»   » രസകരമായ നിമിഷങ്ങളുമായി ലൈഫ് ഓഫ് ജോസൂട്ടി മേക്കിംഗ് വീഡിയോ

രസകരമായ നിമിഷങ്ങളുമായി ലൈഫ് ഓഫ് ജോസൂട്ടി മേക്കിംഗ് വീഡിയോ

Posted By:
Subscribe to Filmibeat Malayalam

ട്വിസ്റ്റും,സസ്പന്‍സും ഇല്ലാതെ ലൈഫ് ഓഫ് ജോസൂട്ടി എങ്ങനെയാണ് ചിത്രീകരിച്ചത്. രസകരമായ നിമിഷങ്ങള്‍ കോര്‍ത്തിണക്കി ലൈഫ് ഓഫ് ജോസൂട്ടിയുടെ മേക്കിംഗ് വീഡിയോ പുറത്തിറങ്ങി. സിനിമയുടെ ഷൂട്ടിങ് നിമിഷങ്ങള്‍ വളരെ രസകരമായ അനുഭവമായിരുന്നെന്ന് പല താരങ്ങളും പറഞ്ഞു കേള്‍ക്കാറുണ്ട്.

അതു സത്യമാണെന്ന് അറിയുന്നത് ചിത്രങ്ങളുടെ മേക്കിംഗ് വീഡിയോ കാണുമ്പോഴാണ്. ലൈഫ് ഓഫ് ജോസൂട്ടിയുടെ മേക്കിംഗ് വീഡിയോയ്ക്ക് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. മലയാളികളുടെ പ്രിയതാരം മോഹന്‍ലാലിന്റെ മകന്‍ പ്രണവ് ആണ് വീഡിയോയിലെ താരം. ലൈഫ് ഓഫ് ജോസൂട്ടിയില്‍ പ്രണവ് മോഹന്‍ലാല്‍ ഉണ്ടെന്ന വാര്‍ത്തകളും ഫോട്ടോകളും കാണാന്‍ തുടങ്ങിയിട്ട് കുറച്ചായി.

makingvideo

ലൈഫ് ഓഫ് ജോസൂട്ടിയുടെ മേക്കിംഗ് വീഡിയോ കണ്ടാല്‍ മനസ്സിലാകും പ്രണവ് ഉണ്ടോ, ഇല്ലയോ എന്ന്. പ്രണവ് ക്യാമറയ്ക്ക് പിന്നിലാണ് പ്രവര്‍ത്തിക്കുന്നത്. ജിത്തു ജോസഫിന്റെ അസിസ്റ്റന്റ് ഡയറക്ടറായിട്ടാണ് പ്രണവ് ഈ ചിത്രത്തില്‍ പ്രവര്‍ത്തിച്ചത്. ദിലീപിനൊപ്പവും ജിത്തുവിനൊപ്പവുമുള്ള പ്രണവിന്റെ രംഗങ്ങള്‍ മേക്കിംഗ് വീഡിയോയിലുണ്ട്.

English summary
Dileep new film Life Of Josutty Making Video released
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam