»   » തമിഴ് സിനിമയില്‍ ഇനിയും അഭിനയിച്ചാല്‍ കൊല്ലും എന്ന് മമ്മൂട്ടിയെ ഭീഷണിപ്പെടുത്തിയതാര് ?

തമിഴ് സിനിമയില്‍ ഇനിയും അഭിനയിച്ചാല്‍ കൊല്ലും എന്ന് മമ്മൂട്ടിയെ ഭീഷണിപ്പെടുത്തിയതാര് ?

Posted By: Rohini
Subscribe to Filmibeat Malayalam

മലയാളത്തില്‍ സൂപ്പര്‍ഹിറ്റായ ഒരു സിബിഐ ഡയറിക്കുറിപ്പിന്റെ റീമേക്കുമായിട്ടാണ് മമ്മൂട്ടി ആദ്യമായി തമിഴ് സിനിമയില്‍ എത്തുന്നത്. മൗനം സമ്മതം എന്ന ചിത്രം വിജയകരമായി പ്രദര്‍ശനം തുടരവെയാണ് മമ്മൂട്ടിയ്ക്ക് വധഭീഷണി കോള്‍ വന്നത്.

കീശയിലെ അവസാന 10 രൂപയും കൊടുത്ത് കൊച്ചിന്‍ ഹനീഫ അന്ന് പട്ടിണി ഇരുന്നു

മമ്മൂട്ടി ഇനിയും തമിഴ് സിനിമയില്‍ അഭിനയിച്ചാല്‍ കൊല്ലും എന്ന് പറഞ്ഞുകൊണ്ടുള്ള ഫോണ്‍ കോള്‍ വന്നത് കൊച്ചിന്‍ ഹനീഫയ്ക്കായിരുന്നു. ഇത് മമ്മൂട്ടിയോട് പറഞ്ഞപ്പോള്‍ എന്തായിരുന്നു മെഗാസ്റ്റാറിന്റെ മറുപടി ?

വധഭീഷണിയില്‍ പറഞ്ഞത്

മൗനം സമ്മതം കഴിഞ്ഞു. ഇനി മമ്മൂട്ടി തമിഴില്‍ അഭിനയിച്ചാല്‍ അയാളെ കൊല്ലും. തമിഴ് സിനിമകള്‍ ചെയ്യാന്‍ ഇവിടെ ആളുണ്ട്- എന്ന് പറഞ്ഞാണ് കൊച്ചിന്‍ ഹനീഫയ്ക്ക് ഫോണ്‍ വന്നത്. തമിഴിലായിരുന്നു വധഭീഷണി. തന്റെ സിനിമയുടെ ഷൂട്ടിങ് തിരക്കുമായി കൊച്ചിന്‍ ഹനീഫ മദ്രാസില്‍ എത്തിയപ്പോഴാണ് ഫോണ്‍ വന്നത്.

മമ്മൂട്ടിയ്ക്കരികില്‍

മമ്മൂട്ടി അപ്പോള്‍ തമിഴില്‍ മറ്റൊരു ചിത്രം ചെയ്യുന്ന തിരക്കിലായിരുന്നു. വധഭീഷണി വന്ന കാര്യം പറയാന്‍ ഹനീഫ ഓടിപ്പിടിച്ച് മമ്മൂട്ടിയുടെ അടുത്തെത്തി. അവിടെ അപ്പോള്‍ മമ്മൂട്ടിയ്‌ക്കൊപ്പം നിര്‍മാതാവ് സുരേഷ് കുമാറും സംവിധായകന്‍ പ്രിയദര്‍ശനും ഉണ്ടായിരുന്നു.

മമ്മൂട്ടിയുടെ പ്രതികരണം

മമ്മൂട്ടിയോട് വളരെ പ്രധാനപ്പെട്ട ഒരു കാര്യം പറയാനുണ്ട് എന്ന് പറഞ്ഞ് ഹനീഫ തുടങ്ങിയതും, മമ്മൂട്ടി പറഞ്ഞു എന്നെ കൊല്ലും എന്ന് പറഞ്ഞ് ആരോ വിളിച്ചതല്ലെ. ഇന്നലെ എനിക്കും വന്നിരുന്നു അങ്ങനെ ഒരു ഫോണ്‍ കോള്‍. ഇതൊന്നും അത്ര നിസ്സാരമാക്കരുതെന്നും മറ്റും കൊച്ചിന്‍ ഹനീഫ മമ്മൂട്ടിയോട് പറഞ്ഞപ്പോള്‍ മെഗാസ്റ്റാര്‍ ചിരിക്കുകയായിരുന്നു.

പറ്റിച്ചേ....

മമ്മൂട്ടിയുടെ പൊട്ടിച്ചിരിയ്‌ക്കൊപ്പം പ്രിയദര്‍ശനും സുരേഷ് കുമാറും കൂടെ ചേര്‍ന്നപ്പോഴാണ് കൊച്ചിന്‍ ഹനീഫയ്ക്ക് കാര്യം മനസ്സിലായത്. മമ്മൂട്ടിയും സുരേഷ് കുമാറും പ്രിയദര്‍ശനും ചേര്‍ന്നാണ് കൊച്ചിന്‍ ഹനീഫയെ പറ്റിക്കാന്‍ അങ്ങനെ ഒരു വധഭീഷണി പ്ലാന്‍ ചെയ്തത്.

മമ്മുക്കയുടെ ഫോട്ടോസിനായി ക്ലിക്ക് ചെയ്യൂ...

English summary
Life Threat To Mega Star Mammootty

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X