»   » അയാളിലൂടെ ലെനയും ബോള്‍ഡ് ആകുന്നു

അയാളിലൂടെ ലെനയും ബോള്‍ഡ് ആകുന്നു

Posted By:
Subscribe to Filmibeat Malayalam

കുറേനാള്‍ മുമ്പേ സിനിമയില്‍ വന്നിട്ടുണ്ടെങ്കിലും നടി ലെന ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങിയത് അടുത്തകാലത്താണ്. ഒട്ടേറെ മികച്ച കഥാപാത്രങ്ങളെയാണ് കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളാണ് ലെന അവതരിപ്പിച്ചുകൊണ്ടിരിക്കുന്നത്. പലപ്പോഴും നായികയേക്കാള്‍ പ്രാധാന്യമുള്ള സ്ത്രീകഥാപാത്രങ്ങളെയാണ് ലെനയ്ക്ക് ലഭിച്ചിട്ടുള്ളത്. ഇവയോടെല്ലാം പരമാവധി നീതിപുലര്‍ത്താനും ഈ നടിയ്ക്ക് കഴിഞ്ഞിട്ടുണ്ട്.

സുരേഷ് ഉണ്ണിത്താന്റെ അയാള്‍ എന്ന ചിത്രത്തില്‍ മികച്ചൊരു കഥാപാത്രത്തെയാണ് ലെന അവതരിപ്പിക്കുന്നത്. ഇതുവരെ കാണാത്ത രീതിയിലായിരിക്കും ലെനയുടെ അയാളിലെ രൂപഭാവങ്ങള്‍. അറുപതുകളില്‍ നടക്കുന്ന കഥയില്‍ ലെന ഒരു അന്തര്‍ജനത്തെയാണ് അവതരിപ്പിക്കുന്നത്. ഒരു പുരുഷനുമായി ബന്ധം പുലര്‍ത്തുന്ന മൂന്ന് സ്ത്രീകളില്‍ ഒരാളാണ് ലെനയുടെ അന്തര്‍ജനം.

Lena

നായകനോട് ഏറെ സ്‌നേഹവും അല്‍പം പൊസസീവ്‌നെസ്സുമെല്ലാം കാണിയ്ക്കുന്ന കഥാപാത്രമായ ദേവകിയെയാണ് ഞാന്‍ അവതരിപ്പിക്കുന്നത്. ഇതുവരെ ഇത്തരത്തില്‍ സങ്കീര്‍ണമായ ഒരു കഥാപാത്രത്തെ ഞാനവതരിപ്പിച്ചിട്ടില്ല. അക്കാലത്ത് ഏറെ വിശാലമായി ചിന്തിയ്ക്കുന്ന കൂട്ടത്തില്‍പ്പെട്ടവരാണ് ദേവകിയും ദേവകിയുടെ പുരുഷനും. അറുപതിലെ കഥയെന്ന് പറയുമ്പോള്‍ മനസില്‍ വരുന്ന ഒരു ചിത്രമേ ആയിരിക്കില്ല സിനിമയില്‍ കാണാന്‍ കഴിയുക. സ്‌നേഹം, അതിന്റെ ധാര്‍മിക വശങ്ങള്‍ എന്നിവയെല്ലാം ഗൗരവത്തോടെ ചര്‍ച്ച ചെയ്യുന്ന ഒരു ചിത്രമാണിത്- ലെന പറയുന്നു.

ചിത്രത്തില്‍ നായകനായി അഭിനയിക്കുന്നത് ലാലാണ്. അത്യാവശ്യം ഇന്റിമേറ്റ് സീനുകളിലെല്ലാം ലെന ഈ ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. ട്രെയിലറില്‍ കാണുന്ന ഇന്റിമേറ്റ് സീനുകളെല്ലാം കഥയ്ക്ക് അത്യാവശ്യമാണ്. അതുകൊണ്ടുതന്നെ അവ ഒഴിവാക്കാന്‍ കഴിയുമായിരുന്നില്ല. തെറ്റായ എന്തെങ്കിലും ചെയ്തതായി എനിയ്ക്ക് തോന്നുന്നില്ല. വളരെ മനോഹരമായിട്ടാണ് ഈ സ്വകാര്യ രംഗങ്ങളെല്ലാം ചിത്രീകരിച്ചിരിക്കുന്നത്. ക്യാമറയ്ക്ക് പിന്നിലുണ്ടായിരുന്നതും കൂടെ അഭിനയിക്കുന്നതുമെല്ലാം വളരെ പരിചയമുള്ള ആളുകളായിരുന്നതുകൊണ്ടുതന്നെ ചിത്രീകരണ സമയത്ത് അസ്വസ്ഥതയൊന്നും തോന്നിയിരുന്നുമില്ല- ലെന പറയുന്നു.

English summary
Lena is known for meaty roles in all the films she has done so far, but in Suresh Unnithan's next film, Ayal, the actress will be seen in a never seen before avatar.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam