ് റൈറ്റ് ലെഫ്റ്റില്‍ ഇടതിന് ചൊടിക്കാനെന്ത്?

ലെഫ്റ്റ് റൈറ്റ് ലെഫ്റ്റില്‍ ഇടതിന് ചൊടിക്കാനെന്ത്?

Posted By:
Subscribe to Filmibeat Malayalam

സിനിമയില്‍ രാഷ്ട്രീയം വരുന്നത് ഇദാദ്യമായൊന്നുമല്ല. പണ്ടും സിനിമയില്‍ രാഷ്ട്രീയം പറഞ്ഞ സിനിമകള്‍ ഉണ്ടായിട്ടുണ്ട്. സന്ദേശവും ലാല്‍സലാമും രക്തസാക്ഷികള്‍ സിന്ദാബാദും പോലെ. അനുകൂലമായി പറയുന്നവര്‍ക്ക് കയ്യടിച്ചും എതിര്‍ക്കുന്നവരെയും കളിയാക്കുന്നവരെയും തള്ളിക്കളയാന്‍ ശ്രമിച്ചുമാണ് ഇടതുപക്ഷ ബുദ്ധികേന്ദ്രങ്ങള്‍ ഇത്തരം സിനിമകളെ സമീപിച്ചിരുന്നത്.

സി പി എം നേതാക്കളെ ടാര്‍ഗറ്റ് ചെയ്യുന്നു എന്ന ആരോപണമാണ് ലെഫ്റ്റ് റൈറ്റ് ലെഫ്റ്റിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് നേരെ ഉയരുന്നത്. ചിത്രത്തിനെതിരെ പാര്‍ട്ടി ഔദ്യോഗികമായി പറഞ്ഞിട്ടൊന്നുമില്ല എന്നത് സത്യമാണ്. എന്നാല്‍ സി പി എമ്മിന്റെ കേന്ദ്രങ്ങളായി തലശ്ശേരി, കണ്ണൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ചിത്രത്തിന്റെ പ്രദര്‍ശനം കാര്യമായ എതിര്‍പ്പ് നേരിടുന്നുണ്ട്.

സിനിമ പ്രദര്‍ശിപ്പിച്ചാലുണ്ടാകുന്ന റിസ്‌ക് തീയറ്റര്‍ ഉടമകള്‍ സ്വന്തം രീതിയില്‍ ഏറ്റെടുക്കണമെന്നാണ് എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്റെ മുന്നറിയിപ്പ്. വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ല എന്ന് ഫെഡറേഷന്‍ പ്രസിഡണ്ട് ലിബര്‍ട്ടി ബഷീര്‍ പറയുമ്പോളും അപ്രഖ്യാപിത വിലക്കിന്റെ സ്വരമാണ് ലെഫ്റ്റ് റൈറ്റ് ലെഫ്റ്റിന് മുന്നില്‍ ഉയരുന്നതെന്നാണ് സിനിമാ പ്രേമികളുടെ ആശങ്ക.

മാത്രമല്ല, ചിത്രത്തിന്റെ തിരക്കഥാകൃത്തായ മുരളി ഗോപിയെ ആര്‍ എസ് എസിന്റെ കൂലിയെഴുത്തുകാരന്‍ എന്ന് വിളിച്ചുകൊണ്ടുള്ള പോസ്റ്റുകളും മറ്റും ഫേസ്ബുക്ക് പോലുള്ള സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റുകളില്‍ കാണാം. വിശ്വരൂപം പോലുള്ള സിനിമകളിറങ്ങിയപ്പോള്‍ ആവിഷ്‌കാര സ്വാതന്ത്രം എന്ന് വിളിച്ചവരാണ് ലെഫ്റ്റ് റൈറ്റ് ലെഫ്റ്റിന് നേരെ വാളെടുക്കുന്നത് എന്നും രസകരമാണ്.

ലെഫ്റ്റ് റൈറ്റ് ലെഫ്റ്റിന്റെ രാഷ്ട്രീയം

ഇതാണോ ലെഫ്റ്റ് റൈറ്റ് ലെഫ്റ്റില്‍ പറയുന്ന ആ ഏകാധിപതിയായ സെക്രട്ടറി.

ലെഫ്റ്റ് റൈറ്റ് ലെഫ്റ്റിന്റെ രാഷ്ട്രീയം

മുരളി ഗോപി എഴുത്തുകാരനായെത്തുന്ന മൂന്നാമത്തെ ചിത്രമാണ് ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്

ലെഫ്റ്റ് റൈറ്റ് ലെഫ്റ്റിന്റെ രാഷ്ട്രീയം

വ്യത്യസ്തമായ റോളുകള്‍ ചെയ്യാന്‍ യുവനടന്മാരില്‍ ഇന്ദ്രനെ കഴിഞ്ഞേ ആളുള്ളൂ എന്ന് അടിവരയിടുന്നു ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്

ലെഫ്റ്റ് റൈറ്റ് ലെഫ്റ്റിന്റെ രാഷ്ട്രീയം

ഇന്ദ്രജിത്തിന്റെ പോലീസ് വേഷം ചിത്രത്തില്‍ ഏറെ കയ്യടി നേടുന്നുണ്ട്.

ലെഫ്റ്റ് റൈറ്റ് ലെഫ്റ്റിന്റെ രാഷ്ട്രീയം

നെഗറ്റീവ് വേഷമാണ് ലെഫ്റ്റ് റൈറ്റ് ലെഫ്റ്റിലും രമ്യയ്ക്ക്. രമ്യ ടൈപ്പ് ആവുകയാണോ?

ലെഫ്റ്റ് റൈറ്റ് ലെഫ്റ്റിന്റെ രാഷ്ട്രീയം

രാഷ്ട്രീയമില്ലാതെ ജീവിതമില്ല എന്ന് പറയുന്നവര്‍ തന്നെ സിനിമയെ രാഷ്ട്രീയത്തിന്റെ പേരില്‍ കുറ്റപ്പെടുത്തുന്നു.

ലെഫ്റ്റ് റൈറ്റ് ലെഫ്റ്റിന്റെ രാഷ്ട്രീയം

പോലീസ് വേഷത്തിലാണ് ലെഫ്റ്റ് റൈറ്റ് ലെഫ്റ്റില്‍ സുരാജ് എത്തുന്നത്.

ലെഫ്റ്റ് റൈറ്റ് ലെഫ്റ്റിന്റെ രാഷ്ട്രീയം

വിവാദമായ ഈ ചിത്രത്തില്‍ വക്കീലിന്റെ വേഷമാണ് ബൈജുവിന്

ലെഫ്റ്റ് റൈറ്റ് ലെഫ്റ്റിന്റെ രാഷ്ട്രീയം

കരുത്തുറ്റ സ്ത്രീ കഥാപാത്രമായി ബിഗ് സ്‌ക്രീനില്‍ തിളങ്ങുന്ന ലെനയ്ക്കിത് നല്ലകാലമാണ്.

English summary
Left Right Left movie is facing serious troubles in theaters as protesters starts speak against this movie. Movie simply sketches certain incidents in the life of selected characters who represent our society.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam