»   » ദിലീപിന് ജാമ്യം കിട്ടിയപ്പോള്‍ ലിബര്‍ട്ടി ബഷീറിന്റെ പ്രതികരണം, സമയം തെളിഞ്ഞതാ..!!

ദിലീപിന് ജാമ്യം കിട്ടിയപ്പോള്‍ ലിബര്‍ട്ടി ബഷീറിന്റെ പ്രതികരണം, സമയം തെളിഞ്ഞതാ..!!

Posted By: Rohini
Subscribe to Filmibeat Malayalam

അങ്ങനെ 85 ദിവസത്തെ ജയില്‍വാസം കഴിഞ്ഞ് ദിലീപ് ഉപാധികളോടെ ജാമ്യത്തില്‍ പുറത്തിറങ്ങുന്നു. ദിലീപ് അറസ്റ്റിലായപ്പോള്‍ പ്രതികരിച്ചവരെയൊന്നും ഇപ്പോള്‍ കാണുന്നില്ല. എന്നാല്‍ ചിലര്‍ ഇപ്പോഴും രംഗത്ത് സജീവമായുണ്ട്.. ദിലീപിന്റെ ജാമ്യത്തോട് പ്രതികരിച്ച് ചിലരൊക്കെ രംഗത്തെത്തിയിട്ടുണ്ട്.

മോഹന്‍ലാല്‍ ത്യാഗരാജന്‍ മാസ്റ്ററുടെ കാലില്‍ വീണു തൊഴുതു, തെന്നിന്ത്യന്‍ താരങ്ങള്‍ അമ്പരന്നു!!

ദിലീപിന്റെ സമയം തെളിഞ്ഞു എന്നാണ് തിയേറ്റര്‍ ഉടമയും നിര്‍മാതാവുമായ ലിബര്‍ട്ടി ബഷീറിന്റെ പ്രതികരണം. ദിലീപ് അറസ്റ്റിലായപ്പോള്‍ നടനെ ഏറ്റവും ക്രൂരമായി വിമര്‍ശിച്ച ആളാണ് ലിബര്‍ട്ടി ബഷീര്‍.

എനിക്ക് തോന്നിയിരുന്നു

ഈ ജമ്യം പരിഗണിക്കുമ്പോള്‍ തന്നെ കോടതി ദിലീപിനോട് ചോദിച്ചിരുന്നു, 'എന്തിനാണ് വീണ്ടും ഇങ്ങോട്ട് വരുന്നത്' എന്ന്. ആ ചോദ്യത്തില്‍ തന്നെ ജാമ്യം കിട്ടുമെന്ന് തനിത്ത് തോന്നിയിരുന്നു എന്ന് ലിബര്‍ട്ടി ബഷീര്‍ പറയുന്നു.

പൊലീസിന്റെ അപാകത

കഴിഞ്ഞ ജാമ്യഹര്‍ജി കൊടുത്ത ശേഷം പൊലീസിന്റെ ഭാഗത്ത് നിന്ന് ഒരു പുരോഗതിയും ഉണ്ടായിട്ടില്ല. കാവ്യ മാധവനെയും നാദിര്‍ഷയും ചോദ്യം ചെയ്യുമെന്ന് പറഞ്ഞതല്ലാതെ നടന്നില്ല. അതുകൊണ്ടൊക്കെയാവും ജാമ്യം കിട്ടിയത്.

സമയം തെളിഞ്ഞു

ഇപ്പോള്‍ ദിലീപിന്റെ സമയം തെളിഞ്ഞിരിയ്ക്കുകയാണ്. പടം ഹിറ്റാകുന്നു, ജാമ്യം ലഭിയ്ക്കുന്നു. സമയത്തില്‍ വിശ്വസിയ്ക്കുന്ന ആളാണ് ദിലീപ്. സാഹചര്യം മാറി എന്ന് വേണം പറയാന്‍.

ഇത് ചരിത്രമോ

90 ദിവസം തീരാന്‍ അഞ്ച് ദിവസം ബാക്കി നില്‍ക്കെ ഇങ്ങനെ ഒരു ജാമ്യം ചിലപ്പോള്‍ ചരിത്രത്തില്‍ ആദ്യമായിരിയ്ക്കും. പൊലീസ് നല്‍കിയ കേസ് ഡയറിയില്‍ പുതുതായി ഒന്നും ഉണ്ടായിരിക്കില്ല. ഇത് പൊലീസിന് കിട്ടിയ തിരിച്ചടിയാണ്- ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു.

English summary
Liberty Bsheer react on Dileep's bail

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam