»   » യുട്യൂബില്‍ നിന്നും ലേഖയുടെ ശബ്ദം സിനിമയിലേയ്ക്ക്

യുട്യൂബില്‍ നിന്നും ലേഖയുടെ ശബ്ദം സിനിമയിലേയ്ക്ക്

Posted By:
Subscribe to Filmibeat Malayalam

യുട്യൂബിലും സോഷ്യല്‍ നെറ്റ്വര്‍ക്കിലും ശബ്ദമാധുര്യം കൊണ്ട് താരമായി മാറിയ അടൂര്‍ സ്വദേശിനി ചന്ദ്രലേഖയുടെ ശബ്ദം സിനിമയിലേയ്ക്ക്. തങ്ങളുടെ അടുത്ത ചിത്രത്തില്‍ പിന്നണിഗായികയായി ചന്ദ്രലേഖയെ അവതരിപ്പിക്കുമെന്ന് മൂന്ന് മുന്‍നിര സംഗീതസംവിധായകരാണ് വാക്കുനല്‍കിയിരിക്കുന്നത്. ബിജിപാല്‍, രതീഷ് വേഗ, റോണി റാഫേല്‍ എന്നിവരാണ് ചന്ദ്രലേഖയുടെ ശബ്ദമാധുര്യം പകര്‍ത്താന്‍ തയ്യാറായിരിക്കുന്നത്.

ഒരു വര്‍ഷം മുമ്പ് ചന്ദ്രലേഖ ആലപിച്ച ഗാനത്തിന്റെ വീഡിയോ യുട്യൂബിലും ഫേസ്ബുക്കിലും മറ്റും വലിയ തരംഗമായി മാറിയതോടെ അവരെക്കുറിച്ച് ചാനലുകളില്‍ വാര്‍ത്ത വന്നിരുന്നു. ഇത് കണ്ടാണ് സംഗീതസംവിധായകര്‍ ചന്ദ്രലേഖയെക്കുറിച്ച് അറിഞ്ഞത്.

Chandralekha

ഗായികമാരായ ചിത്രയും ലതികയും ചന്ദ്രലേഖയുടെ കഴിവിനെ പ്രശംസിച്ചിട്ടുണ്ട്. ഒരുവര്‍ഷം മുമ്പ് ഭര്‍ത്താവ് രഘുവിന്റെ ബന്ധുവാണ് ചന്ദ്രലേഖ ആലപിച്ച ചമയം എന്ന ചിത്രത്തിലെ രാജഹംസമേ......എന്നു തുടങ്ങുന്ന പാട്ടിന്റെ വീഡിയോ യുട്യൂബില്‍ പ്രസിദ്ധീകരിച്ചത്. ഇതാണ് ചന്ദ്രലേഖയുടെ തലവരമാറ്റിയിരിക്കുന്നത്. ഇപ്പോള്‍ ഇന്ത്യയുടെ നാനാഭാഗത്തുനിന്നും ഗള്‍ഫ് നാടുകളില്‍ നിന്നും ചന്ദ്രലേഖയെത്തേടി അനുമോദന സന്ദേശങ്ങള്‍ എത്തിക്കൊണ്ടിരിക്കുകയാണ്.

സാമ്പത്തികമായി വളരെ താഴ്ന്ന നിലയിലുള്ള കുടുംബമായതിനാല്‍ത്തന്നെ ചന്ദ്രലേഖയ്ക്ക് പാട്ടുപഠിയ്ക്കാനോ വിദ്യാഭ്യാസം പൂര്‍ത്തിയാക്കാനോ സാധിച്ചിട്ടില്ല. വിവാഹത്തിന് മുമ്പ് ഒരു ഗാനമേള ട്രൂപ്പില്‍ ഗായികയായി പോയിരുന്ന ചന്ദ്രലേഖ വിവാഹശേഷം അതും നിര്‍ത്തുകയായിരുന്നു.

English summary
Singer Chandralekha from adoor, who is a new sensation in Youtube and Facebook may soon get her first film,

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam