twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഗീതുവിന്റെ ലയേഴ്‌സ് ഡയ്‌സ് ഓസ്‌കാറില്‍ നിന്ന് പുറത്ത്

    By Aswathi
    |

    കൊച്ചി: മലയാളി നടിയും സംവിധായികയുമായ ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത 'ലയേഴ്‌സ് ഡയ്‌സ്' ഓസ്‌കാര്‍ അന്തിമ പട്ടികയില്‍ നിന്നും പുറത്തായി. ഗീതു മോഹന്‍ദാസ് തന്നെയാണ് ഇക്കാര്യം തന്റെ ഒദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചത്.

    ഈ വര്ഷത്തെ മികച്ച നടനും നടിയും ആര്, സിനിമ ഏത്??

    ഓസ്‌കാറിന്റെ വിദേശ ഭാഷ ചിത്രങ്ങളുടെ പട്ടികയില്‍ നിന്നും തന്റെ ചിത്രം പുറത്തായെന്നും എന്നാല്‍ ആ പ്രയാണം നല്‍കിയത് മികച്ച അനുഭവമാണെന്നും ഫേസ്ബുക്ക് സ്റ്റാറ്റസിലൂടെ ഗീതു വിശദീകരിക്കുന്നു. സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്ക് നന്ദി പറയാനും ഗീതു മറന്നില്ല.

    geethu-mohandas

    2008 ല്‍ പുറത്തിറങ്ങിയ 'കേള്‍ക്കുന്നുണ്ടോ' എന്ന ഹ്രസ്വചിത്രത്തിലൂടെയാണ് ഗീതു സംവിധാന രംഗത്ത് എത്തുന്നത്. ഗീതുവിന്റെ ആദ്യ ഫീച്ചര്‍ ചിത്രമാണ് ലയേഴ്‌സ് ഡയ്‌സ്. കമലയെന്ന വീട്ടമ്മയുടെ, ഭര്‍ത്താവിനെ തേടിയുള്ള ചിത്കുലില്‍ നിന്നും ദില്ലിയിലേക്കുള്ള യാത്രയാണ് ലയേഴ്‌സ് ഡയ്‌സ്.

    നിരവധി അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിച്ച ലയേഴ്‌സ് ഡെയ്‌സ് 29 ചിത്രങ്ങളെ പിന്തള്ളിയായിരുന്നു ഓസ്‌കാര്‍ എന്‍ട്രി നേടിയത്. കൈക്കുഞ്ഞുമായി ഭര്‍ത്താവിനെ അന്വേഷിച്ച് പോകുന്ന സ്ത്രീയുടെ വേഷത്തെ മികവുറ്റതാക്കിയതിന് ഗീതാഞ്ജലി ഥാപ്പയ്ക്ക് മികച്ച നടിയ്ക്കുള്ള ദേശീയാ പുരസ്‌കാരം ലഭിച്ചു. ഈ ചിത്രത്തിലൂടെ മികച്ച ഛായാഗ്രഹകനുള്ള ദേശീയ പുരസ്‌കാരം രാജീവ് രവിയ്ക്കും ലഭിച്ചു.

    English summary
    Liar's Dice did not make it to the final list for Foreign Language selection.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X