For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  ശബ്ദമലിനീകരണത്തിനെതിരെ നമുക്ക് ഒറ്റക്കെട്ടായി നില്‍ക്കാം: മോഹന്‍ലാല്‍

  By Aswathi
  |

  മലയാള നടന്മര്‍ കൂടുതല്‍ സാമൂഹ്യകാര്യങ്ങളില്‍ സജീവമാകുന്നു. അടിക്ടഡ് ടു കേരള, ക്ലീന്‍ കാമ്പസ് സേഫ് കാമ്പസ് എന്നീ കേരള സര്‍ക്കാറിന്റെ സാമൂഹ്യ പദ്ധതികളില്‍ അംബാസിഡറാണ് മമ്മൂട്ടി. മോഹന്‍ലാലും ഇത്തരമൊരു പ്രവര്‍ത്തിയുടെ ചുമതല ഏറ്റെടുക്കുകയാണ്. ശബ്ദമലിനീകരണത്തിനെതിരെയാണ് ലാല്‍ ശബ്ദിക്കുന്നത്.

  കേരള സര്‍ക്കാറിന്റെയും തിരുവനന്തപുരം മെഡിക്കല്‍ അസോസിയേഷന്റെയും 'നാഷണല്‍ ഇനീഷ്യേറ്റീവ് ഫോര്‍ സേഫ് സൗണ്ട് (എന്‍ഐഎസ്എസ്)' പരിപാടിയുടെ ബ്രാന്റ് അംബാസിഡറാണ് മോഹന്‍ലാല്‍ ഇപ്പോള്‍. ശബ്ദമലിനീകരണത്തിനെതിരെ നമുക്ക് ഒറ്റക്കെട്ടായി നില്‍ക്കാമെന്ന് ലാല്‍ ആഹ്വാനം ചെയ്തു.

  mohanlal

  ശബ്ദ മലിനീകരണം കൊണ്ട് ഉണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങളെ കുറിച്ച് നമ്മുടെ നാട്ടിലെ ജനങ്ങള്‍ ബോധവാന്മാരല്ല. മാനസികവും ശാരീരികവുമായ ഒത്തിരി ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ശബ്ദമ മലിനീകരണം കാരണമാകുന്നുണ്ട്. നാള്‍ക്കുനാള്‍ ഇത് കൂടിക്കൂടിനവരുന്നുണ്ടെങ്കിലും ഇതിനെതിരെ നമ്മുടെ രാജ്യത്തിന് ഒരു നിയമവും നിലവില്ല.

  പക്ഷെ വികസിത രാഷ്ട്രങ്ങളില്‍ ശരബ്ദമലിനീകരമണത്തിനെതിരെ ശക്തമായ നിയമങ്ങള്‍ നിലനില്‍ക്കുന്നു. ഇത്തരം നിയമങ്ങള്‍ പൗരനില്‍ ഉത്തരവാദിത്വ ബോധമുണ്ടാക്കും അതുകൊണ്ട് ശബ്ദമലിനീകരണത്തിനെതിരെ നമുക്ക് ഒറ്റക്കെട്ടായി നില്‍ക്കാം- മോഹന്‍ലാല്‍ പറഞ്ഞു.

  തിരുവനന്തപുരത്തെ ശബ്ദമലിനീകരണം കുറയ്ക്കുക എന്നതാണ് എന്‍ഐഎസ്എസിന്റെ ആദ്യത്തെ ലക്ഷ്യം. കൊച്ചി ഹാള്‍ഫ് മാരത്തോണിന്റെയും അക്ഷയ പദ്ധതിയുടെയും ബ്രാന്റ് അംബാസിഡര്‍ കൂടെയാണ് മോഹന്‍ലാല്‍.

  English summary
  Mollywood actors are associating with a number of social causes of late. Superstar Mohanlal recently joined the National Initiative for Safe Sound (NISS), an initiative against noise pollution, launched by the state government and medical associations in Trivandrum.

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more