»   » മോഹന്‍ലാലിനെയും പൃഥ്വിരാജിനെയും ഒന്നിപ്പിക്കാന്‍ ലിജോയ്ക്ക് കഴിഞ്ഞില്ല, കാരണം എന്തായിരുന്നു?

മോഹന്‍ലാലിനെയും പൃഥ്വിരാജിനെയും ഒന്നിപ്പിക്കാന്‍ ലിജോയ്ക്ക് കഴിഞ്ഞില്ല, കാരണം എന്തായിരുന്നു?

Posted By:
Subscribe to Filmibeat Malayalam
മോഹൻലാലും പൃഥ്വിയും ഒന്നിപ്പിക്കാൻ കഴിഞ്ഞില്ല, സംവിധായകൻ പറയുന്നു | filmibeat Malayalam

ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷക മനസ്സില്‍ ഇടം പിടിച്ച കലാകാരനാണ് ലിജോ ജോസ് പെല്ലിശ്ശേരി. 2010 ല്‍ നായകനെന്ന സിനിമയുമായാണ് അദ്ദേഹം തുടക്കം കുറിച്ചത്. സിറ്റി ഓഫ് ഗോഡ്, ആമേന്‍, ഡബിള്‍ ബാരല്‍, അങ്കമാലി ഡയറീസ് തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്തത് അദ്ദേഹമാണ്. പുതിയ ചിത്രമായ ഈ.മ.യൗ റിലീസിന് തയ്യാറെടുക്കുകയാണ്. നേരത്തെ റിലീസ് തീയതി പ്രഖ്യാപിച്ചിരുന്നുവെങ്കിലും പിന്നീട് മാറ്റുകയായിരുന്നു.

പൃഥ്വിയുടെ കുറവ് മമ്മൂട്ടിയെ അറിയിക്കില്ല, കുഞ്ഞാലി മരക്കാരെക്കുറിച്ച് ആശങ്കപ്പെടേണ്ട!

ഡിസംബര്‍ ഒന്നിന് ഈ.മ.യൗ റിലീസ് ചെയ്യുമെന്നായിരുന്നു നേരത്തെ അറിയിച്ചത്. എന്നാല്‍ പിന്നീട് സാങ്കേതിക കാരണങ്ങളാല്‍ സിനിമയുടെ റിലീസ് മാറ്റുകയായിരുന്നു. യുവതാരങ്ങളെ അണിനിരത്തിയൊരുക്കുന്ന ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

മോഹന്‍ലാലും പൃഥ്വിരാജും

സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലിനെയും യുവ സൂപ്പര്‍ സ്റ്റാര്‍ പൃഥ്വിരാജിനെയും നായകന്‍മാരാക്കി ലിജോ ജോസ് പെല്ലിശ്ശേരി ഒരു സിനിമ ചെയ്യുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ പിന്നീടെന്തുകൊണ്ടോ ആ സിനിമ നടക്കാതെ പോവുകയായിരുന്നു.

സംഭവിക്കാതിരുന്നതിന് പിന്നില്‍

പല സാഹചര്യങ്ങള്‍ കൊണ്ടും നടക്കാതെ പോയ പ്രൊജക്റ്റായിരുന്നു അതെന്ന് സംവിധായകന്‍ പറയുന്നു. പ്രമുഖ ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് അദ്ദേഹം കാര്യങ്ങള്‍ പങ്കുവെച്ചത്.

വിഷയത്തിന്‍െ കാര്യത്തിലെ ആശയക്കുഴപ്പം

മലയാളത്തിലെ എക്കാലത്തെയും മികച്ച താരങ്ങളെ നായകന്‍മാരാക്കി സിനിമയൊരുക്കുമ്പോള്‍ അതിന് പറ്റിയ വിഷയം ലഭിക്കണം. സിനിമയുടെ സബജക്ടും അത് പ്ലാന്‍ ചെയ്ത് വരുമ്പോള്‍ മറ്റുള്ളവര്‍ക്ക് കണ്‍വിന്‍സിങ്ങായിരുന്നില്ല.

പ്ലാന്‍ ചെയ്തത് നടന്നില്ല

അങ്കമാലി ഡയറീസും ഈ.മ.യൗവും ഒന്നും താന്‍ പ്ലാന്‍ ചെയ്‌തൊരുക്കിയ സിനിമകളല്ല. എന്നാല്‍ ആന്റി ക്രൈസ്റ്റ് എന്ന സിനിമ പ്ലാന്‍ ചെയ്തിരുന്നു. പക്ഷേ അത് നടക്കാതെ പോവുകയായിരുന്നു.

പുതിയ സിനിമയുടെ റിലീസ് മാറ്റിയതിന് പിന്നില്‍

യുവതാരങ്ങളെ അണിനിരത്തിയൊരുക്കിയ ഈ.മ.യൗ ഡിസംബര്‍ ഒന്നിന് റിലീസ് ചെയ്യുമെന്നായിരുന്നു പ്രഖ്യാപിച്ചത്. ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്നതിനിടയിലാണ് റിലീസ് മാറ്റിയെന്ന് അണിയറപ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചത്.

രാജ്യ വ്യാപകമായി വൈഡ് റിലീസ്

ഇ.മ.യൗ.വിന്റെ പ്രിവ്യൂ ഷോ കണ്ട താരങ്ങള്‍ മികച്ച അഭിപ്രായമാണ് പ്രകടിപ്പിച്ചത്. രാജ്യ വ്യാപകമായി വൈഡ് റിലീസ് ചെയ്യാനാണ് അണിയറപ്രവര്‍ത്തകര്‍ തീരുമാനിച്ചിട്ടുള്ളത്. സംവിധായകന്‍ ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യത്തെക്കുറിച്ച് അറിയിച്

English summary
Lijo Jose Pellisery taking about Mohanlal and Prithviraj Film.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X