twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    1000 കോടി മുടക്കി എന്ന് പറഞ്ഞിട്ടല്ല സിനിമ വില്‍ക്കേണ്ടത്! തുറന്നുപറഞ്ഞ് ലിജോ ജോസ് പെല്ലിശ്ശേരി

    By Prashant V R
    |

    Recommended Video

    1000 കോടി മുടക്കി എന്ന് പറഞ്ഞിട്ടല്ല സിനിമ വില്‍ക്കേണ്ടത് | filmibeat Malayalam

    ലിജോ ജോസ് പെല്ലിശ്ശേരിയുടെ സിനിമകള്‍ക്കായി ആകാംക്ഷകളോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കാറുളളത്. വ്യത്യസ്ത സിനിമകളിലൂടെയായിരുന്നു ലിജോ മലയാളി പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്തിരുന്നത്. സാധാരണ സിനിമകളില്‍ നിന്നുമാറിനിന്നുകൊണ്ടുളള അവതരണവും പുതുമയും അദ്ദേഹത്തിന്റെ ചിത്രങ്ങളില്‍ എപ്പോഴും ഉണ്ടാവാറുണ്ട്. നായകന്‍ എന്ന ചിത്രത്തില്‍ തുടങ്ങി അടുത്ത കാലത്തിറങ്ങിയ അങ്കമാലി ഡയറീസ്,ഈമയൗ എന്നീ സിനിമകളില്‍ വരെ ഈയൊരു പതിവ് ലിജോ ജോസ് പെല്ലിശ്ശേരി നിലനിര്‍ത്തിയിരുന്നു.

    രാക്ഷസനു ശേഷം പോലീസ് വേഷത്തില്‍ വിഷ്ണു വിശാല്‍! പുതിയ ചിത്രത്തിന്റെ ക്യാരക്ടര്‍ ഇന്‍ട്രോ പുറത്ത്!രാക്ഷസനു ശേഷം പോലീസ് വേഷത്തില്‍ വിഷ്ണു വിശാല്‍! പുതിയ ചിത്രത്തിന്റെ ക്യാരക്ടര്‍ ഇന്‍ട്രോ പുറത്ത്!

    അടുത്തിടെ ഗോവയില്‍ നടന്ന രാജ്യാന്തര ചലച്ചിത്ര മേളയില്‍ മികച്ച സംവിധായകനായി ലിജോ തിരഞ്ഞെടുക്കപ്പെട്ടത് ഓരോ മലയാളിയിലും അഭിമാനമുണ്ടാക്കിയ കാര്യമായിരുന്നു. ലോകസിനിമകളോടും മറ്റു ഇന്ത്യന്‍ സിനിമകളോടും മല്‍സരിച്ചായിരുന്നു ഈമയൗവിലൂടെ ലിജോ ഈ നേട്ടം സ്വന്തമാക്കിയിരുന്നത്. അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍ സിനിമയുടെ മൂല്യം നിശ്ചയിക്കുന്നത് ചിത്രീകരണത്തിന്റെ ബഡ്ജറ്റ് നോക്കിയായിരിക്കരുതെന്ന് ലിജോ ജോസ് അഭിപ്രായപ്പെട്ടിരുന്നു. എഷ്യാനെറ്റുമായുളള അഭിമുഖത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം അഭിപ്രായപ്പെട്ടത്.

    ലിജോ പറഞ്ഞത്

    ലിജോ പറഞ്ഞത്

    ഒരു സിനിമയുടെ മൂല്യം നിശ്ചയിക്കുന്നത് ചിത്രീകരണത്തിന്റെ ബഡ്ജറ്റ് നോക്കിയാകരുതെന്ന് ലിജോ ജോസ് പെല്ലിശ്ശേരി പറയുന്നു. 100കോടിയോ അല്ലെങ്കില്‍ 1000കോടിയോ മുടക്കിയെന്നു പറഞ്ഞല്ല സിനിമ വില്‍ക്കേണ്ടതെന്നും ചിത്രത്തില്‍ എന്താണ് പറയുന്നത് എന്നതിനല്ലേ പ്രാധാന്യമെന്നും ലിജോ ചോദിക്കുന്നു. സിനിമകള്‍ ചെറുതാവണം എന്നൊരു വാദം എനിക്കില്ല. കഥ പറയാന്‍ ആവശ്യമായത് നമ്മള്‍ ഉപയോഗിക്കണം. വലിയൊരു സംഭവ വിവരണം ആണെങ്കില്‍ അതിന് ആവശ്യമായി വരുന്ന ബജറ്റ് ഉപയോഗിക്കണം. ലിജോ ജോസ് പെല്ലിശ്ശേരി പറയുന്നു.

