»   » രാഷ്ട്രീയചൂടുമായി ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്

രാഷ്ട്രീയചൂടുമായി ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്

Posted By:
Subscribe to Filmibeat Malayalam

രാഷ്ട്രീയ സിനിമകള്‍ക്ക് മലയാളത്തില്‍ അടുത്തിടെയായി പ്രേക്ഷകരെ ലഭിക്കാറില്ല. ഏറ്റവും മികച്ച ആക്ഷേപ രാഷ്ട്രീയ ചിത്രങ്ങള്‍ ചെയ്തിരുന്ന രഞ്ജി പണിക്കര്‍ക്കുപോലും വീഴ്ച പറ്റിയ ഇടത്തേക്കാണ് സംവിധായകന്‍ അരുണ്‍കുമാര്‍ വരുന്നത്. ഈ അടുത്ത കാലത്ത് എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനു ശേഷം അരുണും ഇന്ദ്രജിത്തും മുരളി ഗോപിയും ഒന്നിക്കുന്ന ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്

സമകാലിക കേരളത്തിലെ രാഷ്ട്രീയ സംഭവങ്ങളെ വിമര്‍ശനാത്കമായി നോക്കിക്കാണുകയാണ്. റോയി ജോസഫ് എന്ന അനാഥനെയാണ് ഇന്ദ്രജിത്ത് അവതരിപ്പിക്കുന്നത്. പുരോഗമന പ്രസ്ഥാനങ്ങളുമായി അടുപ്പമുള്ളയാളാണ് റോയി. അയാളുടെ ജീവിതസഖിയായി എത്തുന്നത് ഇതേ ആശയം പുലര്‍ത്തുന്ന അനിതാ റോയിയാണ്. ലെനയാണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇവരുടെ ജീവിതത്തിലേക്ക് നഴ്‌സായ ജെന്നിഫര്‍ കടന്നുവരുന്നു.

Left Right Left

ഒരുപാടു പ്രശ്‌നങ്ങളുടെ നടുവില്‍ നിന്നാണ് ജെന്നിഫര്‍ റോയിയുടെയും അനിതയുടെയും ജീവിതത്തിലേക്കു വരുന്നത്. അവളുടെ പ്രശ്‌നങ്ങള്‍ ഇവരുടെയും പ്രശ്‌നങ്ങളായി. അതോടെ റോയിക്ക് പലതിനോടും പ്രതികരിക്കേണ്ടി വന്നു. ആ പ്രതികരണം ചില രാഷ്ട്രീയ നേതാക്കള്‍ക്ക് പ്രശ്‌നമുണ്ടാക്കുന്നു. അതോടെയാണ് ചിത്രം കൂടുതല്‍ സംഘര്‍ഷാത്മകമാകുന്നത്. രമ്യാ നമ്പീശന്‍ ആണ് ജെന്നിഫറിനെ അവതരിപ്പിക്കുന്നത്.

സുരാജ് വെഞ്ഞാറമൂട്, ബൈജു, സുധീര്‍ കരമന, ശ്രീജിത് രവി, സൈജു കുറുപ്പ് എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. റഫീക്ക് അഹമ്മദിന്റെ വരികള്‍ക്ക് ഗോപീ സുന്ദറാണ് ഈണം നല്‍കുന്നത്. മുരളി ഗോപിയും പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നതുണ്ട്. ഈ 10 ന് ചിത്രം തിയറ്ററിലെത്തും.

English summary
Left Right Left is an upcoming Malayalalam movie directed by Arun Kumar Aravind and written by Murali Gopy.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam