»   » ഈ സിനിമ കാണാതിരിക്കരുത്, ലാല്‍ ജോസ്

ഈ സിനിമ കാണാതിരിക്കരുത്, ലാല്‍ ജോസ്

Posted By:
Subscribe to Filmibeat Malayalam

നവാഗതര്‍ക്ക് അവസരം നല്‍കുന്ന ലാല്‍ ജോസിന്റെ പ്രൊഡക്ഷന്‍ ഹൗസാണ് എല്‍ജെ ഫിലിംസ്. തട്ടത്തിന്‍ മറയത്ത് തുടങ്ങി അടുത്തിടെ പുറത്തിറങ്ങിയ മിക്ക നല്ല ചിത്രങ്ങളും എല്‍ജെ ഫിലിംസിലൂടെ പുറത്തിറങ്ങിയതാണ്.

ഇതാ ലാല്‍ ജോസിന്റെ എല്‍ജെ ഫിലിംസിന്റെ ബാനറില്‍ മറ്റൊരു ചിത്രം കൂടി പുറത്തിറങ്ങുന്നു. ലെന്‍സ് എന്നാണ് ചിത്രത്തിന്റെ പേര്. നവാഗതനായ ജയപ്രകാശ് രാധാകൃഷ്ണന്‍ നാരായണനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

laljose

സിനിമ കണ്ടു. തന്നെ വല്ലാതെ ഈ ചിത്രം സ്പര്‍ശിച്ചുവെന്നും ലാല്‍ ജോസ് പറയുന്നു. ലാല്‍ ജോസ് തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് എല്‍ജെ ഫിലിംസിലൂടെ പുറത്തിറങ്ങാന്‍ പോകുന്ന പുതിയ ചിത്രത്തെ കുറിച്ച് പറഞ്ഞത്.

ചിത്രത്തിന് വേണ്ടി മുന്നിലും പിന്നിലും പ്രവര്‍ത്തിച്ചിരിക്കുന്നത് പുതുമുഖങ്ങളാണ്. താരസാന്നിധ്യമില്ലാത്തത് കൊണ്ട് ഒരിക്കലും ഈ സിനിമയ്ക്ക് അര്‍ഹിക്കാത്ത പരിഗണന കിട്ടാതെ പോകരുത്. ഈ കാലഘട്ടത്തിന്റെ വിഷയമാണ് ഈ സിനിമ കൈകാര്യം ചെയ്യുന്നതെന്നും ലാല്‍ജോസ് പറഞ്ഞു. ചിത്രത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് കാണൂ..

English summary
Lens new Malayalam movie.
Please Wait while comments are loading...

Malayalam Photos

Go to : More Photos