»   » മലയാള സിനിമയ്ക്ക് അഭിമാനിക്കാം! തന്റെ ശിഷ്യന്റെ സിനിമയെ കുറിച്ച് ലിജോ ജോസ് പെല്ലിശ്ശേരി പറയുന്നു!!

മലയാള സിനിമയ്ക്ക് അഭിമാനിക്കാം! തന്റെ ശിഷ്യന്റെ സിനിമയെ കുറിച്ച് ലിജോ ജോസ് പെല്ലിശ്ശേരി പറയുന്നു!!

Written By:
Subscribe to Filmibeat Malayalam

മലയാള സിനിമയ്ക്ക് എക്കാലവും അഭിമാനിക്കാന്‍ കഴിയുന്ന നേട്ടങ്ങളാണ് ഇപ്പോള്‍ ഉണ്ടായി കൊണ്ടിരിക്കുന്നത്. നവാഗതരും പുതുമുഖങ്ങളും അരങ്ങ് തകര്‍ക്കുന്ന ഇന്‍ഡസ്ട്രിയലേക്ക് മറ്റൊരു നവാഗതന്റെ സിനിമ കൂടി എത്തിയിരിക്കുകയാണ്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാന സഹായിയായി പ്രവര്‍ത്തിച്ച് സ്വാതന്ത്ര്യ സംവിധായകനായി മാറിയിരിക്കുകയാണ് ടിനു പാപ്പച്ചന്‍.

സീറ്റിൻ തുമ്പത്തിരുത്തി ത്രസിപ്പിക്കുന്നൊരു ത്രില്ലർ- സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ! ശൈലന്റെ റിവ്യു!!


swathanthryam-ardharathriyil

അങ്കമാലി ഡയറീസിന് ശേഷം ആന്റണി വര്‍ഗീസ് നായകനാക്കി ടിനു സംവിധാനം ചെയ്ത സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ എന്ന സിനിമ കഴിഞ്ഞ ദിവസമായിരുന്നു തിയറ്ററുകളിലേക്ക് എത്തിയത്. തന്റെ ശിഷ്യനെ കുറിച്ചും അദ്ദേഹത്തിന്റെ സിനിമയെ കുറിച്ചും ലിജോ പറയുന്നതിങ്ങനെയാണ്.. അക്ഷരാര്‍ത്ഥത്തില്‍ സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ സീറ്റിന് തുമ്പത്തിരുന്നു കാണേണ്ട സിനിമ. അഭിനന്ദനങ്ങള്‍ ടിനു പാപ്പച്ചാ ..പ്രിയ ശിഷ്യാ അഭിനന്ദനങ്ങള്‍.. എന്നുമാണ് ഫേസ്ബുക്കിലൂടെ പറഞ്ഞത്.


തെലുങ്കിലെ താരപുത്രനും കിടുവാണ്! രാം ചരണിന്റെ കരിയര്‍ ബെസ്റ്റായി രംഗസ്ഥലം, വാരിക്കൂട്ടിയത് കോടികള്‍?


ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ ലിജോ ജോസും അഭിനയിക്കുന്നുണ്ട്. റിലീസിനെത്തിയ സിനിമയ്ക്ക് മികച്ച തുടക്കം തന്നെയായിരുന്നു കിട്ടിയിരുന്നത്. മോശമില്ലാത്ത പ്രതികരണങ്ങളുമായി മുന്നേറുന്ന സിനിമ കളക്ഷന്റെ കാര്യത്തിലും ഞെട്ടിക്കുന്ന പ്രകടനം കാഴ്ച വെക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആന്റണി വര്‍ഗീസിന് പുറമെ വിനായകന്‍, ചെമ്പന്‍ വിനോദ്, ലിജോ ജോസ് പെല്ലിശ്ശേരി തുടങ്ങിയവരും സിനിമയില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.


swathanthryamardharathriyil

ബി ഉണ്ണികൃഷ്ണന്റെ ആര്‍ഡി ഇല്യൂമിനേഷന്‍സ് ആണ് സിനിമ അവതരിപ്പിക്കുന്നത്. ബിസി ജോഷിയാണ് നിര്‍മ്മാതാവെങ്കിലും ലിജോ ജോസും ചെമ്പന്‍ വിനോദും സഹനിര്‍മ്മാതാക്കളാണ്.. സിനിമയില്‍ നിന്നും പുറത്ത് വന്ന ട്രെയിലര്‍ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ദേശീയ തലത്തില്‍ തന്നെ ശ്രദ്ധ നേടാന്‍ അതിന് കഴിഞ്ഞിരുന്നു.English summary
Lijo Jose Pellissery about Swathanthryam Ardharathriyil

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X