»   » മനീഷ തിരിച്ചുവരുന്നു; ലെനിന്‍ ടെന്‍ഷനില്‍

മനീഷ തിരിച്ചുവരുന്നു; ലെനിന്‍ ടെന്‍ഷനില്‍

Posted By:
Subscribe to Filmibeat Malayalam

കാന്‍സര്‍ ചികിത്സകഴിഞ്ഞ് രോഗവിമുക്തയായി നടി മനീഷ കൊയ്രാള ന്യൂയോര്‍ക്കില്‍ നിന്നും തിരിച്ചെത്താന്‍ പോവുകയാണ്. സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്‍ തന്റെ പുതിയ ചിത്രമായ ഇടവപ്പാതി പൂര്‍ത്തിയാക്കാനായി മനീഷയെക്കാത്തിരിക്കുകയായിരുന്നു ഇതുവരെ. നാട്ടിലെത്തിയാലുടനെ മനീഷ ഇടവപ്പാതിയുടെ സെറ്റില്‍ ജോയിന്‍ ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ ലെനിന്‍ ഇപ്പോള്‍ വീണ്ടും ആശങ്കയിലാണ്. ചികിത്സയുടെ ഭാഗമായി മനീഷയുടെ രൂപത്തില്‍ വല്ലമാറ്റവും വന്നിട്ടുണ്ടാകുമോയെന്നാണ് ലെനിന്‍ ഭയക്കുന്നത്. കീമോതെറാപ്പിയും മറ്റും ചെയ്തതിനാല്‍ രൂപത്തില്‍ മാറ്റം വന്നിട്ടുണ്ടെങ്കില്‍ തിരക്കഥയിലുള്ള കഥാപാത്രത്തിന് മനീഷ പറ്റില്ലെന്നുവരുമെന്ന് സംവിധായകന്‍ പറയുന്നു.

Edavapathy

അവരുടെ ശരീരത്തിന് വല്ലമാറ്റവും വന്നിട്ടുണ്ടോയെന്ന് അറിയില്ല. വലിയ മാറ്റങ്ങള്‍ വന്നിട്ടുണ്ടെങ്കില്‍ അവരില്ലാതെ ചിത്രം പൂര്‍ത്തിയാക്കാന്‍ ഞാന്‍ നിര്‍ബ്ബന്ധിതനാകും. അവരെക്കൂടാതെ ചിത്രം പൂര്‍ത്തിയാക്കേണ്ടിവരുകയാണെങ്കില്‍ തിരക്കഥയില്‍ ചെറിയ മാറ്റം വരുത്തേണ്ടിവരും. ഇത് ചിത്രത്തെ മൊത്തത്തില്‍ ബാധിയ്ക്കില്ലെങ്കിലും സംവിധായകന്‍ എന്ന നിലയ്ക്ക് ഞാന്‍ സംതൃപ്തനായിരിക്കില്ല- ലെനിന്‍പറയുന്നു.

English summary
Lenin Rajendran's Edavapathy continues to await Bollywood actress Manisha Koirala.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam