twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ബാലുമഹേന്ദ്രയുടെ സിനിമയും ജീവിതവും

    By Meera Balan
    |

    ഇന്ത്യ കണ്ട ഏറ്റവും മികച്ച ചലച്ചിത്രകാരന്‍മാരില്‍ ഒരാളാണ് ബാലു മഹേന്ദ്ര. വേറിട്ട ക്യാമറ കണ്ണിലൂടെ സിനിമയെ നോക്കി കണ്ട ബാലു മഹേന്ദ്ര സിനിമയ്ക്ക് പുതിയ മുഖം നല്‍കി. സിനിമയുടെ പതിവ് ശൈലികളെ കാറ്റില്‍ പറത്തി വിഷ്വലുകളിലൂടെ കഥപറയാന്‍ ബാലുവിന് കഴിഞ്ഞു.ഇത്തരത്തില്‍ സിനിമയെ സമീപിച്ച സംവിധായകര്‍ വിരളമാണ്.

    മലയാളത്തില്‍ നിന്ന് ആരംഭിച്ച സിനിമാ ജീവിതം ഇന്ത്യന്‍ സിനിമയ്ക്ക് മുതല്‍ക്കൂട്ടായി. സിനിമയെ വേറിട്ട കണ്ണിലൂടെ നോക്കിക്കണ്ട താരം ഒട്ടേറെ ചലച്ചിത്രതാരങ്ങളെ സിനിമയ്ക്ക് സംഭാവന നല്‍കിയിട്ടുണ്ട്.

    കഥ പറഞ്ഞും, കഥ അവതരിപ്പിച്ചും, ദൃശ്യഭാഷ ചമച്ചും, സിനിമയുടെ എല്ലാമേഖലയിലും വ്യാപൃതനായിരുന്നു ബാലു മഹേന്ദ്ര. അദ്ദേഹത്തിന്റെ മരണത്തിലൂടെ ഇന്ത്യയ്ക്ക് നഷ്ടമാകുന്നത് സിനിമയുടെ സ്പന്ദനങ്ങളറിയാവുന്ന ഒരു ബഹുമുഖ പ്രതിഭയെ തന്നെയാണ്. ആരായിരുന്നു ഇന്ത്യന്‍ സിനിമയ്ക്ക് ബാലു മഹേന്ദ്രയെന്ന അറിയേണ്ടേ

    ജനനം

    ബാലുമഹേന്ദ്രയുടെ സിനിമയും ജീവിതവും


    1939ല്‍ ശ്രീലങ്കയിലായിരുന്നു ബാലാനന്ദന്‍ ബെഞ്ചമിന്‍ മഹേന്ദ്രന്റെ ജനനം. ചിലര്‍ വരുമ്പോള്‍ ചരിത്രം വഴിമാറുമെന്നത് പോലെ ബാലു സിനിമയുടെ ചരിത്രത്തെ തിരുത്തിക്കുറിച്ചു. ബാലു ഒരുക്കിയ ഫ്രെയിമുകള്‍ അത് വരെയുണ്ടായിരുന്ന സിനിമയുടെ അതിര്‍വരമ്പുകളെ തച്ചുടച്ചു.

    വിദ്യാഭ്യാസം

    ബാലുമഹേന്ദ്രയുടെ സിനിമയും ജീവിതവും

    ലണ്ടനില്‍ നിന്നും ഭൗതികശാസ്ത്രത്തില്‍ ബിരുദം. ശാസ്ത്രത്തിന്റെ വഴി തേടിപ്പോകാതെ സിനിമയുടെ പാതയിലേക്ക് തിരിഞ്ഞു. ഇന്ത്യന്‍ സിനിമയുടെ പഠനക്കളരിയായ പൂനെ ഫിലിം ഇന്‍സ്‌ററിറ്റിയൂട്ടില്‍ നിന്ന് സിനിമാട്ടോഗ്രഫിയില്‍ സ്വര്‍ണമെഡലോടെ ബിരുദം

     നെല്ല്

    ബാലുമഹേന്ദ്രയുടെ സിനിമയും ജീവിതവും

    പൂനെയില്‍ നിന്ന് പഠിച്ചിറങ്ങിയ ബാലു ശ്രദ്ധിയ്ക്കപ്പെടുന്നത് രാമു കാര്യാട്ടിന്‍റെ നെല്ലിലൂടെയാണ്.1974 ല്‍ പുറത്തിറങ്ങിയ നെല്ലിന്‍റെ ഛായാഗ്രഹണം ബാലു മഹേന്ദ്രയായിരുന്നു. ആദ്യ ചിത്രത്തിലെ ഛായാഗ്രഹണത്തിന് തന്നെ കേരള സര്‍ക്കാരിന്റെ മികച്ച സിനിമാട്ടോഗ്രാഫര്‍ക്കുള്ള പുരസ്‌ക്കാരം. പിന്നീടങ്ങോട്ട് തെന്നിന്ത്യയില്‍ ഉടനീളം ബാലു വസന്തം

