»   » മികച്ച സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി; മികച്ച ചിത്രം ഒറ്റമുറി വെളിച്ചം

മികച്ച സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി; മികച്ച ചിത്രം ഒറ്റമുറി വെളിച്ചം

Written By:
Subscribe to Filmibeat Malayalam

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ ഇത്തവണ മികച്ച സംവിധായകനായി തിരഞ്ഞെടുക്കപ്പെത് ലിജോ ജോസ് പെല്ലിശ്ശേരിയാണ്. ഇ.മ.യൗ എന്ന ചിത്രത്തിനാണ് അദ്ദേഹത്തിന് പുരസ്‌കാരം ലഭിച്ചത്.വിനായകന്‍ ,ചെമ്പന്‍ വിനോദ്, ദിലീഷ് പോത്തന്‍ തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി ലിജോ ഒരുക്കിയ ചിത്രമാണ് ഇത്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ പോസ്റ്ററും ടീസറുമെല്ലാം തന്നെ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടിയിരുന്നു.

Lijo Jose Pellissery

മലയാളത്തില്‍ നിരവധി വ്യത്യസ്ഥ സിനിമകള്‍ ഒരുക്കിയിട്ടുളള സംവിധായകനാണ് ലിജോ ജോസ് പെല്ലിശ്ശേരി. ഇന്ദ്രജിത്ത് സുകുമാരനെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കിയ നായകന്‍ എന്ന ചിത്രത്തിലൂടെയാണ് ലിജോ ശ്രദ്ധ നേടുന്നത്. തുടര്‍ന്ന് സിറ്റി ഓഫ് ഗോഡ്, ആമേന്‍,അങ്കമാലി ഡയറീസ്, ഡബിള്‍ ബാരല്‍ തുടങ്ങിയ ശ്രദ്ധേയ ചിത്രങ്ങളും അദ്ദേഹം സംവിധാനം ചെയ്തിരുന്നു. ആദ്യമായാണ് സംസ്ഥാന പുരസ്‌കാരം ലിജോയുടെ കൈകളിലെത്തുന്നത്.


ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെത് രാഹുല്‍ റിജി നായര്‍ സംവിധാനം ചെയ്ത ഒറ്റമുറി വെളിച്ചം എന്ന ചിത്രമാണ്. രാജ്യാന്തര തലത്തില്‍ ശ്രദ്ധിക്കപ്പെട്ട ഡോക്യൂമെന്ററികള്‍ ,ഷോര്‍ട്ട് ഫിലിമുകള്‍ സംഗീത ആല്‍ബങ്ങള്‍ എന്നിവ സംവിധാനം ചെയ്ത രാഹുലിന്റെ ആദ്യത്തെ ഫീച്ചര്‍ ഫിലിമാണ് ഒറ്റമുറി വെളിച്ചം.


Ottamuri velicham movie

വിവാഹശേഷം ഭര്‍ത്താവില്‍ നിന്ന് പീഡനം ഏറ്റുവാങ്ങേണ്ടി വരികയും സാഹചര്യങ്ങളില്‍ നിന്ന് ശക്തി ആര്‍ജിച്ചു തിരിച്ചടിക്കുകയും ചെയ്യുന്ന ഭാര്യയുടെ കഥ പറയുന്ന ശക്തമായ സ്ത്രീപക്ഷ സിനിമയാണ് ഒറ്റമുറി വെളിച്ചം. ചിത്രത്തില്‍ സ്ത്രീയും പ്രകൃതിയും തമ്മിലുളള താരതമ്യം അവര്‍ നേരിടുന്ന ചൂഷണവും സ്വാഭാവികമായ പ്രതികാരവുംം മികച്ച രീതിയില്‍ ആവിഷ്‌കരിച്ചിരിക്കുന്നു. ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവയും രാഹുല്‍ തന്നെയാണ് എഴുതിയിരിക്കുന്നത്. ഗോവയിലും ദുബായിലും നടന്ന ചലച്ചിത്രോത്സവങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്ന ചിത്രം ചലച്ചിത്ര പ്രേമികളില്‍ നിന്നെല്ലാം തന്നെ മികച്ച അഭിപ്രായങ്ങള്‍ നേടിയിരുന്നു.

English summary
lijo jose pellishery is best director and ottamuri velicham is the best film

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam