Don't Miss!
- News
ഇസ്രായേലില്‍ ജോലി വാഗ്ദ്ധാനം ചെയ്തു തട്ടിപ്പ്; കണ്ണൂരില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയതു വന്‍ റാക്കറ്റ്
- Sports
2018ല്‍ ഗില്ലിനൊപ്പം ലോകകപ്പ് ടീമില്‍ കളിച്ചു! പിന്നീട് അഡ്രസില്ല-നാല് പേര് ഇതാ
- Finance
എസ്ബിഐ ഡെബിറ്റ് കാർഡ് കയ്യിലുണ്ടോ? അക്കൗണ്ടിലുള്ളതിനേക്കാൾ കൂടുതൽ തുക ചെലവാക്കാം; വഴിയിങ്ങനെ
- Automobiles
നോ പ്ലാന്‍സ് ടു ചേഞ്ച്... ഹാരിയറിനും സഫാരിക്കും പെട്രോള്‍ എഞ്ചിന് നല്‍കില്ലെന്ന് ടാറ്റ
- Lifestyle
താരനുണ്ടാക്കുന്ന ചൊറിച്ചിലും അസ്വസ്ഥതയും പൂര്‍ണമായും അകറ്റും ആയുര്‍വ്വേദം
- Technology
ചൈനാഫോൺ കളറടിച്ചാൽ അമേരിക്കനാകുമോ..? പുതിയ പരിപാടിയുമായി കൊക്കോകോള
- Travel
വൈവിധ്യവും സംസ്കാരവും അണിനിരന്ന റിപ്പബ്ലിക് ദിന പരേഡ്
'നേരാ തിരുമേനി ഈപ്പച്ചന് പള്ളിക്കൂടത്തില്‍ പോയിട്ടില്ല', ലേലം രണ്ടാം ഭാഗം അണിയറയില്‍ ഒരുങ്ങുന്നു !!
ആനക്കാട്ടില്‍ ഈപ്പച്ചനെയും മകന് ചാക്കോച്ചിയേയും മലയാളി പ്രേക്ഷകര്‍ ഇന്നും മറന്നിട്ടില്ല. നേരാ തിരുമേനി ഈപ്പച്ചന് പള്ളിക്കൂടത്തില്‍ പോയിട്ടില്ലെന്ന സോമന്റെ ഡയലോഗ് ഇന്നും പ്രേക്ഷകര്‍ക്ക് മനപ്പാഠമാണ്. സുരേഷ് ഗോപിയും സോമനും തകര്‍ത്തഭിനയിച്ച ചിത്രത്തില്‍ ശക്തമായ വേഷത്തില്‍ നന്ദിനിയും എത്തിയിരുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗത്തെകകുറിച്ചുള്ള ചര്‍ച്ചകള്‍ മുന്‍പും സജീവമായിരുന്നു. എന്നാല്‍ ചിത്രത്തെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം വന്നിരുന്നില്ല.
ആദ്യഭാഗത്തിന് തിരക്കഥ ഒരുക്കിയ രണ്‍ജി പണിക്കര്‍ തന്നെയാണ് ചിത്രത്തിന്രെ രണ്ടാം ഭാഗത്തിനും തിരക്കഥ ഒരുക്കുന്നത്. രണ്ടാം ഭാഗത്തിന്റെ തിരക്കഥ തയ്യാറായിക്കഴിഞ്ഞുവെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ആദ്യഭാഗമിറങ്ങി 20 വര്‍ഷത്തിനു ശേഷമാണ് ചിത്രത്തിന്റെ കരണ്ടാം ഭാഗമിറങ്ങുന്നത്. വര്‍ഷങ്ങള്‍ ഏറെ കഴിഞ്ഞുവെങ്കിലും പ്രേക്ഷക മനസ്സില്‍ നിന്നും ആനക്കാട്ടില്‍ ഈപ്പച്ചനും മകന് ചാക്കോച്ചിയും ഇറങ്ങിപ്പോയിട്ടില്ല.