    സംവിധായകന്‍, ഛായാഗ്രാഹകന്‍, നിര്‍മ്മാതാവ്

    ബാലുമഹേന്ദ്രയുടെ സിനിമയും ജീവിതവും

    സംവിധായകന്‍, നിര്‍മ്മാതാവ്, ഛായാഗ്രാഹകന്‍, തിരക്കഥകൃത്ത്, എഡിറ്റര്‍ എന്നിങ്ങനെ സിനിമയുടെ എല്ലാമേഖയലിയും ബാലു നിറഞ്ഞ് നിന്നു

    സംവിധായകനായി

    ബാലുമഹേന്ദ്രയുടെ സിനിമയും ജീവിതവും

    കന്നടത്തില്‍ പുറത്തിറങ്ങിയ കോകില എന്ന ചിത്രത്തിലൂടെ സംവിധായകനായി തുടക്കം കുറിച്ചു. ചിത്രത്തില്‍ ക്യാമറ ചലിപ്പിച്ചതും ബാലു ആയിരുന്നു. കമല്‍ ഹാസനും ശോഭയും പ്രധാന വേഷങ്ങളിലഭിനയിച്ച ചിത്രത്തിന് മികച്ച ഛായാഗ്രാഹകനുള്ള അവാര്‍ഡ് ലഭിച്ചു. അതൊരു തുടക്കം മാത്രമായിരുന്നു പിന്നെ എത്രയെത്ര അവാര്‍ഡുകള്‍ ഈ പ്രതിഭയെ തേടിയെത്തി

    മലയാളത്തില്‍

    ബാലുമഹേന്ദ്രയുടെ സിനിമയും ജീവിതവും

    സംവിധായകനായി മലയാളത്തിലും നല്ല ചിത്രങ്ങള്‍ അദ്ദേഹം നല്‍കുകയുണ്ടായി. ഓളങ്ങള്‍, ഊമക്കുയില്‍, യാത്ര എന്നിവയായിരുന്നു മലയാളത്തില്‍ സംവിധാനം ചെയ്ത ചിത്രങ്ങള്‍

    ഛായാഗ്രാഹകനായി

    ബാലുമഹേന്ദ്രയുടെ സിനിമയും ജീവിതവും

    പണിമുടക്ക്, മായ, ശാസ്ത്ര ജയിച്ചു മനുഷ്യന്‍ തോറ്റു, കലിയുഗം, നെല്ല്, രാജഹംസം, ചട്ടക്കാരി, ജീവിയ്ക്കാന്‍ മറന്നുപോയ സ്ത്രീ, മക്കള്‍, രാഗം, പ്രയാണം, ടൂറിസ്‌ററ് ബംഗഌവ്, ചുവന്ന സന്ധ്യകള്‍, ചീനവല, പൊന്നി, മിസ്സി, ചെന്നായ വളര്‍ത്തിയ കുട്ടി, എന്നിങ്ങനെ ഒട്ടേറെ ചിത്രങ്ങളില്‍ ക്യാമറ ചലിപ്പിച്ചിട്ടുണ്ട്

    അവാര്‍ഡുകള്‍

    ബാലുമഹേന്ദ്രയുടെ സിനിമയും ജീവിതവും

    അഞ്ച് ദേശീയ പുരസ്‌ക്കാരങ്ങള്‍, മൂന്ന് ഫിലിം ഫെയര്‍ അവാര്‍ഡുകള്‍ ഉള്‍പ്പടെ ഒട്ടേറെ അവാര്‍ഡുകള്‍ നേടി.

     കുടുംബം

    ബാലുമഹേന്ദ്രയുടെ സിനിമയും ജീവിതവും

    അന്തരിച്ച സിനിമാ താരം ശോഭ ഇദ്ദേഹത്തിന്റെ ഭാര്യയായിരുന്നു . ശോഭുമായുള്ള ബാലു മഹേന്ദ്രയുടെ ബന്ധത്തെ കഥയാക്കി കെടി ജോര്‍ജ് സംവിധാനം ചെയ്ത ചിത്രമാണ് ലേഖയുടെ മരണം ഒരു ഫഌഷ് ബാക്ക്. ഇതില്‍ ബാലുവിനെ ശോഭയുടെ കൊലപാതകിയായിട്ടാണ് ചിത്രീകരിച്ചത്. അറിയപ്പെടാത്ത ചില കാരണങ്ങളാല്‍ 17ാം വയസ്സില്‍ ശോഭ ആത്മഹത്യ ചെയ്തു

    ആദരാഞ്ജലി

    ബാലുമഹേന്ദ്രയുടെ സിനിമയും ജീവിതവും

    ഫെബ്രുവരി 13 ന് ഹൃദയാഘാതത്തെത്തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച് അന്തരിച്ചു.

    English summary
    Balu Mahendra's first break in film industry came in the form of Nellu, a Malayalam movie, directed by Ramu Kariat, in 1974. Not surprisingly, he won the Best Cinematographer Award from Kerala Government.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X