    അതുകൊണ്ടാണ് അങ്ങനെ പറഞ്ഞത്

    അതുകൊണ്ടാണ് അങ്ങനെ പറഞ്ഞത്

    ഒരു എപിക് സ്‌കെയിലിലുളള സിനിമ നമ്മുക്ക് ഒരു മുറിയിലിരുന്ന് പറയാന്‍ പറ്റില്ല. ഈമയൗ ഒരു വീടിന്റെ ചുറ്റുവട്ടത്ത് നിന്ന് പറയാവുന്ന കഥയായിരുന്നു. അതുകൊണ്ടാണ് അങ്ങനെ പറഞ്ഞത്. അതേസമയം സിനിമയുടെ മൂല്യം നിശ്ചയിക്കുന്നതില്‍ ബജറ്റിന് പങ്കുണ്ടാവരുത്. 100കോടി മുടക്കി അല്ലെങ്കില്‍ 1000കോടി മുടക്കി എന്ന് പറഞ്ഞിട്ടല്ല സിനിമ വില്‍ക്കേണ്ടത്. സിനിമയില്‍ എന്താണ് പറയുന്നത് എന്നതിനല്ലേ പ്രാധാന്യം? ഞാന്‍ ഇത്രയും പണം മുടക്കിയതുകൊണ്ട് നിങ്ങള്‍ ഈ സിനിമ കാണണമെന്ന് പറയുന്നത് തന്നെ വളരെ തെറ്റായ ഒന്നായിട്ടാണ് എനിക്ക് തോന്നുന്നത്. ലിജോ പറയുന്നു.

    അവാര്‍ഡിനെക്കുറിച്ച് പ്രതീക്ഷകളുണ്ടായിരുന്നില്ല

    അവാര്‍ഡിനെക്കുറിച്ച് പ്രതീക്ഷകളുണ്ടായിരുന്നില്ല

    ഐഎഫ്എഫ്‌ഐ മത്സരവിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ അവാര്‍ഡിനെക്കുറിച്ചുളള പ്രതീക്ഷകളൊന്നും ഉണ്ടായിരുന്നില്ലെന്നും ലിജോ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. അത്തരം പ്രതീക്ഷകളോടെയൊന്നുമല്ല ഞാന്‍ സിനിമ ചെയ്യാറുളളത്. മറ്റ് സിനിമകളുടെ കാര്യം പോലെ ഈമയൗ എന്ന ചിത്രവും ഇഷ്ടപ്പെട്ടതുകൊണ്ട് ചെയ്തൂവെന്നും ലിജോ ജോസ് പെല്ലിശ്ശേരി അഭിമുഖത്തില്‍ പറഞ്ഞു. ലിജോയ്‌ക്കൊപ്പം ചെമ്പന്‍ വിനോദിനും ഈമയൗവിലെ പ്രകടനത്തിന് മികച്ച നടനുളള പുരസ്‌കാരം ലഭിച്ചിരുന്നു.

    ജെല്ലിക്കെട്ട്

    ജെല്ലിക്കെട്ട്

    ഈമയൗവിനു ശേഷം ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ജെല്ലിക്കെട്ട്. ഇത്തവണയും വ്യത്യസ്ത പ്രമേയം പറഞ്ഞുകൊണ്ടുളള ഒരു ചിത്രവുമായിട്ടാണ് ലിജോ എത്തുന്നത്. ആന്റണി വര്‍ഗീസും വിനായകനുമാണ് ചിത്രത്തില്‍ മുഖ്യ വേഷങ്ങളില്‍ എത്തുന്നത്. എസ് ഹരീഷിന്റെ മാവോയിസ്റ്റ് എന്ന കഥയെ ആസ്പദമാക്കിയാണ് ചിത്രമൊരുങ്ങുന്നതെന്നാണ് സൂചന. ചിത്രത്തിന്റെ ഷൂട്ടിംഗ് നേരത്തെ ആരംഭിച്ചിരുന്നു. ആന്റണിക്കും വിനായകനുമൊപ്പം ബിഗ് ബോസ് മലയാളം വിജയി സാബുമോന്‍ അബ്ദുള്‍ സമദും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

    പ്രധാന ലൊക്കേഷന്‍

    പ്രധാന ലൊക്കേഷന്‍

    ഹൈറേഞ്ചിലാണ് സിനിമയുടെ പ്രധാന ലൊക്കേഷന്‍ എന്നാണറിയുന്നത്. അങ്കമാലി ഡയറീസിനു വേണ്ടി ചായാഗ്രഹണം നിര്‍വ്വഹിച്ച ഗിരീഷ് ഗംഗാധരനാണ് ജെല്ലിക്കെട്ടിനു വേണ്ടിയും ക്യാമറ ചലിപ്പിക്കുന്നത്. ദീപു ജോസഫ് എഡിറ്റിങ്ങ് നിര്‍വ്വഹിക്കുന്നു. പ്രശാന്ത് പിളളയാണ് ചിത്രത്തിനു വേണ്ടി സംഗീതമൊരുക്കുന്നത്. തോമസ് പണിക്കാരാണ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ പുതിയ ചിത്രം നിര്‍മ്മിക്കുന്നത്.

    പ്രണവിനു പിന്നാലെ ലാലേട്ടനൊപ്പം സിനിമ! അരുണ്‍ ഗോപി മിന്നിക്കാനുളള വരവാണ്!പ്രണവിനു പിന്നാലെ ലാലേട്ടനൊപ്പം സിനിമ! അരുണ്‍ ഗോപി മിന്നിക്കാനുളള വരവാണ്!

    സൂപ്പര്‍ ഹീറോ ആയി ടൊവിനോ തോമസ്! വീക്കെന്‍ഡ് ബ്ലോക്ക്ബസ്‌റ്റേഴ്‌സിന്റെ ബ്രഹ്മാണ്ട ചിത്രം വരുന്നുസൂപ്പര്‍ ഹീറോ ആയി ടൊവിനോ തോമസ്! വീക്കെന്‍ഡ് ബ്ലോക്ക്ബസ്‌റ്റേഴ്‌സിന്റെ ബ്രഹ്മാണ്ട ചിത്രം വരുന്നു

    English summary
    lijo jose pellisheri says about cinema industry
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X