രണ്ടാം ഭാഗത്തിന്റെ തിരക്കഥ പൂര്‍ത്തിയായി
രണ്‍ജി പണിക്കര്‍, ജോഷി, സുരേഷ് ഗോപി കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ എക്കാലത്തെയും മികച്ച ഹിറ്റ് ചിത്രങ്ങളിലൊന്നായ ലേലത്തിന്റെ രണ്ടാം ഭാഗം വരുന്നുവെന്ന് നേരത്തെ തന്നേ റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായത് ഇതാദ്യമായാണ്. ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയാക്കിയത് രണ്‍ജി പണിക്കര്‍ തന്നെയാണ്.

ആനക്കാട്ടില്‍ ചാക്കോച്ചി വീണ്ടും എത്തുന്നു
ആക്ഷന്‍ വേഷങ്ങളില്‍ പ്രത്യേക വൈഭവം കാഴ്ച വെയ്ക്കുന്ന താരമാണ് സുരേഷ് ഗോപി. തനിക്ക് ലഭിക്കുന്ന അത്തരം വേഷങ്ങള്‍ അങ്ങേയറ്റം ആത്മാര്‍ത്ഥതയോടെ പരമാവധി മനോഹരമായി താരം ചെയ്യാറുണ്ട്. ഒരു കാലത്തെ മലയാള സിനിമയില്‍ ആക്ഷനെന്ന് കേട്ടാല്‍ പ്രേക്ഷക മനസ്സില്‍ ആദ്യം ഓടിയെത്തിയിരുന്നത് സുരേഷ് ഗോപിയുടെ മുഖമായിരുന്നു.

സംവിധായകനായി നിഥിന് രണ്‍ജി പണിക്കര്‍
ലേലത്തിന്റെ രണ്ടാം ഭാഗം നിഥിന് രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്യുമെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. മമ്മൂട്ടി ചിത്കമായസബയിലൂടെയാണ് നിഥിന് മലയാള സിനിമയിലേക്ക് രംഗപ്രവേശം ചെയ്തത്.

20 വര്‍ഷത്തിനു ശേഷം
1977 ലാണ് ലേലം സിനിമ റിലീസ് ചെയ്തത്. ബോക്സോഫീസില്‍ മികച്ച വിജയം നേടിയ ചിത്രം സുരേഷ് ഗോപിയുടെ അഭിനയ ജീവിതത്തിലെ മികച്ച ചിത്രങ്ങളിലൊന്നാണ്. ആദ്യഭാഗം പുറത്തിറങ്ങി 20 വര്‍ഷത്തിനു ശേഷമാണ് ലേലത്തിന്റെ രണ്ടാം ഭാഗം പുറത്തിറങ്ങുന്നത്.

സുരേഷ് ഗോപിയും നന്ദിനിയും വീണ്ടും എത്തുന്നു
സുരേഷ് ഗോപിയോടൊപ്പം ശക്തമായ വേഷത്തില്‍ നന്ദിനിയും ഈ ചിത്രത്തില്‍ അഭിനയിച്ചിരുന്നു. ചാക്കോച്ചിയുടെ വലം കൈയായി വേഷമിട്ട സിദ്ദിഖ് രണ്ടാം ഭാഗത്തിലും സഹകരിക്കുമെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. നന്ദിനിയും ചിത്രത്തിന്രെ ഭാഗമാവുമെന്ന റിപ്പോര്‍ട്ടുകളും പ്രചരിക്കുന്നുണ്ട്. രണ്‍ജി പണിക്കരും ജിസ്മോനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
-
ഹോർമോൺ ഗുളിക വില്ലനായി! എന്ത് ചെയ്യണമെന്ന് അറിയില്ലായിരുന്നു, എനിക്കൊപ്പം അമ്മയും കരഞ്ഞു; ലിയോണ
-
'നിന്റെ പിണക്കം ഇനിയും കഴിഞ്ഞില്ലേ? വേഗം തിരിച്ച് വാ'; വിവാഹമോചന വാർത്തകൾക്കിടെ ഭാമയുടെ ഭർത്താവിന്റെ വാക്കുകൾ!
-
'ബുള്ളറ്റിനാണ് ഷൂട്ടിങ് ലൊക്കേഷനിലേക്ക് വരുക, ഭയങ്കര നാണക്കാരനായിരുന്നു'; മോഹൻലാലിനെ കുറിച്ച് ബൈജു!