twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ബാലു മലയാളിയുടെ സ്വന്തം സംവിധായകന്‍

    By Nirmal Balakrishnan
    |

    യാത്ര എന്ന ഒറ്റ ചിത്രം മതി ബാലു മഹേന്ദ്രയെ മലയാളികള്‍ ഓര്‍ക്കാന്‍. മൂന്നു ചിത്രങ്ങളാണ് ബാലു മലയാളത്തില്‍ സംവിധാനം ചെയ്തത്. ഓളങ്ങള്‍, യാത്ര, ഊമക്കുയില്‍ എന്നിവ. എന്നാല്‍ യാത്രയാണ് എല്ലാവരുടെയും മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നത്. മമ്മൂട്ടിയും ശോഭനയും പ്രധാനവേഷത്തില്‍ അഭിനയിച്ച ചിത്രത്തിനു തിരക്കഥയെഴുതിയത് ജോണ്‍ പോള്‍ ആയിരുന്നു.

    മലയാളത്തിലൂടെയാണ് ബാലു സിനിമയിലെത്തുന്നതും. രാമു കാര്യാട്ട് സംവിധാനം ചെയ്ത നെല്ലിലൂടെയാണ് അദ്ദേഹം സ്വതന്ത്ര കാമറാമാന്‍ ആയത്. നെല്ലിലൂടെ ആദ്യമായി അവാര്‍ഡും ലഭിച്ചു.

    Bbalu Mahendra

    എഴുപതികളിലാണ് ബാലു സിനിമയിലെത്തുന്നത്. മലയാളത്തില്‍ നല്ല സിനിമകള്‍ക്കു തുടക്കമിട്ട സമയം. ഊമക്കുയില്‍ ആദ്യമായി സംവിധാനം ചെയ്തു. പിന്നീട് ഓളങ്ങളും.

    മലയാളികളായ സംവിധായകര്‍ ചെയ്തതിനേക്കാളും ഭംഗിയായിട്ടാണ് അദ്ദേഹം തന്റെ മൂന്നാമത്തെ ചിത്രമൊരുക്കിയത്. പ്രണയത്തെ ഇത്രയധികം ഭംഗിയായി ആവിഷ്‌ക്കരിച്ച ചിത്രം വേറെയുണ്ടായിരുന്നില്ല അക്കാലത്ത്. മമ്മൂട്ടിയുടെ അതുവരെ കാണാത്ത ഗെറ്റപ്പായിരുന്നു യാത്രയില്‍. മുടിയെല്ലാം വെട്ടി ജയില്‍പുള്ളിയുടെ വേഷത്തില്‍. തിലകന്റെ ക്രൂരനായ ജയിലറും ശ്രദ്ധേയമായ വേഷമായിരുന്നു. വിവാഹമുറപ്പിച്ച ആള്‍ക്കായി എന്നും മണ്‍ചെരാതു കത്തിച്ച് കാത്തുനില്‍ക്കുന്ന പ്രണയിനിയായി ശോഭനയും ഗംഭീര പ്രകടനമായിരുന്നു.

    സംവിധായകന്‍ എന്ന നിലയില്‍അറിയപ്പെട്ടെങ്കിലും കെ.ജി. ജോര്‍ജിന്റെ ശോഭയുടെ മരണം ഒരു ഫഌഷ് ബാക്ക് എന്ന ചിത്രത്തിലൂടെ അദ്ദേഹം ഇവിടുത്തെ കുപ്രസിദ്ധനായ കാമുകനുമായി. അക്കാലത്തെ പ്രശസ്തയായ നടിയുമായി അദ്ദേഹം പ്രണയത്തിലായിരുന്നു. എന്നാല്‍ വിവാഹിതനായ ബാലുവുമായുള്ള പ്രണയത്തിനൊടുവില്‍ നടി ആത്മഹത്യ ചെയ്യുകയായിരുന്നു. അതാണ് കെ. ജി. ജോര്‍ജ് സംവിധാനം ചെയ്തചിത്രത്തിനു പ്രമേയമായത്. ഈ ചിത്രത്തിനു ശേഷം അദ്ദേഹം മലയാള സിനിമ ചെയ്തില്ല.

    English summary
    Balu Mahendra's first break in film industry came in the form of Nellu, a Malayalam movie, directed by Ramu Kariat, in 1974. Not surprisingly, he won the Best Cinematographer Award from Kerala Government.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X