»   » ചെമ്പന്‍ വിനോദ്, ദിലീഷ് പോത്തന്‍, വിനായകന്‍ ചരിത്രം തിരുത്തി എഴുതുന്നത് ഇവരാണോ? ഈ മ യൗ ടീസര്‍ വൈറല്‍

ചെമ്പന്‍ വിനോദ്, ദിലീഷ് പോത്തന്‍, വിനായകന്‍ ചരിത്രം തിരുത്തി എഴുതുന്നത് ഇവരാണോ? ഈ മ യൗ ടീസര്‍ വൈറല്‍

Posted By:
Subscribe to Filmibeat Malayalam

വീണ്ടും മറ്റൊരു സൂപ്പര്‍ ഹിറ്റ് സിനിമ തന്നെ എന്ന് വിളിക്കാന്‍ കഴിയുന്ന ലിജോ ജോസ് പെല്ലിശ്ശേരിയുടെ സിനിമ അണിയറയില്‍ ഒരുങ്ങി കൊണ്ടിരിക്കുകയാണ്. ലിജോ ജോസിന്റെ അങ്കമാലി ഡയറീസിന് ശേഷം വരുന്ന സിനിമ എന്ന് വിശേഷിപ്പിക്കാമെങ്കിലും പുറത്ത് വന്ന ടീസറുകളും പോസ്റ്ററുകളും ഞെട്ടിച്ചിരിക്കുകയാണ്.

മോഹന്‍ലാലിന്റെ വില്ലനെ തോല്‍പ്പിക്കാന്‍ വിജയിയ്ക്ക് കഴിഞ്ഞോ? മേര്‍സല്‍ അഞ്ച് ആഴ്ച കൊണ്ട് ഞെട്ടിച്ചു!

ee-ma-yau

ചിത്രീകരണം വെറും പതിനെട്ട് ദിവസം കൊണ്ട് പൂര്‍ത്തിയാക്കിയതിന് ശേഷം റിലീസിനൊരുങ്ങി കൊണ്ടിരിക്കുന്ന സിനിമയില്‍ നിന്നും പുതിയൊരു ടീസര്‍ കൂടി പുറത്ത് വിട്ടിരിക്കുകയാണ്. നാല്‍പതിനായിരം രൂപയ്ക്ക് ശവപ്പെട്ടി വാങ്ങാന്‍ വന്ന ചെമ്പന്‍ വിനോദും, വിനായകനുമാണ് പുതിയ ടീസറില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

നരഗാസുരനായി ഇന്ദ്രജിത്ത് ഞെട്ടിച്ചു! സുരേഷ് ഗോപി വരെ തോറ്റ് പോവും ഇന്ദ്രന്റെ പോലീസിന് മുന്നില്‍!

ഈശോ മറിയം യൗസേഫ് എന്നതിന്റെ ചുരുക്കമായി ഈ മ യൗ എന്നാണ് സിനിമയുടെ പേര്. ചിത്രത്തില്‍ ദിലീഷ് പോത്തന്‍, വിനായകന്‍, ചെമ്പന്‍ വിനോദ്, എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മൂന്ന് താരങ്ങളെ തിരഞ്ഞെടുത്ത ലിജോയുടെ സെലക്ഷന്‍ ഒട്ടും മോശം വന്നിട്ടില്ലെന്നുള്ളത് സിനിമയുടെ നിലവാരം എങ്ങനെയായിരിക്കുമെന്ന് വ്യക്തമാക്കുകയാണ്.

English summary
Lijo Jose Pellissery's E Ma Yau new teaser got viral

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam