»   » ഉസ്താദ് ഹോട്ടലിന് ശേഷം മലയാള സിനിമയില്‍ ബിരിയാണിയുടെ രുചി പകരാന്‍ ലെന എത്തുന്നു!!

ഉസ്താദ് ഹോട്ടലിന് ശേഷം മലയാള സിനിമയില്‍ ബിരിയാണിയുടെ രുചി പകരാന്‍ ലെന എത്തുന്നു!!

Posted By:
Subscribe to Filmibeat Malayalam

മലയാളികളുടെ പ്രിയപ്പെട്ട ഭക്ഷണവിഭങ്ങളിലൊന്നാണ് ബിരിയാണി. ബിരിയാണിയുടെ കഥയുമായി എത്തിയ ഉസ്താദ് ഹോട്ടലിനെ മലയാള സിനിമ പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചരുന്നു.

വീണ്ടുമൊരു ബിരിയാണി കഥയെത്തുകയാണ്. സഹനടിയായി തുടങ്ങി മലയാള സിനിമയുടെ പ്രിയങ്കരിയായി മാറിയ ലെനയാണ് സിനിമയില്‍ ബിരിയാണി ഷെഫായി എത്തുന്നത്.

ലെനയുടെ പുതിയ സിനിമ

വ്യത്യസ്ത റോളുകള്‍ കണ്ടെത്തുന്നതില്‍ ലെന മിടുക്കിയാണ്. തന്റെ അഭിനയശൈലി കൊണ്ട് ആ കഥാപാത്രത്തെ വിജയത്തിലെത്തിക്കുന്നത് ലെനയുടെ പതിവാണ്. അങ്ങനെ മറ്റൊരു വ്യത്യസ്ത കഥാപാത്രവുമായി നടി വീണ്ടുമെത്തുകയാണ്. പുതിയ സിനിമയില്‍ ബിരിയാണിയുണ്ടാക്കുന്ന ഷെഫിന്റെ വേഷത്തിലാണ് ലെന.

ഒരു വിശേഷപ്പെട്ട ബിരിയാണി കിസ്സ

കിരണ്‍ നാരയണന്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് ' ഒരു വിശേഷപ്പെട്ട ബിരിയാണി കിസ്സ'. ചിത്രത്തിലാണ് ലെന ബിരിയാണിയുണ്ടാക്കുന്ന ആളുടെ വേഷത്തിലെത്തുന്നത്. താര എന്നാണ് ലെനയുടെ കഥാപാത്രത്തിന്റെ പേര്.

ലെനയിലുടെ താര

ലെന താരയാവുമ്പോള്‍ അത് പ്രേക്ഷകര്‍ക്ക് പ്രിയങ്കരമാവുമെന്നതില്‍ സംശയമില്ല. കാരണം ഒരു നാടന്‍ പെണ്ണാണ് താര. രുചികരമായി ഭക്ഷണം പാചകം ചെയ്യുന്ന താരയുടെ ബിരിയാണി പ്രശസ്തമാണ്. മലയാളികളുടെ ജീവിതവുമായി അടുത്ത് നില്‍ക്കുന്ന കഥയും കഥാപാത്രവും എന്നും വന്‍ഹിറ്റുകളാണ്.

ബിരിയാണി ചില ജീവിതത്തിന്റെ വഴി മാറ്റും

ചില ജീവിതങ്ങള്‍ക്ക് ബിരിയാണി ജീവിതമായി മാറാന്‍ കഴിയും. അത്തരത്തില്‍ താരയുടെ ബിരിയാണി ചിലരുടെ ജീവിതത്തില്‍ എങ്ങനെ ഉപകാരമാവുന്നു എന്ന് പറയുകയാണ് സിനിമ. ഫ്രീയായി ബിരിയാണി മുസ്ലീം പള്ളിയില്‍ നിന്നും ആവശ്യക്കാര്‍ക്ക് നല്‍കുകയാണെന്നും സംവിധാകന്‍ പറയുന്നു.

വിധവയുടെ വേഷത്തില്‍

ചിത്രത്തില്‍ ലെന വിധവയാണ്. പ്രശസ്ത പാചക്കാരിയായി മാറിയ താരം ഭക്ഷണം പാചകം ചെയ്ത പങ്കുവെക്കുന്ന പരിപാടി തുടരുകയാണ്. സിനിമയിലെ കാതാലായ കാര്യം ബിരിയാണിയാണെന്നാണ് ലെന പറയുന്നത്. കോഴിക്കോട് ആണ് സിനിമയുടെ ഷൂട്ടിങ്ങ് നടക്കുന്നത്.

പ്രധാന കഥപാത്രങ്ങള്‍

ലെനക്കൊപ്പം പ്രധാന റോളില്‍ ഭാവനയും അജു വര്‍ഗീസ്, വിനയ് ഫോര്‍ട്ട്, ലാല്‍, മാമുക്കോയ, നെടുമുടി വേണു എന്നിവരും അഭിനയിക്കുന്നുണ്ട്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയിരുന്നു.

ഹണി ബീ 2

ആസിഫ് അലി, ഭാവന നായിക നായകന്മാരായി എത്തുന്ന ഹണി ബീ 2 വിലാണ് ലെന അവസാനമായി അഭിനയിച്ചത്. അടുത്തിടെയാണ് സിനിമ തിയറ്ററുകളില്‍ റിലീസായത്.

English summary
Lena's next venture, Oru Viseshapetta Biriyanikissa, will see her playing the lead role as a sought after biriyani chef. The film, directed by Kiran Narayanan

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam