»   » ക്യാമ്പസ്‌ കഥയുമായി ലൈഫ്‌ സ്‌റ്റൈല്‍

ക്യാമ്പസ്‌ കഥയുമായി ലൈഫ്‌ സ്‌റ്റൈല്‍

Posted By:
Subscribe to Filmibeat Malayalam
Lifestyle
തെലുങ്കില്‍ നിന്ന്‌ മൊഴിമാറ്റത്തിലൂടെ ഒരു ക്യാമ്പസ്‌ കഥ കൂടി മലയാളി പ്രേക്ഷകരെ തേടിയെത്തുന്നു. തെലുങ്കിലെ ശ്രദ്ധേയനായ ശിവ സംവിധാനം ചെയ്‌ത ലൈഫ്‌ സ്റ്റൈല്‍ ആണ്‌ ഈ പുതിയ സിനിമ. പാദുവ ഫിലിംസ്‌ തിയറ്ററിലെത്തിക്കുന്ന ചിത്രത്തിന്റെ തിരക്കഥ മാങ്കൊമ്പ്‌ ഗോപാലകൃഷ്‌ണനും സംഭാഷണം സിവി ഹരീന്ദ്രനുമാണ്‌.

ക്യാമ്പസിലെ പ്രണയം, സൗഹൃദം, വിരഹം എന്നിവയൊക്കെയാണ്‌ ഈ യൂത്ത്‌ ഓറിയന്റഡ്‌ മൂവി പറയുന്നത്‌. എഞ്ചിനിയറിംഗ്‌
കോളേജില്‍ ഒരുമിച്ച്‌ പഠിക്കുകയും ക്യാമ്പസ്‌ ഇന്റര്‍വ്യൂവിലൂടെ ഒരേ കമ്പനിയില്‍ ജോലി നേടിയവരുമാണ്‌ പ്രഭു, ആനന്ദ്‌, ലക്കി, നന്ദിനി, പ്രിയ എന്നിവര്‍. നല്ല സൗഹൃദ കൂട്ടായ്‌മയില്‍ കഴിഞ്ഞുവന്ന ഇവരില്‍ പ്രഭു മറ്റൊരിടത്തേക്ക്‌ സ്ഥലം മാറ്റം വാങ്ങി പോകുന്നു. അച്ഛന്റെ നിര്‍ബന്ധത്തിനു വഴങ്ങി ജോലി ലഭിക്കും മുമ്പേ വിവാഹിതനാവേണ്ടി വന്നയാളാണ്‌ പ്രഭു.

ഈ സുഹൃത്തുക്കള്‍ മൂന്ന്‌ വര്‍ഷങ്ങള്‍ക്കുശേഷം സമ്പന്നമായ ഒരു വില്ലയില്‍ ഒത്തു ചേരുന്നു. ഈ യാത്രയ്‌ക്കിടയില്‍ ആനന്ദ്‌ അഞ്‌ജലിയുമായി പരിചയപ്പെടുന്നു. അഞ്‌ജലിയില്‍ ആകൃഷ്ടനായ അവന്‍ മനസ്സിലാക്കുന്നു അവള്‍ പ്രഭുവിന്റെ ഭാര്യയാണെന്ന്‌. വിവാഹ ശേഷം ഭര്‍ത്താവായ പ്രഭുവിനെ കണ്ടിട്ടില്ലാത്ത അവള്‍ അവന്റെ വരവും പ്രതീക്ഷിച്ചിരിക്കയാണ്‌. പ്രഭു എവിടെയാണെന്ന്‌ പോലും അഞ്‌ജലിക്കറിയില്ല. ആനന്ദും കൂട്ടുകാരും അവളെ സഹായിക്കാന്‍ തയ്യാറാവുന്നു. പ്രഭു ബാങ്കോക്കിലുണ്ടെന്നറിയുന്ന ആനന്ദ്‌ അഞ്‌ജലിയേയും കുട്ടി യാത്ര തിരിക്കുന്നു.

ബാങ്കോക്കില്‍ ചിത്രീകരണം പൂര്‍ത്തിയായ ലൈഫ്‌ സ്‌റ്റൈലില്‍ പുതുമുഖം ആനന്ദ്‌, മീനാക്ഷി ദീക്ഷിത്‌, കാര്‍ത്തിക്‌, അഭിരാം, അവന്തി, മൊണാലി, ഡോ. ബ്രഹ്മാനന്ദന്‍ എന്നിവര്‍ അഭിനയിക്കുന്നു. ഹംസ കുന്നത്തേരിയുടെ വരികള്‍ക്ക്‌ ശ്രീജ സംഗീതം നല്‍കുന്നു. തെലുങ്ക്‌ ചിത്രങ്ങളുടെ സ്ഥിരം പാറ്റേണ്‍ തന്നെയാണ്‌ യുത്തിനുവേണ്ടിയൊരുക്കുന്ന ലൈഫ്‌ സ്‌റ്റൈല്‍ പറയുന്നത്‌.

English summary
One more Tollywood movies is coming to mollywood dubbed. The movie name is Life Style. It is a campus story

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam