twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഇന്ത്യയിലെ പ്രശസ്ത ചലച്ചിത്ര പിന്നണി ഗായിക ലത മങ്കേഷ്‌കര്‍ അന്തരിച്ചു

    |

    ഇന്ത്യയിലെ പ്രശസ്ത ചലച്ചിത്ര പിന്നണി ഗായിക ലത മങ്കേഷ്‌കര്‍ അന്തരിച്ചു. 92 വയസായിരുന്നു. ഭാരതീയ സംഗീതത്തിന്റെ വാനമ്പാടി എന്നറിയപ്പെടുന്ന ഗായികയാണ് ലത മങ്കേഷ്‌കര്‍ സംഗീതത്തിനുള്ള എല്ലാവിധ പുരസ്‌കാരവും ലഭിച്ചിട്ടുള്ള അതുല്യ പ്രതിഭയാണ്. ജനുവരി എട്ടിനാണ് കൊവിഡ് ബാധയെ തുടര്‍ന്ന് ഗായികയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന താരത്തിന് ന്യൂമോണിയ ബാധിച്ചതിനെത്തുടര്‍ന്ന് ആരോഗ്യനില വീണ്ടും വഷളാകുകയായിരുന്നു. ഇന്ന് രാവിലെയാണ് അന്തരിച്ചത്.

    13-ാം വയസ്സില്‍ പിന്നണി ഗായികയായി എത്തിയ ലത മങ്കേഷ്‌കര്‍ 36 ഭാഷകളിലായി 40,000 ത്തിലധികം പാട്ടുകള്‍ പാടിയിട്ടുണ്ട്. 'കിടി ഹസാല്‍' എന്ന മറാത്തി ചിത്രത്തില്‍ 'നാചു യാ ഗാഥേ', 'ഖേലു നാ മണി ഹാസ് ബാരി' എന്ന ഗാനമാണ് ആദ്യമായി ആലപിച്ചത്. 1942 ലാണ് ഇത് പുറത്തിറങ്ങുന്നത്. ഹിന്ദിയില്‍ മാത്രം ആയിരത്തോളം സിനിമകളില്‍ പാടിയിട്ടുണ്ട്. എട്ട് പതിറ്റാണ്ടുകളായി സംഗീത ലോകത്ത് നിറസാന്നിധ്യമായി മാറിയ ഇതിഹാസ ഗായിക കൂടിയായിരുന്നു ലത മങ്കേഷ്‌കര്‍.

    lata-mankheshkar

    മറാത്ത നാടക വേദിയിലെ ഗായകനായിരുന്ന ദീനനാഥ് മങ്കേഷ്‌കറുടെ ആറുമക്കളില്‍ മൂത്തയാളായി 1929-ല്‍ ഇന്‍ഡോറില്‍ ഒരു കൊങ്കണി കുടുംബത്തില്‍ ലത ജനിച്ചു. അമ്മ ശുദ്ധമാതി. ലത മങ്കേഷ്‌കറിന്റെ ആദ്യനാമം ഹേമ എന്നായിരുന്നു. പ്രശസ്ത ചലച്ചിത്ര പിന്നണി ഗായികയായ ആശാ ഭോസ്ലേ ഇളയ സഹോദരിയാണ്.

    Recommended Video

    നവ്യ വിളിച്ചു ആകെ ചടപ്പായിപ്പോയി..വീട്ടിൽ ഒരു വിലയും ഇല്ല..DHYAN REVEALS | Filmibeat Malayalam

    'നെല്ല്' എന്ന ചിത്രത്തിലെ 'കദളി ചെങ്കദളി ചെങ്കദളി പൂ വേണോ..' എന്ന് തുടങ്ങുന്ന ഗാനം ആലപിച്ച് കൊണ്ട് ലത മങ്കേഷ്‌കര്‍ മലയാളത്തിനും തന്റെ ശബ്ദ മാധൂര്യം പകര്‍ന്നിരുന്നു. പത്മഭൂഷണ്‍(1969), പത്മവിഭൂഷണ്‍(1999), ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡ്(1989), ഭാരതരത്ന(2001), മൂന്ന് നാഷണല്‍ ഫിലിം അവാര്‍ഡുകള്‍, 12 ബംഗാള്‍ ഫിലിം ജേര്‍ണലിസ്റ്റ് അസോസിയേഷന്‍ അവാര്‍ഡുകള്‍ തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ ഗായികയെ തേടി എത്തിയിരുന്നു.

    Read more about: lata mangeshkar
    English summary
    Legendary Singer Lata Mangeshkar Passes Away
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X